Posts

പുലരി

Image
പാതി തുറന്ന ജാലകത്തിലൂടെ ഇളം തണുപ്പുമായെത്തുന്ന കാറ്റ് ... പുതപ്പിനുള്ളിൽ ഒന്നുകൂടെ ചുരുണ്ട് കൂടാൻ നോക്കവെ ഒരു പൂങ്കുയിലിന്റെ മധുര നാദം.. ഇവൾക്കെന്താ ഇത്ര സന്തോഷമെന്നോർത്ത് എഴുന്നേറ്റ് ബാൽക്കണിയിൽ ... നിറയെ പൂത്ത രണ്ടു മാവുകൾ..  മാമ്പൂവിന്റെ തേൻ കുടിച്ചിട്ടാണോ ഇവളുടെ ശബ്ദത്തിനിത്ര മാധുര്യം!!?. രണ്ടു മൂന്ന് ചെമ്പോത്തുകൾ അവിടവിടെയിരുന്ന് വീട്ടുകാര്യവും നാട്ടുകാര്യവുമൊക്കെ ചർച്ചചെയ്യുന്നു.. നമ്മുടെ ചാനൽ ചർച്ചക്കാരെ പോലെ തന്നെ... ഒരേ കുംകുംകും.... ഗുംഗുംഗും... കടുകിട മാറ്റിപ്പിടിക്കുന്ന പ്രശ്നമില്ല... അടുത്ത മൂന്നു നിലക്കെട്ടിടത്തിന്റെ ഓടു മേഞ്ഞേ മേൽക്കൂരയിൽ രണ്ടു മൈനകൾ..അടുത്ത പറമ്പിലെ തല പോയ ഒരു തെങ്ങിലാണ് അവരുടെ കൂട്.  അതിനടുത്ത തെങ്ങിൽ ഒരു മരംകൊത്തി കൊത്തിപ്പരതുന്നു.   പ്രാവുകൾ കുറുകുറു കുറുകിക്കൊണ്ട് എല്ലായിടത്തും തത്തി നടക്കുന്നു.  രണ്ടു കുഞ്ഞിക്കിളികൾ നീളമുള്ള പുൽക്കൊടിയുമായി ബാൽക്കണിയിലെ പ്രാവിൻ വലയിലേക്ക് പടർന്നു കയറിയ ശംഖു പുഷ്പ വള്ളികൾക്കരികിൽ. അകത്തെവിടെയോ കൂടുകെട്ടാനുള്ള പദ്ധതിയാണ്. എന്റെ അനക്കം കേട്ട് പാവങ്ങൾ പറന്നു പോയി. പ്രാവുകളുമായിട്ടേ ...

ഒരു ശരത്കാല ഓർമ്മകൾ

Image
ശരത്കാലത്തിൽ ഇലകൾ പൊഴിയും പോലെ കടന്നുപോയി കഴിഞ്ഞ കുറെ ദിനങ്ങൾ. ഏകദേശം രണ്ടു മാസക്കാലം. വീടു പെയിന്റ് ചെയ്യലും ഒതുക്കി വയ്ക്കലും കുഞ്ഞുമോളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളും പിന്നെ യാത്രകളും ക്ഷേത്രദർശനങ്ങളും ഒരു കല്യാണ അഘോഷവും എല്ലാത്തിനുമുപരി സ്പ്രിംഗ് ഘടിപ്പിച്ച പോലെ നടക്കുന്ന കുഞ്ഞു കാലടികളുടെ പിറകെയുള്ള ഓട്ടവും കുടിക്കുറുമ്പുകളിൽ മനം മയങ്ങിയുള്ള ഇരിപ്പും. അതിനിടയിലാണ് ഏതോ ഒരു വില്ലൻ കൊതുക് കുത്തിവച്ച ഡങ്കി വൈറസുകൾ ആക്രമണം തുടങ്ങിയത്.. അപ്രതീക്ഷിതമായ ആക്രമണത്തിൽ തളർന്നു പോയി. എത്ര അനവസരത്തിലാണ് ഈ ആക്രമണമെന്ന് പരിഭവിച്ചു.  പനിച്ചൂടിൽ തണുത്ത് വിറച്ച് ആശുപത്രിക്കിടക്കയിൽ മൂന്നു ദിവസം. ഡിസ്ച്ചാർജ് ചെയ്യാൻ വിസമ്മതിച്ച ഡോക്ടറോട് ദേഷ്യമായി. ഒടുവിൽ കിവിയും മാതള നാരകവും പച്ച പപ്പായയും പാഷൻ ഫ്രൂട്ടും പപ്പായയില നീരും ഒക്കെ വലിച്ചു വാരി കഴിച്ചു. പ്ലേറ്റ്ലെറ്റ്സ് ഉയരാൻ തുടങ്ങിയപ്പോൾ ഡിസ്ചാർജ് ആയി. ക്ഷീണം വകവെയ്ക്കാതെ വാശിയോടെ ഓടി നടന്നു. ഒരോ നിമിഷവും എത്ര വിലപ്പെട്ടതാണ് എന്ന തോന്നൽ ശക്തമാണ് ഈയിടെയായി. കൊഴിഞ്ഞു വീഴുന്ന ഇലകൾ പോലെ തന്നെ സുന്ദരമാണ് കടന്നുപോകുന്ന ഓരോ ദിവസവും . ഓർമ്മചെപ്പി...

