Posts

Showing posts with the label Christchurch

ദക്ഷിണായനം - ന്യൂസിലാൻഡ്, തെക്കൻ ദ്വീപ്

Image
ദക്ഷിണായനം - ന്യൂസിലാൻഡ്, തെക്കൻ ദ്വീപ് തെക്കൻ ശാന്ത സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ ന്യൂസിലാൻഡ് ഏറ്റവും അടുത്ത അയൽ രാജ്യമായ ഓസ്ട്രലിയയിൽ നിന്ന് 1600 കിലോമീറ്റർ തെക്കുകിഴക്കായി സ്ഥിതിചെയ്യുന്നു. പ്രധാനമായും വടക്ക്, തെക്ക് ദ്വീപുകളും ( North and South islands) മറ്റനേകം ചെറുദ്വീപുകളും ചേർന്നതാണ് ന്യൂസിലാൻഡ്. പോളിനേഷ്യയിൽ നിന്നെത്തി കുടിയേറിപ്പാർത്തവരാണ് ന്യൂസിലാൻഡിലെ ആദിവാസികളായ മാവോറികൾ(Maori).  ഡച്ച് നാവികനായ Abel Janszoon Tasman  ആണ് (1642)  ന്യൂസിലാൻഡിൽ എത്തിയ ആദ്യ യൂറോപ്യൻ. എങ്കിലും 1769 ൽ ബ്രിട്ടിഷ് നാവികനായ ക്യാപ്റ്റൻ ജെയിംസ് കുക്കിൻ്റെ ( James Cook) സന്ദർശനമാണ് വൻതോതിൽ ബ്രിട്ടീഷ് കുടിയേറ്റത്തിനും കോളനിവൽക്കരണത്തിനും വഴിവച്ചത്. സമുദ്രത്താലും ടാസ്മാൻ കടലിനാലും ചുറ്റപ്പെട്ട് കിടക്കുന്ന,  ഒരു രാജ്യമായും കര അതിർത്തി പങ്കിടാത്ത ന്യൂസിലാൻഡിന് തനതു ജൈവ വൈവിധ്യമുണ്ട്. രാജ്യത്തിൻ്റെ സാമ്പത്തിക ഭദ്രത പ്രധാനമായും പാൽ, പാലുൽപ്പന്നങ്ങൾ, കമ്പിളി, മാംസം, വൈൻ എന്നിവയെ ആശ്രയിച്ചിരിക്കുന്നു. അതിലോലമായ പരിസ്ഥിതിയും ജൈവസമ്പത്തും സംരക്ഷിക്കാൻ ന്യൂസിലാൻഡ് സർക്കാർ ബദ്ധശ്രദ...