Posts

ആനിമലും മീലിബഗ്സും

Image
രണ്ടാഴ്ചയായി കുഞ്ഞിപ്പാപ്പുവിൽ മുഴുകിപ്പോയിരുന്നു. നിലത്ത് ചിതറിക്കിടക്കുന്ന ബ്ലോക്കുകൾക്കും പന്തുകൾക്കും വളകൾക്കും പുസ്തകങ്ങൾക്കും ഇടയിലൂടെ ഒഴുകുകയായിരുന്നു. പിന്നെ അവളെയും കൊണ്ട് സർക്കീട്ടും.  അവൾ പോയപ്പോൾ ഉണ്ടായ ശൂന്യതയിലേക്ക് മാറ്റി വച്ചിരുന്ന ഓരോന്നും തിരിച്ച് വച്ച് നിറക്കാൻ നോക്കുമ്പോഴാണ് ശംഖുപുഷ്പ വള്ളികളിൽ പരന്നു നിറഞ്ഞിരിക്കുന്ന മീലിബഗ്സിനെ കണ്ടത്. രണ്ടാഴ്ചയായി ചെടികളെ നോക്കാറുണ്ടായിരുന്നില്ല. വഴിപാട് പോലെ കുറച്ച് വെള്ളമൊഴിക്കും അതും അവളുടെ കൂടെ. " തനി " ( തനിച്ച് എന്നതിന് കുഞ്ഞിപ്പാപ്പു പ്രയോഗം ) എന്നു പറഞ്ഞ് താഴെ ഉള്ളതിനെല്ലാം അവളുടെ സ്വന്തം വക വെള്ളമൊഴിക്കലും. ഒരു extensive surgery നടത്തി ബഗ്സ് കാർന്നു തിന്ന വള്ളികൾ മുറിച്ചു മാറ്റി . പിന്നെ സാധാരണ ചെയ്യാറുള്ള പോലെ വേപ്പെണ്ണ സ്പ്രേ ചെയ്തു. തുടരെ ഒരാഴ്ചയോളം ചെയ്തിട്ടും കാര്യമുണ്ടായില്ല. വേപ്പെണ്ണ കുടിച്ച് വീർത്ത് അവ പൂർവ്വാധികം ശക്തിയോടെ ആക്രമിച്ചു. ടിഷ്യു പേപ്പർ കൊണ്ട് ഓരോന്നിനെയും എടുത്ത് മാറ്റുക എന്ന ശ്രമകരമായ ദൗത്യം തൽക്കാലം വിജയം കണ്ടെന്ന് തോന്നുന്നു. പുതിയ നാമ്പുകൾ വരുന്നുണ്ട്. ഭ്രാന്തമായ ശ്രമം ഫലം...

Three of us

Image
Three of us Directed by Avinash Arun  One's need to have a closure to some deeply buried traumatic memories becomes urgent, if those memories are about to fade soon. That is why having diagnosed with early onset dementia, Shailaja sets out to Vengurla with her husband. She wants to search for her 'self'  and find out her 'Udgam' , the origin. Shailaja goes through her childhood memories, relives them with the help of Pradeep (portrayed beautifully byJaideep Ahalwat) and some other friends. The journey helps her unburden her painful  memories.  Shefali Shah expertly carries Shailaja through her lively past to mundane present and to her fear of future oblivion. Swanand Kirkire perfected Dipankar, the husband who is slightly bewildered and irritated by his wife's sudden backtracking to territories unknown to him. "Three of us" is an artistically crafted movie, supported by excellent acting and beautiful visuals. A must watch. Preetha Raj

