Posts

ഭാഷ

Image
സ്ഥിരം മരുന്നു വാങ്ങാറുള്ള ഫാർമസിയിൽ കയറിയപ്പോൾ സമയം സന്ധ്യയായി. നിവൃത്തിയുണ്ടെങ്കിൽ ഇവിടെ നിന്നാണ് മരുന്നു വാങ്ങാറ്. രണ്ട് ഫാർമസിസ്റ്റുകളും മിടുക്കികൾ. എത്ര തിരക്കുണ്ടെങ്കിലും അധികം കാത്തു നിൽക്കണ്ട. ചിലയിടങ്ങളിൽ മരുന്നു കാത്തു നിന്ന് കൊതുക് കടിച്ച് വേറെ ചികിത്സ വേണ്ടിവരും. Prescription കൊടുത്ത് നിൽക്കുമ്പോൾ ഒരു അതിഥി തൊഴിലാളി കയറി വന്നു. सर्दी जुकाम , गोली എന്നൊക്കെ പറയുന്നുണ്ട്. ഹിന്ദി അറിയാത്ത ഫാർമസിസ്റ്റും സഹായിയും ഇംഗ്ലീഷും മലയാളവും കലർത്തി കാര്യം മനസ്സിലാക്കാൻ ശ്രമിക്കുന്നു. അയാൾ ആംഗ്യ ഭാഷയും ഹിന്ദിയും കലർത്തി ഒരു വിധം പറഞ്ഞൊപ്പിച്ചു. നാലു tablets കൊടുത്ത് ദിവസം രാവിലെയും വൈകീട്ടും ഓരോന്ന് കഴിക്കാൻ പറഞ്ഞു അവർ. കൈയ്യിലുളള 100 രൂപ കൊടുത്ത്  നിൽക്കുന്ന പയ്യനോട് change, 24 എന്നൊക്കെ പറഞ്ഞപ്പോൾ പയ്യൻ വിഷണ്ണനായി നിന്നു. അലിവുള്ള ഫാർമസിസ്റ്റ് പൈസ പിന്നെ തന്നാൽ മതി എന്നു പറഞ്ഞു. മനസ്സിലാവാതെയാണോ അഭിമാനിയായത് കൊണ്ടാണോ മരുന്നെടുക്കാതെ പയ്യൻ പുറത്ത് പോയി. അവിടെ നിന്നിരുന്ന കൂട്ടുകാരോട് എന്തൊക്കെയോ പറഞ്ഞു ഒടുവിൽ ധൈര്യം സംഭരിച്ച് തിരിച്ചു വന്നു. " यही है मेरे पास " എന്ന...

കാഴ്ചകൾ

Image
മനസ്സിന്റെ ജാലകങ്ങൾ തുറന്ന് തിരശ്ശീലകൾ നീക്കി ഒതുക്കി വയ്ക്കണം, എങ്കിലേ പൗർണ്ണമി ചന്ദ്രനെ,  താരകളെ പൂക്കളെ, പൂമ്പാറ്റകളെ കാണാനാവൂ.  പ്രകാശ രശ്മികൾ ചുവരിലെഴുതുന്ന ചിത്രങ്ങൾ കാണാനാവൂ... പൂമണം പേറി വരുന്നൊരിളം തെന്നലിന് തപ്ത ശരീരത്തെ തഴുകാനാവൂ....  മഴയ്ക്ക്  വെള്ളത്തുള്ളികൾ തെറിപ്പിച്ച് കുസൃതി കാട്ടാനാവൂ ..  ഏറെ നാൾ അസ്വസ്ഥമായിരുന്ന മനസ്സ്  ഒട്ടൊന്നടങ്ങിയപ്പോഴാണ് പ്രഭാത സവാരിക്കിടെ ചന്ദ്രബിംബം കണ്ടത്. ഇന്നലെ  പൗർണ്ണമി തിങ്കളെ കണ്ടിരിക്കാം. പക്ഷെ അടഞ്ഞുപോയ മനോജാലകങ്ങൾ തുറക്കാതെങ്ങനെ ഉള്ളിൽ നിലാവ് പരക്കാൻ ! നയനങ്ങൾ അശ്രു പൂർണ്ണങ്ങളെങ്കിലും ജാലകങ്ങൾ തുറന്ന് പുറത്തേക്ക് നോക്കുക. അശ്രുകണങ്ങളിൽ സൂര്യകിരണങ്ങൾ  ഒരു മഴവിൽ വിരിയിച്ചെങ്കിലോ!! പ്രീത രാജ്

