Posts

മായാമന്ദിരം

Image
മായാമന്ദിരം ( The Palace of Illusions) ചിത്ര ബാനർജി ദിവാകരുണി വിവർത്തനം കെ. ടി. രാധാകൃഷ്ണൻ മഹാഭാരതം ദ്രൗപദിയുടെ വീക്ഷണകോണിലൂടെ നോക്കിക്കാണുകയാണ് മായാ മന്ദിരത്തിൽ. അഗ്നിപുത്രിയായ ദ്രുപദ നന്ദിനി.  ധൃഷ്ടദ്യുമ്നൻ്റെ  ജീവാംശമായ സഹോദരി. സാക്ഷാൽ കൃഷ്ണൻ്റെ സഖി. അഞ്ചു വീരയോദ്ധാക്കളുടെ പ്രിയപത്നി. കടിഞ്ഞാണില്ലാത്ത മനസ്സെന്ന കുതിരപ്പുറത്തേറി അവൾ നിഗൂഢ പാതകളിലൂടെ സാഹസിക യാത്രകൾ നടത്തി. സ്നേഹത്തിന് വേണ്ടി ഉഴറി നടന്നു. അവിടെയെല്ലാം സൂര്യപുത്രൻ്റെ സ്നേഹമസൃണമായ നയനങ്ങൾ അവളെ പിന്തുടർന്നു. മയനിർമ്മിതമായ മായാമന്ദിരത്തിൽ ജീവിച്ച വർഷങ്ങളായിരുന്നു അവളുടെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാലം. കൈവിട്ടു പോയ മായാമന്ദിരത്തിൻ്റെ സ്മരണകളും അപമാനഭാരത്തോടൊപ്പം അവൾ ചേർത്തു വച്ചു. പ്രതികാര ദാഹിയായി അവൾ തൻ്റെ ഭർത്താക്കന്മാരെ ഒരു നിമിഷം പോലും പ്രതികാര ചിന്തയിൽ നിന്ന് മാറാനനുവദിച്ചില്ല. ജട പിടിച്ച് വിടർത്തിയിട്ട മുടിയിൽ അവൾ ദിവസസേന പ്രതികാരം വാരി വിതറി. ഹിമവാൻ്റെ മടിയിൽ മഞ്ഞിൽ പുതഞ്ഞ് ഏകയായി മരണം പുൽകുന്നതിന് മുമ്പ് പ്രതികാരത്തിൻ്റെ അർത്ഥശൂന്യതയും കാമ്പില്യത്തിലെ ഇടുങ്ങിയ വായുസഞ്ചാരമില്ലാത്ത കൊട്ടാരത്ത...

കുറുമ്പിക്കൊമ്പും കുഞ്ഞിക്കിളികളും

Image
രാത്രിമഴയിൽ കുതിർന്നൊരു പുലരിയിലാണ് ഞാൻ സൺഷേഡിന് പുറത്തേക്ക് നീണ്ടു നിൽക്കുന്ന മഞ്ഞക്കോളാമ്പിക്കൊമ്പ് കണ്ടത്. ഇലകൾ മിക്കവാറും കൊഴിഞ്ഞു പോയിരിക്കുന്നു. തുമ്പത്ത് മാത്രം അഞ്ചാറിലകളുണ്ട്.  സാധാരണ എൻ്റെ ബാൽക്കണിത്തോട്ടത്തിൽ പടർന്നു നിൽക്കുന്ന ചെടിക്കൊമ്പുകളൊന്നും സൺഷേഡിനപ്പുറം പോകാറില്ല . ബിൽഡിംഗ് ഡിസൈനിൻ്റെ ഭാഗമായി സാമാന്യം വീതിയുള്ള സൺഷേഡാണ് ഞങ്ങളുടെ ബാൽക്കണിക്ക് മേലെ. പ്രാവ് വലയ്ക്ക് പുറത്തേക്ക് തലനീട്ടിയാലും വല്ലാതങ്ങ് ദൂരേക്ക് പോകാറില്ല, ചെമ്പരത്തിയും പിച്ചിയും നന്ത്യാർവട്ടവും എന്തിന്, കറിവേപ്പു പോലും. പൂക്കളിറുക്കാനും തലപ്പ് നുള്ളിയെടുക്കാനും കയ്യെത്തും ദൂരത്ത് പുഞ്ചിരി തൂകിക്കൊണ്ട് നിലയുറപ്പിക്കലാണ് പതിവ്. ആരോഗ്യമില്ലാതെ നീണ്ടു നിൽക്കുന്ന കൊമ്പുകൾ മുറിച്ചു കളഞ്ഞാലേ ചെടി  നന്നാവൂ എന്ന യുട്യൂബ് ആർജ്ജിത വിജ്ഞാനം പ്രായോഗികമാക്കുന്നത് വൈകീട്ടേക്ക്  മാറ്റി വച്ച് മറ്റു പണികളിൽ വ്യാപൃതയായി. ഇടയിലെപ്പോഴോ നോക്കിയപ്പോൾ സ്ഥിരം സന്ദർശകരായ കുഞ്ഞിക്കിളികൾ ആ കുറുമ്പിക്കൊമ്പിലിരുന്നൂഞ്ഞാലാടുന്നു. കുറെക്കാലമായി ഇവിടെ കൂടുവയ്ക്കാനായി നീളൻ പുൽക്കൊടികളും നാരുകളും കൊണ്ട് വരുന്ന ...