ഇഷാംബരം

Image
ഇഷാംബരം അരുൺ ആർ ഇഷാംബരം എന്നെ പഴയ ചില മുംബൈ ഓർമ്മകളിലേക്ക് കൊണ്ട് പോയി. മുംബൈ സബർബൻ ടെയിനുകളിലിരുന്ന് കണ്ട അസ്വസ്ഥമാക്കുന്ന വഴിയോരക്കാഴ്ചകൾ. സ്ലംസ് എന്ന് വിളിപ്പേരുള്ള മനുഷ്യ വാസസ്ഥലങ്ങൾ. വിധിയുടെ ഏത് ഭാഗ്യതരംഗത്തിലേറിയാണ് ഞാൻ ഇപ്പുറം നിൽക്കുന്നതെന്നോർത്ത് നെടുവീർപ്പിട്ടിട്ടുണ്ട്. എങ്ങനെയാണവിടെ ജീവിയ്ക്കുന്നതെന്ന് അമ്പരന്നിട്ടുണ്ട്. പിന്നെ,  ശതകോടീശ്വരൻമാർക്ക് എന്റെ ജീവിത സാഹചര്യങ്ങൾ അതേ അമ്പരപ്പുണ്ടാക്കുമായിരിക്കുമെന്നും എല്ലാം ആപേക്ഷികമാണെന്നും സ്വയം സമാധാനിച്ചിട്ടുണ്ട്.  ഒരിക്കൽ ഗൊരായിലെ "അപ്നാ ബസാർ ' എന്ന സൂപ്പർ മാർക്കറ്റിൽ നിന്നിറങ്ങുമ്പോൾ കാറിന്റെ താക്കോൽ ഗട്ടറിൽ വീണു. വീട്ടിൽ നിന്ന് ഡൂപ്ലിക്കേറ്റ് എടുത്തു വരേണ്ടിവരും എന്ന് കരുതിയതാണ്. അവിടത്തെ ജോലിക്കാർ നിമിഷ നേരം  കൊണ്ട് ഗട്ടറിലിറങ്ങി അത് തപ്പിയെടുത്തു. നഗര ജീവിതത്തിന്റെ സൗകര്യങ്ങൾക്ക് പിന്നിൽ ഇത്തരം സാഹസികാദ്ധ്വാനങ്ങളുണ്ടെന്ന് നേരിട്ടറിഞ്ഞത് അന്നാണ്.  എങ്കിലും തോട്ടിപ്പണി ഇപ്പോഴും നിലവിലുണ്ടെന്നറിയില്ലായിരുന്നു. ചന്ദ്രനിൽ പോകാനുള്ള സാങ്കേതിക വിദ്യയുള്ള രാജ്യത്ത് സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാൻ മന...

Bye, bye 2023

Image
The main theme of 2023 was hospitals, blood tests, scans, reviews and so on. But that is expected when there are plenty of greying hairs at home. Amidst all these there were festivals, get-togethers celebrations, leisurely drives and a trip to Bahrain to be with the little one. So, no complaints 2023, you were kind enough. I used to have a bundle of resolutions ready to move from December to January albeit having those mostly untouched by the end of the year. I intend to carry no such bundle to 2024.  Not that there is no scope for improvement or it is hopeless to try. It is simply that, I guess, the present form is fairly good to go and I don't want to burden my drooping shoulders further. I just hope to find some balance to carry on. So, here I am 2024, ready to cling onto your wings and go... Swoooshhhhh.. I wish all my fellow travellers a happy and safe journey on board 2024. Preetha Raj

