Posts

തെറിച്ചവൾ

Image
തെറിച്ചവൾ രാത്രിമഴയിൽ കുതിർന്നാർദ്രമായൊരു പുലരിയിൽ  കാർമുകിലിൻ പുറകിലൊളിച്ചിരുന്നു ബാലസൂര്യൻ.. തെല്ലു പുറമെ കാണായ വസ്ത്രാഞ്ചലം കണ്ടൂറിച്ചിരിച്ചു ഞാൻ നിൽക്കവേ.. തെല്ലു താഴെയായെന്നെപ്പോലതു  നോക്കി നിൽക്കുകയാണവൾ .. അവൾ, ഒരു മഞ്ഞക്കോളാമ്പിക്കൊമ്പ് നീണ്ടു മെലിഞ്ഞ തണ്ടിൽ  തുമ്പത്തഞ്ചാറിലകളുള്ളോൾ.. ബാൽക്കണിപ്പൂന്തോപ്പിൽ ശാഖാ നിറവായ് നിൽപ്പുണ്ട് തെച്ചിയും ചെമ്പരത്തിയും നന്ത്യാർവട്ടവും പിച്ചിയും  മുല്ലവള്ളിയും കറിവേപ്പും സൺഷേഡിനപ്പുറമൊരു ശിഖരം പോലും പോയിട്ടില്ലിന്നേവരെ ഇവൾ മാത്രമെന്തേ കൂട്ടം തെറ്റി ദൂരേക്ക് തലനീട്ടുവാൻ?.. കോളാമ്പിച്ചെടി ശാസിച്ചു കാണുമോ? "കണ്ടില്ലേ മറ്റു ശിഖരങ്ങൾ  കൂട്ടം തെറ്റി നീ മാത്രമെന്തിങ്ങനെ? ഇല കൊഴിഞ്ഞ് കോലം കെട്ട്  അടക്കമില്ലാതാടുന്നതെന്തു നീ ?" " നന്നായി വളരുവാൻ ശുഷ്കമാം ശാഖകളറുത്തു മാറ്റണം " യുട്യൂബ് പകർന്ന വിജ്ഞാനമോർത്തു ഞാൻ എന്നാലതങ്ങനെ തന്നെന്നുറച്ചു അപ്പോൾ ... അനാവൃതമായ തുടുത്ത  സൂര്യമുഖത്തിൻ വർണ്ണം  തോണ്ടിയെടുത്തവൾ കണ്ടുപിടിച്ചെന്നിളകിച്ചിരിച്ചു.. പിന്നീടെപ്പോഴോ കണ്ടു, നിത്യസന്ദർശകരായ കുഞ്ഞിക്കിളികളിലൊന്നിനെയവൾ ആല...

പവമാനനന്ദനം

Image
രാമൻ്റെ അയനമാണ് രാമായണം എങ്കിലും ഹനുമാൻ്റെ ശക്തിയും ബുദ്ധിയും അചഞ്ചലഭക്തിയുമാണ്  സന്നിഗ്ദ്ധഘട്ടങ്ങളിലെല്ലാം രാമയണത്തിൻ്റെ കഥാഗതിയെ നയിക്കുന്നത്.കിഷ്കിന്ധാകാണ്ഡത്തിൽ  പ്രത്യക്ഷപ്പെടുന്നത് മുതൽ പട്ടാഭിഷേകം വരെ നിറഞ്ഞു നിൽക്കുന്നു ആ കപിപുംഗവൻ. കിഷ്കിന്ധയിൽ നിന്ന് നിഷ്കാസിതനായി സുഗ്രീവൻ ഋശ്യമൂകാചലത്തിൽ വസിക്കുമ്പോൾ ഒരു നാൾ ദൂരെ നിന്നും വരുന്ന രാമലക്ഷ്മണന്മാരെ കണ്ട്  അവരാരെന്നറിയാൻ മന്ത്രിയായ ഹനുമാനെ നിയോഗിച്ചു.  കാമരൂപിയായ ഹനുമാൻ ഒരു വടു വേഷം ധരിച്ച് അവരെ സമീപിച്ചു. മധുരമായി സംസാരിച്ച ഹനുമാനെ കുറിച്ച് രാമൻ ലക്ഷ്മണനോട് ഇങ്ങനെ പറഞ്ഞു, " പശ്യ സഖേ! വടുരൂപിണം ലക്ഷ്മണ! നിശ്ശേഷശബ്ദശാസ്ത്രമനേന ശ്രുതം ഇല്ലൊരപശബ്ദമെങ്ങുമേ വാക്കിങ്കൽ നല്ലവൈയാകരണൻ വടു നിർണ്ണയം" ഹനുമാന്റെ സംഭാഷണ പാടവം സുന്ദര കാണ്ഡത്തിൽ സീതയെയും ആകർഷിക്കുന്നുണ്ട്.  ശിംശപാവൃക്ഷഛായയിൽ ദുഃഖിതയായിരിക്കുന്ന സീതാദേവിയെ വന്ദിച്ച് കൊണ്ട് ഹനുമാൻ പറഞ്ഞു, "ശരണമിഹ ചരണ സരസിജമഖിലനായികേ ശങ്കിക്ക വേണ്ടാ  കുറഞ്ഞതൊന്നുമെന്നെ നീ തവ സചിവനഹമിഹ  തഥാവിധനല്ലഹോ ! ദാസോസ്മികോസലേന്ദ്രസ്യ  രാമസ്യ ഞാൻ സുമുഖി കപികുലത...