മ്ലേച്ഛൻ

Image
മ്ലേച്ഛൻ സച്ചിൻദേവ് നിരന്തരമായ പരിഹാസങ്ങളും ചീത്ത പറച്ചിലും വീട്ടിലുയരുന്ന ആക്രോശങ്ങളും പൊട്ടിത്തെറികളും എല്ലാമെല്ലാം കുഞ്ഞു ഹൃദയങ്ങളിൽ കോറിയിടുന്നത് ആഴമുള്ള മുറിവുകളും ചതവുകളുമാണ്. അത്തരം കുഞ്ഞു മുറിപ്പാടുകളുടെ കഥകളാണ് മ്ലേച്ഛനിലുള്ളത്.  കരുതലിൻ്റെ സ്നേഹ ലേപനം  മുറിവുകളുണക്കുമെന്നും സ്നേഹമസൃണമായ ഇടപെടലുകൾ കുരുന്നുകൾക്ക് പിടിവള്ളിയാവുമെന്നും കൂടി പറഞ്ഞുവയ്ക്കുന്നു, എഴുത്തുകാരൻ.  കുട്ടികളുടെ സംഭാഷണങ്ങളിലൂടെയും മാനസികവ്യാപാരങ്ങളിലൂടെയും സഞ്ചരിക്കുന്നത് കൊണ്ടാവാം നാടൻ തൃശൂർ സംസാര ഭാഷയാണ് മ്ലേച്ഛനിൽ. മ്ലേച്ഛനിലെ ഒമ്പത് ബാലന്മാരും നമുക്ക് ചുറ്റും ഉണ്ട്. മ്ലേച്ഛൻമാർക്ക് ആത്മ പരിശോധനക്ക്  വഴിയൊരുക്കട്ടെ 'മ്ലേച്ഛൻ ' എന്ന്  ആശംസിക്കുന്നു. പ്രീത രാജ്

നിത്യ പ്രണയിനി

Image
വറുതിയിൽ നീറിപ്പുകഞ്ഞാലും  ഇട്ടിട്ട് പോയവനെ പഴിക്കാതെ  കാത്തിരിക്കുന്നു, അവൾ- നിത്യ പ്രണയിനിയാം ഭൂമി.. അവൻ, വന്നൊന്നു തൊടുന്ന വേളയിൽ പരിതാപം മറന്നവളുണരുകയായി. അവനോ, ലുബ്ധൻ്റെ ഭിക്ഷ പോലിത്തിരി സ്നേഹം തൂവി പൊയ്ക്കളയുന്നു.  എങ്കിലും തരളിതയാവുന്നവൾ.. വന്നല്ലോ! തൊട്ടല്ലോ! അതു മതി!  പ്രളയമായ് വന്നവൻ പ്രഹരിച്ചാലും മദ്യപന്റെ ഗൃഹിണിയെപ്പോലെ ധീരത നടിച്ച്, ചിതറിപ്പോയതെല്ലാം പെറുക്കിക്കൂട്ടിയെടുത്തുവെച്ച് പിന്നെയുമവനെ കാത്തിരിക്കുന്നു നിത്യ പ്രണയിനിയാമവൾ, ഭൂമി... പ്രീത രാജ്

