ദക്ഷിണായനം_ ബ്ലൂ മൗണ്ടൻസ്
ദക്ഷിണായനം - ബ്ലൂ മൗണ്ടൻസ് സിഡ്നിയിൽ നിന്ന് ഏകദേശം ഒരു മണിക്കൂർ പടിഞ്ഞാറോട്ട് യാത്ര ചെയ്താൽ ബ്ലൂ മൗണ്ടൻസിൽ എത്താം. ഗ്രേറ്റർ സിഡ്നി പ്രദേശത്തിൻ്റെ പടിഞ്ഞാറൻ അതിരാണ് ബ്ലൂ മൗണ്ടൻസ്. ഓസ്ട്രേലിയയുടെ കിഴക്കൻ തീരത്തിന് സമാന്തരമായി നട്ടെല്ലു പോലെ സ്ഥിതി ചെയ്യുന്ന ദ ഗ്രേറ്റ് ഡിവൈഡിങ് റേഞ്ചിൻ്റെ (The Great Dividing Range) ഭാഗമാണ് ഈ പർവ്വതപ്രദേശം. പർവ്വതാഗ്രങ്ങളും മലഞ്ചെരിവുകളും പീഠഭൂമികളും താഴ് വരകളും യൂക്കാലിപ്റ്റസ് കാടുകളും ചേർന്ന ഈ പ്രദേശത്ത് അനാദികാലം മുതലേ ആദിവാസി ജനത (aboriginals ) വാസമുറപ്പിച്ചിരുന്നു. അതിനാൽ തന്നെ ബ്ലൂ മൗണ്ടൻസ് അനേകം മിത്തുകളുടെയും നാടോടിക്കഥകളുടെ വേദിയാണ്. പേര് ബ്ലൂ മൗണ്ടൻ എന്നാണെങ്കിലും പ്രധാനമായും സാൻഡ് സ്റ്റോൺ നിർമ്മിതി ആണ് ബ്ലൂ മൗണ്ടൻ . യൂക്കാലിപ്റ്റസ് ഇലകളിൽ നിന്നുള്ള ബാഷ്പംശങ്ങൾ അന്തരീക്ഷത്തിൽ തങ്ങി ഉണ്ടാക്കുന്ന നീലിമ കലർന്ന മൂടൽമഞ്ഞാണത്രെ പേരിലെ നീലിമയ്ക്കാധാരം. 1813 ൽ ഗ്രിഗറി ബ്ലാക്സ് ലാൻഡ് ( GregoryBlaxland), വില്യം ലോസൺ ( William Lawson), വില്യം ചാൾസ് വെൻ്റ് വർത്ത് ( William CharlesWentworth) എന്നിവർ ചേർന്ന ആദ്യ യൂറോപ്...