Posts

The Great Alone

Image
The Great Alone by Kristin Hannah I recently read 'The Great Alone' by Kristen Hannah. The story  was about a dysfunctional family and the trauma of a child growing up in such a family. Strong bonds of love, mental instabilities and insecurities caused by the war and struggles to survive extreme conditions were the major themes. But I felt it was a bit too dramatic for my taste, especially  in the end. But  as always, there were takeaways from that reading too. First one is the picturesque beauty of Alaskan wilderness; thick green forests, snow covered fields ,frozen lakes, northern lights, glaciers, green lagoons and  hills and montains. The magic of midnight sun in summer and months-long night in winter refuses to release me from the spell. I yearn to go there and drink in the pristine beauty of nature. Second thing that affected me was the lifestyle of the people of Alaska. A state that experience very long harsh winters, the months of sunny days are s...

ഒരിലയുടെ മരണം

Image
ഒരിലയുടെ മരണം നഷ്ടമായെന്നു നിനച്ചിരിക്കവെ തിരികെ വന്നൊരുന്മേഷത്തിൽ ആർദ്രമായാ പുലരിയിൽ മെല്ലെ നടക്കാനിറങ്ങവെ .... പുഞ്ചിരിച്ച് തലയാട്ടി പൂക്കളും ചിലച്ചഭിവാദ്യം ചെയ്ത് കിളികളും ഒരലയായ് മെല്ലെ തൊട്ട് തെന്നലും  ചിരപരിചയഭാവം പൂണ്ടു... കാറ്റിന്നലകളിൽ ചാഞ്ചാടി  താഴേക്ക് വീഴുന്നൊരില.. വേദി വിടും നർത്തകി തൻ സുന്ദര ചലനങ്ങൾ പോലെ ...  മരമൊന്ന് താഴേക്ക് നോക്കിയോ അമൃതൂട്ടിയവളല്ലേ !! മറ്റിലകൾ തെല്ലിട മൗനമായോ കൂടെയാടിയവളല്ലേ !! ഇക്കിളിയിട്ടിയിരുന്ന തെന്നൽ  തെല്ലിട സ്തബ്ധനായോ? ഊർജദാതാവായ സൂര്യൻ താഴേക്കൊന്ന് നോക്കിയോ?  വീഴുമ്പോൾ സ്മൃതിയലക- ളവളെ  ചൂഴ്ന്നിരുന്നോ? ശേഷമുണ്ടോ ഒരു മുദ്രയെങ്കിലു- മെന്നവൾ ചിന്തിച്ചിരുന്നോ ?  അനിവാര്യം സ്വാഭാവികം മൃത്യു വേദിയിൽ നന്നായാടുക, ശേഷം എന്തായാലെന്തെ- ന്നവൾ വേദാന്തിയായോ? അഴുക്കു ചാലിൽ പതിക്കിലോ ചവിട്ടിയരക്കപ്പെടുകിലോ കത്തി ചാരമാകിലോ മണ്ണിലലിയുക വളമാകുക!! മരണമെപ്പോഴുമേവർക്കുമിവ്വണ്ണം പ്രൗഢ സുന്ദരമായിരുന്നെങ്കിൽ!! പ്രീത രാജ്

പുളിമാവിനൊരു ചരമക്കുറിപ്പ്

Image
"വിഷുവിന് കൂട്ടാൻ വയ്ക്കാൻ  ചന്ദ്രക്കാരൻ മാങ്ങ കിട്ടാണെങ്കിൽ വാങ്ങിച്ചോളൂ" എന്ന് അമ്മ പറഞ്ഞപ്പോളാണ് പുളിമാവിനെ പറ്റി ഓർത്തത്. പുളിമാവുള്ള കാലത്തോളം, അതായത് കഴിഞ്ഞ കൊല്ലം വരെ വിഷുവിന് കൂട്ടാൻ വയ്ക്കാൻ മാങ്ങ വാങ്ങേണ്ടി വരാറില്ലായിരുന്നു. മാവ് ഉതിർത്തിടുന്ന മാമ്പഴങ്ങൾ പെറുക്കി എടുത്താൽ മാത്രം മതിയായിരുന്നു. ഏറെ കാലം തൊടിയിലെ നിറസാന്നിദ്ധ്യമായിരുന്നു പുളിമാവ്. . തൊടിയിലെ മറ്റു മാവുകളേക്കാളും ഉയരമുണ്ടായിരുന്നു പുളിമാവിന് . ഉയരത്തിൽ പടർന്നു പന്തലിച്ച് പ്രൗഢയായ ഒരു തറവാട്ടമ്മയെ പോലെ പുളിമാവ് തലയുയർത്തി നിന്നു. അഞ്ചു വീടുകൾ വേർതിരിക്കുന്ന മതിലുകൾ ഇല്ലാതെ ഒറ്റത്തൊടിയായിരുന്ന കാലത്ത് തറവാടിന്റെ പടിഞ്ഞാറെ തൊടിയിലാണ് പുളിമാവിൻ്റെ  നിൽപ് . പുളിമാവിനെ കുട്ടിക്കാലത്തൊന്നും ശ്രദ്ധിച്ചിട്ടില്ല. വടക്കു പുറത്തുള്ള താഴ്ന്നു കിടക്കുന്ന കൊമ്പുകളുള്ള ഒട്ടുമാവായിരുന്നു ഞങ്ങളുടെ ഇഷ്ട സങ്കേതം. മരത്തിൽ കയറിയിട്ടുണ്ട് എന്ന് പറയാൻ അത് മാത്രമേ ഉള്ളൂ.  പുളിമാവ് പൂത്തോ കായ്ച്ചോ എന്നൊന്നും അറിയാൻ പറ്റില്ല. പച്ച നിറമുള്ള മാമ്പഴങ്ങൾ ചുവട്ടിലെ ചപ്പിലകളിലേക്ക് വീഴുമ്പോൾ അറിയാം മാങ്ങ പഴുത്തു എന്ന്...