Qala

Image
Qala on Netflix With wonderful acting, minimum dialogues and effective visuals Qala pulls viewers into the darkness of mental instabilities. You can actually feel Qala's emotions through her childhood insecurity, youthful disturbance and  adult distress. We grieve with her when she fails to get her mother's appreciation in spite of all the efforts throughout her life. We feel the pain of her self- doubt, guilt and depression. Director Anvita Dutt got it all right in this flick. Amit Trivedi's music complemented by lyrics brilliantly enhanced the mood. Tripti Dimri as Qala was awesome.  Preetha Raj

ജീവനും ജീവിതവും

Image
പുതു വർഷത്തിന്റെ തുടക്കം അത്ര എളുപ്പമായിരുന്നില്ല.  പ്രഷറും ഷുഗറും കൊളസ്ട്രോളും ഒന്നും പരിശോധിക്കാത്ത, സൂചി കണ്ടാൽ പോലും പേടിയുള്ള അച്ഛന്  ആശുപത്രി സന്ദർശനങ്ങൾ.... പരിശോധനകൾ... ശസ്ത്രക്രിയ.. നീണ്ട ആശുപത്രിവാസം എല്ലാം വേണ്ടി വന്നു.  കായലോരത്തെ ആശുപത്രിയുടെ പാർക്കിംഗ് ഏരിയയിൽ നിന്ന് പുറപ്പെടുമ്പോൾ ഇരുൾ പരന്ന് തുടങ്ങിയിരിക്കും. CT റോഡിലൂടെ തനിച്ചൊരു രാത്രി യാത്ര മോഹിച്ചിരുന്നു.  അത് സാധിക്കാൻ അച്ഛന്റെ ആശുപത്രിവാസം വേണ്ടി വന്നു. ജോലി സംബന്ധമായി പകൽ ഈ വഴിയിലൂടെ യഥേഷ്ടം യാത്ര  ചെയ്തിട്ടുണ്ട്.  കായലും ചീനവലകളും പച്ചപ്പും കണ്ട് പാട്ട് കേട്ടുള്ള യാത്രകൾ ഏറെ ആസ്വദിച്ചിട്ടുണ്ട്. മഴ കൂടിയുണ്ടെങ്കിൽ പറയുകയും വേണ്ട. ഇപ്പോൾ ഇരുൾ മൂടിയ വഴിക്ക് അതിരിടുന്ന റിഫ്ലക്ടറുകളുടെ  വെളിച്ചപ്പൊട്ടുകളും  ഡിവൈഡറിനപ്പുറം എതിർ ദിശയിലേക്ക് ഒഴുകുന്ന വെളിച്ചങ്ങളും രാത്രിയിൽ മായക്കാഴ്ച ഒരുക്കുന്നു. വാരാന്ത്യത്തിൽ മാളിനടുത്തുള്ള ജംഗ്ഷനിലെ തിരക്കൊഴിവാക്കാനാണ് പാലം വഴി സിറ്റിയിലേക്ക് കടക്കാമെന്ന് തീരുമാനിച്ചത്. പക്ഷെ പാലത്തിലേക്ക് കയറുന്നിടത്തെ കുപ്പിക്കഴുത്ത് അതിലും കഷ്ടം....

Happy 2023

Image
Life's unexpected twists and turns happen anytime.  Life doesn't consider year barriers at all. After all a year is just an array of days under a collective name.  These days, I prefer to take one day at a time and enjoy the flavour of each day; listening to the tune of the heart when its threads are touched by memories and hope. Melancholy or merriment, submerge in the mood . Embrace the melody, rhythm and drone of soulful songs of the heart.  May the days of 2023 be beautiful compositions for all of you!!! Happy 2023!! Preetha Raj Picture courtesy Getty Images 