എന്നാലും ഓണമല്ലേ ....

Image
മഴയിൽ കുളിച്ചു കയറിയ പ്രകൃതി സുന്ദരി  വെയിലിൽ തിളങ്ങുന്നത് കാണണമായിരുന്നു.... മഞ്ഞയും വെള്ളയും നിറമുള്ള ഓണത്തുമ്പികൾ പാറി പറക്കുന്നത് കാണണമായിരുന്നു. പൂക്കളത്തിൽ നിലാവ് പടരുന്നത് കാണണമായിരുന്നു.... എങ്കിലും .... വെയിലില്ലെങ്കിലും .... നിലാവില്ലെങ്കിലും ... കാലം തെറ്റിപ്പെയ്യുന്ന മഴയിൽ നനഞ്ഞു കുതിർന്നാലും ....   ഓണമല്ലേ?  പൂക്കളവും നാലു വറുത്തതും ശർക്കര ഉപ്പേരിയും പഴനുറുക്കും സദ്യയുമായി  ഉള്ളത് കൊണ്ടോണം കൊള്ളാം ... ഏവർക്കും ഓണാശംസകൾ !!

മഴയുടെ വികൃതികൾ

Image
കുറച്ചു കാലമായി മഴയാണ് പ്രൈം ടൈം ചാനൽ താരം. ഒരു വ്യവസ്ഥയുമില്ലാതെ പെയ്ത് റോഡുകളും വീടുകളും വെള്ളത്തിൽ മുക്കി കുന്നുകളിൽ നിന്ന് കല്ലും മണ്ണും താഴേക്ക് എറിഞ്ഞും ഒഴുക്കിയും വല്ലാത്തൊരു വില്ലൻ പരിവേഷത്തിലാണ് മഴ. മഴയുടെ വികൃതികൾക്കു മുമ്പിൽ   ജൻഡർ ന്യൂടൽ  തർക്കങ്ങൾക്കും നിയമന വിവാദങ്ങൾക്കും എന്തിന് സ്വപ്നസരിതമാർക്ക് പോലും നനഞ്ഞ പടക്കത്തിന്റെ വില മാത്രം. എന്ന് വച്ച് അവ വലിച്ചെറിഞ്ഞിട്ടൊന്നുമില്ല. അട്ടത്ത് നിരത്തി വച്ചിരിക്കുകയാണ്. മഴയൊന്ന് തോർന്നിട്ട് വേണം ഓരോന്നായി വെയിലത്തിട്ടുണക്കി സന്ദർഭം നോക്കി പൊട്ടിക്കാൻ.  ഇപ്പോൾ മഴയാണ് താരം. പക്ഷെ നമ്മൾ തന്നെയാണ് മഴയെ ഈ സ്ഥിതിയിലെത്തിച്ചതെന്ന് മഴ വക്കീലന്മാർ വാദിക്കുന്നു. ഇത്തിരി മരം മുറിച്ചതിനോ കൈയ്യേറ്റം നടത്തിയതിനോ മേഘങ്ങളെ ഇങ്ങനെ കൂമ്പാരം കൂട്ടി ഏതെങ്കിലും ഒരിടം ലക്ഷ്യം വച്ച് പൊട്ടിച്ച് രസിക്കേണ്ട കാര്യമുണ്ടോ ഈ മഴക്കെന്ന് മറ്റൊരു കൂട്ടർ. മഴ മുന്നറിയിപ്പുകാരാവട്ടെ, ഓറഞ്ചും ചുവപ്പായി കണക്കാക്കണമെന്നും ചിലപ്പോൾ മഞ്ഞ പോലും ചുവപ്പാകാമെന്നും പറഞ്ഞ് ആകെ കുഴപ്പത്തിലാക്കുന്നു. മഴയും പ്രണയവും കൂട്ടിക്കലർത്തി കവിതയെഴുതിയിരുന്ന...