ആൽമരം

Image
ആലായാൽ തറ വേണം അടുത്തൊരമ്പലം വേണം എന്നാണ് പാട്ട്. എനിക്ക് പക്ഷെ മറിച്ചാണ് തോന്നിയിട്ടുള്ളത്.  അമ്പലമായാൽ ആൽമരം വേണം. ദൈവികതയുടെ, ഭക്തിയുടെ,  പശ്ചാത്തലമൊരുക്കാൻ വൃക്ഷരാജനോളം കഴിവാർക്കുള്ളൂ! പ്രഭാത കിരണങ്ങൾ ഇലച്ചാർത്തുകൾക്കിടയിലൂടെ അരിച്ചിറങ്ങണം. സായാഹ്നത്തിൽ ഇളകിയാടുന്ന ഇലകളുടെ നിഴലുകൾ താഴെ നൃത്തം ചെയ്യണം. വെയിലും നിഴലും ദളമർമ്മരങ്ങളും ചേർന്ന് സുന്ദരമായ ലൈറ്റ് ആൻഡ് സൗണ്ട് ഷോ വേണം. ബാല്യകാല സ്മൃതികൾക്ക് പഴുത്തു വീണ ആൽമരക്കായകളുടെ ഗന്ധമുണ്ട്.  കൊടുങ്ങല്ലൂർ കുരുംബ ഭഗവതി ക്ഷേത്രത്തിൽ  ഉന്നതങ്ങളായ ആൽമരങ്ങളുടെ മദ്ധ്യേയാണ് ദേവി കുടികൊളളുന്നത്. പ്രദക്ഷിണവഴിയിൽ താണു വരുന്ന താങ്ങ് വേരുകളിൽ വെറുതെ  തൊടാൻ ശ്രമിച്ചിരുന്നു.  എറണാകുളത്തെ അമ്പലങ്ങളിലാണ് ആൽമരത്തിന്റെ സാന്നിദ്ധ്യം ഏറ്റവും പ്രസക്തമായി തോന്നാറുള്ളത്. നഗരത്തിന്റെ തിക്കും തിരക്കും ബഹളത്തിനും നടുവിൽ ശാന്തിയുടെ ഇത്തിരിയിടങ്ങൾ തീർക്കുന്ന, ആൽമരങ്ങൾ തണൽ പകരുന്ന, കാവൽ നിൽക്കുന്ന അമ്പലങ്ങൾ. തിരക്കേറിയ നോർത്ത് മേൽപ്പാലത്തിനടുത്തുള്ള പരമാര ദേവീക്ഷേത്രം ആൽമരങ്ങളാൽ അതിസമ്പന്നമാണ്, പ്രശാന്തസുന്ദരമാണ്.  കവളപ്...

Gulmohar

Image
Gulmohar  on Hotstar Directed by Rahul V Chittella When Sharmila Tagore, Manoj Bajpayee and Amol Palekar are together in a movie, you are bound to be tempted to watch it, whatever the circumstances you are in. That's exactly what Gulmohar did. Did it rise to my expectations? The first half, yes. But the second half, I will have to say No. Graceful Sharmila Tagore as elegant and naughty Kusum Batra is perfect. Kusum  reminded me of 'Ma ' of  Tomb of Sand by Gitanjali Sree. Kusum held her philosophy - " It was meant to be" throughout her life and compromised with life's various twists and turns. Finally she hopes to take charge and give it a twist of her own. Indu, played beautifully by Simran,  holds together her family with its dramatic characters , a secretive mother in law , an emotionally torn husband , a financially struggling son and a daughter struggling with her sexual orientation. Manoj Bajpayee did well as usual, though the character was n...