കൊന്നപ്പൂ

Image
വിഷുത്തലേന്ന് ലേശം കൊന്നപ്പൂ കിട്ട്വോന്ന് നോക്കീട്ട് വരാമെന്ന് സാവിത്രിയോട് പറഞ്ഞ് രാഘവേട്ടൻ ഇറങ്ങി. ഇത്ര ഗതികേടുണ്ടാവാറില്ല. മുറ്റത്തെ കൊന്നമരം നിറയെ പൂവണിയാറുണ്ട് വിഷുവിന്. ഇത്തവണ നേരത്തെ പൂവെല്ലാം കൊഴിഞ്ഞു പോയി. വിഷുവായപ്പോൾ തുഞ്ചത്ത് ഒന്നു രണ്ടു കുലയുണ്ട്.  പൂവിൽപ്പന കണ്ടപ്പോൾ കാർ കുറച്ചു മുമ്പിലായി നിർത്തി തിരിച്ചു നടന്നു . കാർ കണ്ടാൽ വില കൂട്ടിയാലോ! അതെല്ലാം പഴയ കഥയാണെന്ന് രാഘവേട്ടന് ഇപ്പോഴും ബോദ്ധ്യായിട്ടില്ല. വില കേട്ട് ഞെട്ടിപ്പോയി അദ്ദേഹം. ഒരു കുലക്ക് നൂറു രൂപ. " ശിവനേ" എന്നു വിളിച്ചു പോയി രാഘവേട്ടൻ. "പൂകിട്ടാനില്ല സാറേ" എന്ന് വിൽപ്പനക്കാരൻ്റെ ന്യായീകരണം. കുറച്ചു മാറി മറ്റൊരു കൂട്ടരുണ്ട്. അതൊന്നു നോക്കാമെന്ന് കരുതി പൊരിവെയിലിൽ കുറച്ചു നടന്നു.  മുപ്പതു രൂപയേ വിലയുള്ളൂ,   പക്ഷെ മുഴുവൻ വാടിയ പൂക്കൾ. തലേന്ന് ഇറുത്തു വച്ചവയായിരിക്കും. വാടിയ പൂ കണി കാണാൻ വയ്യ.  ടൗണിലെത്തിയപ്പോൾ കണ്ട കാഴ്ച! കടയായ കടയൊക്കെ കുരുത്തോല കെട്ടിയ പോലെ കൊന്നപ്പൂ തോരണം തൂക്കിയിരിക്കുന്നു. കെട്ടു കണക്കിന് അകത്തുമുണ്ട് . ഇത്രേം പൂക്കളിവിടെ ഉണ്ടായിട്ടാണോ ഇത്രയും അലഞ്ഞതെന്ന് അ...

ആൽഫ

ആൽഫ ടി.ഡി. രാമകൃഷ്ണൻ ഭ്രമയുഗം കണ്ടപ്പോൾ സിദ്ധാർത്ഥ് ഭരതൻ്റെ പാചകക്കാരൻ എന്താണുണ്ടാക്കുന്നത് എന്ന് ചിന്തിച്ചിരുന്നു. വലിയ കഷ്ണങ്ങളായി എതോ മാംസവും കൂട്ടിവച്ചിരിക്കുന്ന വേരുകളും മറ്റെന്തൊക്കെയോ ചേർത്തുണ്ടാക്കുന്ന,  കറിയാണോ സൂപ്പാണോ എന്നറിയാത്ത സാധനവും വലിയ കിഴങ്ങ് കഷ്ണങ്ങളും എല്ലാം മറ്റു രണ്ടു പേർ ആസ്വദിച്ച് കഴിക്കുന്നുണ്ടായിരുന്നു. ആൽഫ വായിച്ച് കഴിഞ്ഞിട്ട് ഏതാണ്ടതേ മാനസികാവസ്ഥ. എന്താണെന്ന് ഒരു പിടിയും കിട്ടിയില്ല. പതിമൂന്ന് കഥാപാത്രങ്ങളെയും വിവരിക്കുന്നുണ്ട്. പക്ഷെ കഥ വികസിക്കുമ്പോൾ ആരാ എന്താ എന്നൊന്നും പിടികിട്ടാത്ത പോലെ. അതൊട്ടു പ്രസക്തവുമല്ല എന്നതാണ് സത്യം.  ഉപലേന്ദു ചാറ്റർജിയുടെ ശരിയായ ലക്ഷ്യം പോലും അവ്യക്തം. മറ്റു ശാസ്ത്ര ശാഖകളിലേത് പോലെ നരവംശശാസ്ത്ര ഗവേഷണങ്ങളും സ്വയം പരീക്ഷിച്ചറിയണം എന്ന മോഹം? സ്വയം പരീക്ഷണമൃഗമായി ചരിത്രത്തിൻ്റെ താളുകളിൽ കയറിപ്പറ്റാനുള്ള ശ്രമം? പ്രധാനമന്ത്രി ഏൽപ്പിച്ച ചുമതലയിൽ നിന്ന് ഒഴിഞ്ഞു മാറാനുള്ള വഴി?  വ്യക്തമായത് താഴെ പറയുന്ന മൂന്നു കാര്യങ്ങൾ മാത്രം.  പരിപൂർണ്ണ സ്വാതന്ത്യം ഒരു മിഥ്യയാണ്.  സംസ്കൃത സമൂഹത്തിൽ മാത്രമേ പെണ്ണിന് അൽപമെങ്കിലും...