കാതൽ - ദ കോർ

Image
കാതൽ ദ കോർ സാമൂഹിക പ്രതിബദ്ധതയുള്ള ഒരു നല്ല സിനിമ . മാത്യുവിനെ മമ്മൂട്ടി അതിസൂക്ഷ്മമായി അവതരിപ്പിച്ചപ്പോൾ കൂടെയുള്ളവരെല്ലാം അവരവരുടെ ഭാഗം ഭംഗിയാക്കി. ചാച്ചന്റെ പ്രകടനം ഗംഭീരമായി. മാത്യുവും ഓമനയും ഒരുപോലെ വ്യവസ്ഥിതിയുടെ ഇരകളാണ്.  ഓമനയുടെ സ്ഥിതി ഏറ്റവും ദുഷ്കരമാവുന്നത്  ഇറങ്ങി പോകാൻ ഇടമില്ലാത്തതു കൊണ്ടാണ്.  സ്ത്രീധനം നൽകി പറഞ്ഞു വിട്ടവൾക്ക് വീട്ടിൽ തിരിച്ചു ചെല്ലാൻ പറ്റില്ലല്ലോ! കോട്ടയത്ത് ജോലി ചെയ്യുമ്പോൾ  ഒരു സഹപ്രവർത്തകൻ സ്ത്രീധനത്തിനെതിരായ ഞങ്ങളുടെ നിലപാടിനെ വീറോടെ എതിർത്തിരുന്നു.. വിവാഹം ചെയ്തയച്ച മകൾക്ക് എന്തെങ്കിലും പ്രശ്നമുണ്ടായാൽ എന്തു ചെയ്യും എന്ന ചോദ്യത്തിന് അതങ്ങ് സഹിക്കുക എന്നതാണ് പുള്ളി കണ്ട മറുപടി. ഹോമോ സെക്ഷ്വൽ ആണെന്നറിഞ്ഞിട്ടും മകനെ കല്യാണം കഴിപ്പിച്ച് നേരെയാക്കാമെന്ന് കരുതിയ അപ്പൻ സമൂഹത്തിന്റെ നേർ പരിഛേദമാണ്. അപ്പനെന്നാൽ ഉടമസ്ഥൻ എന്ന് ധരിച്ച് വശായാവരുടെ നാടാണല്ലോ ഇത്. മറ്റ് ജാതിയിലെ ഒരുത്തനെ പ്രണയിച്ചതിന്റെ പേരിൽ മകളെ മർദ്ദിച്ച് കീടനാശിനി കുടിപ്പിച്ച് കൊന്ന അഭ്യസ്തവിദ്യരായ അച്ഛൻമാരുള്ള നാട്. മക്കളെ മറ്റൊരു വ്യക്തിയായി കാണാൻ എന്തേ നമുക്കിപ്...

ശിശിരം

Image
വൃശ്ചികക്കാറ്റിന്റെ വരവറിയിച്ചു വീശുന്ന ചെറുകാറ്റ് .... കാറ്റിലാടുന്ന മാവിലകൾക്കിടയിൽ ചെറുപൂങ്കുലകൾ ..... നിറങ്ങൾ വാരിയണിഞ്ഞ് വെയിലിൽ തിളങ്ങി  ചെമ്പരത്തിയും വാടാമല്ലിയും നാലുമണി പൂക്കളും ചെണ്ടുമല്ലിയും ..... കിളികളുടെ വൃന്ദഗാനം ..... രാവിൽ തെളിഞ്ഞ വാനിൽ തിളങ്ങുന്ന താരകൾ ..... കാറ്റിന്നലകളിലേറിവന്ന്  തുറന്ന ജാലകത്തിലൂടെ മെല്ലെ പൊതിയുന്ന ചെറുകുളിരലകൾ ..... വ്രതശുദ്ധിയുടെ, ,തിരുവാതിരയുടെ , തിരുപ്പിറവിയുടെ നാളുകൾക്ക്  വേദിയൊരുങ്ങുകയായി...... പ്രീത രാജ്

Back in the orbit

Image
It is nice to break the routine To eject from the orbit  To roam around to see different,  To feel different, to eat different And inside the magic world  of a two- year old, it is all about  playing, singing, dancing and cooking Slides and swings.. stories, poems and dreams.. Now back in the orbit, lazy and dreamy Mind still reluctant to fall into the groove, I can hear Gajapati kulapati's loud sneeze, Aaaaaaaaachoooooooooooooo... I can see the very hungry caterpillar looking for food and eating around And their little friend busily walikg around  with those invisible springs in her feet.. Preetha Raj