ഭാഷ

Image
സ്ഥിരം മരുന്നു വാങ്ങാറുള്ള ഫാർമസിയിൽ കയറിയപ്പോൾ സമയം സന്ധ്യയായി. നിവൃത്തിയുണ്ടെങ്കിൽ ഇവിടെ നിന്നാണ് മരുന്നു വാങ്ങാറ്. രണ്ട് ഫാർമസിസ്റ്റുകളും മിടുക്കികൾ. എത്ര തിരക്കുണ്ടെങ്കിലും അധികം കാത്തു നിൽക്കണ്ട. ചിലയിടങ്ങളിൽ മരുന്നു കാത്തു നിന്ന് കൊതുക് കടിച്ച് വേറെ ചികിത്സ വേണ്ടിവരും. Prescription കൊടുത്ത് നിൽക്കുമ്പോൾ ഒരു അതിഥി തൊഴിലാളി കയറി വന്നു. सर्दी जुकाम , गोली എന്നൊക്കെ പറയുന്നുണ്ട്. ഹിന്ദി അറിയാത്ത ഫാർമസിസ്റ്റും സഹായിയും ഇംഗ്ലീഷും മലയാളവും കലർത്തി കാര്യം മനസ്സിലാക്കാൻ ശ്രമിക്കുന്നു. അയാൾ ആംഗ്യ ഭാഷയും ഹിന്ദിയും കലർത്തി ഒരു വിധം പറഞ്ഞൊപ്പിച്ചു. നാലു tablets കൊടുത്ത് ദിവസം രാവിലെയും വൈകീട്ടും ഓരോന്ന് കഴിക്കാൻ പറഞ്ഞു അവർ. കൈയ്യിലുളള 100 രൂപ കൊടുത്ത്  നിൽക്കുന്ന പയ്യനോട് change, 24 എന്നൊക്കെ പറഞ്ഞപ്പോൾ പയ്യൻ വിഷണ്ണനായി നിന്നു. അലിവുള്ള ഫാർമസിസ്റ്റ് പൈസ പിന്നെ തന്നാൽ മതി എന്നു പറഞ്ഞു. മനസ്സിലാവാതെയാണോ അഭിമാനിയായത് കൊണ്ടാണോ മരുന്നെടുക്കാതെ പയ്യൻ പുറത്ത് പോയി. അവിടെ നിന്നിരുന്ന കൂട്ടുകാരോട് എന്തൊക്കെയോ പറഞ്ഞു ഒടുവിൽ ധൈര്യം സംഭരിച്ച് തിരിച്ചു വന്നു. " यही है मेरे पास " എന്ന...

കാഴ്ചകൾ

Image
മനസ്സിന്റെ ജാലകങ്ങൾ തുറന്ന് തിരശ്ശീലകൾ നീക്കി ഒതുക്കി വയ്ക്കണം, എങ്കിലേ പൗർണ്ണമി ചന്ദ്രനെ,  താരകളെ പൂക്കളെ, പൂമ്പാറ്റകളെ കാണാനാവൂ.  പ്രകാശ രശ്മികൾ ചുവരിലെഴുതുന്ന ചിത്രങ്ങൾ കാണാനാവൂ... പൂമണം പേറി വരുന്നൊരിളം തെന്നലിന് തപ്ത ശരീരത്തെ തഴുകാനാവൂ....  മഴയ്ക്ക്  വെള്ളത്തുള്ളികൾ തെറിപ്പിച്ച് കുസൃതി കാട്ടാനാവൂ ..  ഏറെ നാൾ അസ്വസ്ഥമായിരുന്ന മനസ്സ്  ഒട്ടൊന്നടങ്ങിയപ്പോഴാണ് പ്രഭാത സവാരിക്കിടെ ചന്ദ്രബിംബം കണ്ടത്. ഇന്നലെ  പൗർണ്ണമി തിങ്കളെ കണ്ടിരിക്കാം. പക്ഷെ അടഞ്ഞുപോയ മനോജാലകങ്ങൾ തുറക്കാതെങ്ങനെ ഉള്ളിൽ നിലാവ് പരക്കാൻ ! നയനങ്ങൾ അശ്രു പൂർണ്ണങ്ങളെങ്കിലും ജാലകങ്ങൾ തുറന്ന് പുറത്തേക്ക് നോക്കുക. അശ്രുകണങ്ങളിൽ സൂര്യകിരണങ്ങൾ  ഒരു മഴവിൽ വിരിയിച്ചെങ്കിലോ!! പ്രീത രാജ്