തെക്കോട്ടിറക്കം- മെൽബൺ
തെക്കോട്ടിറക്കം- മെൽബൺ കഴിഞ്ഞ വർഷം ഭൂമിയുടെ വടക്കെയറ്റത്തുള്ള രാജ്യങ്ങളിലേക്ക് നടത്തിയ യാത്ര കഴിഞ്ഞപ്പോൾ തന്നെ തീരുമാനിച്ചതാണ് അടുത്തതൊരു തെക്കോട്ടിറക്കമാകണമെന്ന് . ആസ്ട്രേലിയയുടെ വിസ പ്രൊസസ്സിങ്ങ് താമസം ടൂർ താറുമാറാക്കുമോ എന്ന ഭയമുണ്ടായിരുന്നു. പുറപ്പെടുന്നതിന് മൂന്ന് ദിവസം മുമ്പാണ് വിസ കിട്ടിയത്. കുറച്ചു പേർക്ക് വിസ കിട്ടാൻ പിന്നെയും വൈകി. ഒടുവിൽ നവംബർ 2ന് രാത്രി പാക്ക് ചെയ്ത് കൊച്ചി ഇൻ്റർനാഷണൽ ടെർമിനലിൻ്റെ എട്ടാം നമ്പർ പില്ലറിൻ്റെ അരികിൽ സഹയാത്രികരോട് ചേർന്നു. പതിനഞ്ച് തവണ ആസ്ട്രേലിയയിൽ യാത്രാ സംഘങ്ങളെ നയിച്ചു കൊണ്ടു പോയിട്ടുള്ള സോമൻസ് ലിഷർ ടൂർസിൻ്റെ ടൂർ മാനേജർ ഹരിക്കും വിസ പുതുക്കി കിട്ടാൻ വൈകി. ഒടുവിൽ സോമൻസിൻ്റെ CEO സാക്ഷാൽ സോമൻസാർ തന്നെ ടൂർ മാനേജരുടെ കുപ്പായമണിഞ്ഞ് ഞങ്ങൾക്കൊപ്പം ചേർന്നു. മലേഷ്യ എയർലൈൻസ് വിമാനത്തിൽ നവംബർ 3 ന് പുലർച്ചെ 12 55 AM ന് ഞങ്ങളുടെ സംഘം കോലാലംപൂരിലേക്ക് യാത്ര തിരിച്ചു. ഏഴരയോടെ കോലാലാപുരിൽ എത്തിച്ചേർന്നു.9 55 AM ന് മെൽബണിലേക്കുള്ള വിമാനം കയറി. ഫ്ലൈറ്റ് മാപ്പിൽ നോക്കിയിരുന്നപ്പോൾ ഉപരിതലമാകെ അലയടിക്കുന്ന സമുദ്രത്തിനിടയിൽ അങ്ങിങ്ങായി കി...