ഒരു വർഷം കൂടി കടന്നുപോകുന്നു

Image
ഒരു വർഷം കൂടി കടന്നു പോകുന്നു.  എന്റെ വഴിയിൽ രോഗങ്ങളുടെയും പ്രാരാബ്ധങ്ങളുടെയും പ്രതിരോധങ്ങൾ തീർത്തിരുന്നു 2022. തട്ടി മുട്ടി ഡിസംബറിൽ എത്തിയപ്പോൾ ശരിക്കും പൊള്ളിച്ചു. അടുക്കളയെ അധികം ശല്യം ചെയ്യാത്ത ഞാൻ എന്ത് ഇന്ധന ലാഭത്തിനാണോ തിളച്ച ചോറ് തെർമൽ കുക്കറിലേക്ക് മാറ്റുന്നത് എന്നെനിക്കറിയില്ല. എന്തായാലും ആ അഭ്യാസത്തിനിടയിൽ  തിളച്ച കഞ്ഞിവെള്ളം വീണ് വലതു കൈ മുഴുവൻ പൊള്ളി.  എന്റെ ദുരിതങ്ങൾ കണ്ടാണോ എന്തോ അക്കാലം പ്രകൃതിയും കണ്ണുനീർ തൂകി. ഡിസംബറിന്റെ തെളിഞ്ഞ വാനിൽ തിളങ്ങി വിളങ്ങാറുള്ള നക്ഷത്രജാലങ്ങളെ വരെ ഇരുണ്ട കാർമേഘങ്ങൾ മറച്ചിരുന്നു. രാത്രിയിൽ കണ്ണുനീർ പോലെ മഴ വർഷിച്ചു.  എങ്കിലും തിരിഞ്ഞു നോക്കുമ്പോൾ ഏറെയുണ്ട് സന്തോഷിക്കാൻ. മഴകൾക്കിടയിൽ തിളങ്ങുന്ന സൂര്യനെ പോലെ. വിരലുകൾക്കിടയിലൂടെ ഊർന്നു പോയ മണൽത്തരികൾക്കിടയിൽ കൈയിൽ തടയുന്ന ചിപ്പി പോലെ മുറുകെ പിടിക്കാൻ. സൂക്ഷിച്ചു വക്കാൻ. ഇപ്പോൾ ചെറിയ തണുപ്പുള്ള പ്രഭാതത്തിൽ പൂക്കളിൽ പാറി നടക്കുന്ന മഞ്ഞത്തുമ്പിയെ കണ്ട് അണ്ണാറക്കണ്ണൻമാരുടെയും പൂത്താങ്കീരികളുടെയും കലപില ശബ്ദം കേട്ടിരിക്കുമ്പോൾ മനസ്സ് മന്ത്രിക്കുന്നു, നന്ദി!! പൊള്ളുന്...

പുലരി

Image
പാതി തുറന്ന ജാലകത്തിലൂടെ ഇളം തണുപ്പുമായെത്തുന്ന കാറ്റ് ... പുതപ്പിനുള്ളിൽ ഒന്നുകൂടെ ചുരുണ്ട് കൂടാൻ നോക്കവെ ഒരു പൂങ്കുയിലിന്റെ മധുര നാദം.. ഇവൾക്കെന്താ ഇത്ര സന്തോഷമെന്നോർത്ത് എഴുന്നേറ്റ് ബാൽക്കണിയിൽ ... നിറയെ പൂത്ത രണ്ടു മാവുകൾ..  മാമ്പൂവിന്റെ തേൻ കുടിച്ചിട്ടാണോ ഇവളുടെ ശബ്ദത്തിനിത്ര മാധുര്യം!!?. രണ്ടു മൂന്ന് ചെമ്പോത്തുകൾ അവിടവിടെയിരുന്ന് വീട്ടുകാര്യവും നാട്ടുകാര്യവുമൊക്കെ ചർച്ചചെയ്യുന്നു.. നമ്മുടെ ചാനൽ ചർച്ചക്കാരെ പോലെ തന്നെ... ഒരേ കുംകുംകും.... ഗുംഗുംഗും... കടുകിട മാറ്റിപ്പിടിക്കുന്ന പ്രശ്നമില്ല... അടുത്ത മൂന്നു നിലക്കെട്ടിടത്തിന്റെ ഓടു മേഞ്ഞേ മേൽക്കൂരയിൽ രണ്ടു മൈനകൾ..അടുത്ത പറമ്പിലെ തല പോയ ഒരു തെങ്ങിലാണ് അവരുടെ കൂട്.  അതിനടുത്ത തെങ്ങിൽ ഒരു മരംകൊത്തി കൊത്തിപ്പരതുന്നു.   പ്രാവുകൾ കുറുകുറു കുറുകിക്കൊണ്ട് എല്ലായിടത്തും തത്തി നടക്കുന്നു.  രണ്ടു കുഞ്ഞിക്കിളികൾ നീളമുള്ള പുൽക്കൊടിയുമായി ബാൽക്കണിയിലെ പ്രാവിൻ വലയിലേക്ക് പടർന്നു കയറിയ ശംഖു പുഷ്പ വള്ളികൾക്കരികിൽ. അകത്തെവിടെയോ കൂടുകെട്ടാനുള്ള പദ്ധതിയാണ്. എന്റെ അനക്കം കേട്ട് പാവങ്ങൾ പറന്നു പോയി. പ്രാവുകളുമായിട്ടേ ...