ലങ്ക

Image
ലങ്ക  " ദശവദനനഗരമതിവിമലവിപുലസ്ഥലം  ദക്ഷിണവാരിധി മദ്ധ്യേ മനോഹരം  ബഹുലഫലകുസുമദലയുതവിടപിസംകുലം  വല്ലീകുലാവൃതം പക്ഷിമൃഗാന്വിതം മണികനകമയമമരപുരസദൃശമംബുധി - മദ്ധ്യേ ത്രികൂടാചലോപരി മാരുതി കമലമകൾ ചരിതമറിവതിനു ചെന്നമ്പോടു കണ്ടിതു ലങ്കാനഗരം നിരുപമം" സീതാന്വേഷണത്തിനായി ലങ്കയിലെത്തിയ ഹനുമാൻ കണ്ട ലങ്കാനഗരത്തിന്റെ വർണ്ണനയാണ് മേലുദ്ധരിച്ചത്. ദക്ഷിണവാരിധി മദ്ധ്യേ ത്രികൂടാചലോപരി കനകമയമായ ലങ്ക .  കൈലാസശൈലമെടുത്തമ്മാനമാടിയ , വൈശ്രവണനിൽ  നിന്ന് പുഷ്പകവിമാനം നേടിയ, ത്രിലോകങ്ങളെയും വിറപ്പിച്ച രാവണന്റെ അമരപുരി സദൃശമായ ലങ്ക .  പക്ഷെ ഹനുമാന്റെ ആഗമനത്തോടെ ലങ്കയിൽ നിന്ന് ലങ്കാലക്ഷ്മി വിട കൊണ്ടു . "അഖില ജഗദധിപതി രഘൂത്തമൻ പാതുമാ - മസ്തു തേ സ്വസ്തിര ത്യുത്തമോത്തംസമേ ! ലഘു മധുരവചനമിതി ,ചൊല്ലി മറഞ്ഞിതു ലങ്കയിൽ നിന്നു വാങ്ങീ മലർ മങ്കയും"   അനേക ഹോമങ്ങളും തപസ്സും ചെയ്ത് ലങ്കാധിപനായ രാവണൻ കുറേയേറെ വരങ്ങൾ നേടി. പത്തു തലയും ഇരുപത് കയ്കളും ഉള്ള ബുദ്ധിമാനും പണ്ഡിതനും സമർത്ഥനുമായ രാക്ഷസ രാജാവ് വരബലത്താൽ അജയ്യനായി. ഒരു മനുഷ്യനാൽ മാത്രമേ വധിക്കപ്പെടു എന്ന വരം അദ്ദേഹത്തെ മദ...

മഴയുടെ മേളവും വാത്സല്യപൂരവും

Image
പുറത്ത് മഴയുടെ മേളവും. ഉള്ളിൽ വാത്സല്യപൂരവും...  കുഞ്ഞിക്കൈകളുടെ തൂവൽസ്പർശത്തിൽ കുഞ്ഞ് ചിരിയിൽ തെളിയുന്ന കുഞ്ഞരിപ്പല്ലിന്റെ മുഗ്ദ്ധ കാന്തിയിൽ... കുഞ്ഞ് മുഖത്തെ ഓമന ഭാവങ്ങളിൽ ... ആർദ്രമാവുന്ന അച്ഛമ്മ മനസ്സ്....  വാത്സല്യ പ്രവാഹത്തിൽ നില കിട്ടാതൊഴുകുമ്പോൾ നാവിൽ തുമ്പിൽ  Wheels on the bus go round and round... Baby shark do do do do do ... തപ്പുകൊട്ടുണ്ണീ തപ്പ് കൊട്ട് ....  ആരു പറഞ്ഞു മ്യാവൂ.....  പ്രീത രാജ്

പ്രണയം

Image
കടലോളമുണ്ടെൻ പ്രണയം നിനക്കായ് പണിപ്പെട്ടൊരു പേടകത്തിലാക്കിയതിനെ ഹൃദയത്തിന്നാഴങ്ങളിലമുഴ്ത്തി ഞാൻ... തുറന്നാൽ സുനാമിയായ്, പ്രളയമായ്  ആർത്തലക്കും, നിറഞ്ഞൊഴുകുമെന്നാൽ സൂത്രമുള്ളൊരു താഴിട്ടു പൂട്ടിയിരിപ്പൂ ഞാൻ ... ഹൃത്താളത്തിന് ശ്രുതി മീട്ടുമിരമ്പമായ് ആന്മാവിൻ തരംഗമായ് ജീവരേഖയോടൊപ്പം തുടിച്ചതെൻ ജീവരാഗം ലയസാന്ദ്രമാക്കട്ടെ ഒടുവിൽ നേർരേഖയാവും വരെ ... പ്രീത രാജ്