ബാലി

Image
യുദ്ധത്തിനായി വെല്ലുവിളിച്ച മായാവിയെന്ന അസുരനെ വധിക്കാനായി അവൻ ഓടിക്കയറിയ ഗുഹയിൽ കയറുമ്പോൾ ബാലി സുഗ്രീവനോട് പറഞ്ഞിരുന്നു ഗുഹക്കകത്ത് നിന്ന് രക്തം വരികയാണെങ്കിൽ താൻ മരിച്ചെന്നുറപ്പിച്ച് ഗുഹാമുഖം അടച്ച് കൊട്ടാരത്തിലേക്ക് പോകണമെന്ന്. അതനുസരിക്കുക മാത്രമാണ് സുഗ്രീവൻ ചെയ്തതും. തിരിച്ചെത്തിയ ബാലി അസുരൻ്റെ മായയാൽ രക്തം വന്നതിനാലാണ് താൻ ഗുഹാമുഖമടച്ചത് എന്ന സുഗ്രീവൻ്റെ വാക്കുകൾ വിശ്വസിക്കാതെ അനുജനെ ഭവനത്തിൽ നിന്ന് നിഷ്കാസിതനാക്കി. അനുജഭാര്യയായ രുമയെ പരിഗ്രഹിച്ചു. സുഗ്രീവനാകട്ടെ ബാലികേറാമലയായ ഋശ്യമൂകാചലത്തിൽ അഭയം തേടി.  അതേ സുഗ്രീവൻ  കിഷ്കിന്ധയിലെ  കൊട്ടാര വാതിൽക്കൽ വന്ന് പോർ വിളിച്ചപ്പോൾ പുറത്തേക്ക് കുതിച്ച ബാലിയെ പ്രിയതമയായ താര തടുത്തു. ഭീതിദനായി ഋശ്യമൂകാചലത്തിൽ അഭയം തേടിയ സുഗ്രീവൻ ഇപ്പോൾ പോർ വിളിക്കുന്നുണ്ടെങ്കിൽ അതിന് തക്ക കാരണം കാണുമെന്നവൾ ഭർത്താവിനെ ഓർമ്മിപ്പിച്ചു. ബാലിയപ്പോൾ അവളോട് പറഞ്ഞു, "നീയൊരു കാര്യം ധരിക്കേണമോമലേ! ബന്ധുവായാരുള്ളതോർക്ക സുഗ്രീവനു ബന്ധമില്ലെന്നോട് വൈരത്തിനാർക്കുമേ ബന്ധുവായുണ്ടവനേകനെന്നാകിലോ ഹന്തവ്യനെന്നാലവനുമറിക നീ ശത്രുവായുള്ളവൻ വന്നു ഗൃഹാന്തി...

സുഗ്രീവൻ

Image
കിഷ്കിന്ധയിൽ നിന്ന് ജ്യേഷ്ഠനായ ബാലിയാൽ നിഷ്കാസിതനായ  സുഗ്രീവൻ, ഋശ്യമൂകാചലത്തിൽ ഹനുമാൻ മുതലായ നാലമാത്യന്മാരുമായി പാർക്കവേ ദൂരെ നിന്ന്  നടന്നടുത്തു വരുന്ന ആയുധപാണികളായ രാമലക്ഷ്മണന്മാരെ കണ്ടു. ജ്യേഷ്ഠൻ ബാലി, തന്നെ കൊല്ലാനായയച്ച ഏതോ വീരന്മാരാണാവരെന്ന് ധരിച്ച് ഭീതിദനായി സചിവന്മാരോടൊത്ത് മലയുടെ മുകളിലേക്ക് പാഞ്ഞു കയറി സൂര്യപുത്രനായ ആ വാനരൻ. പിന്നെ അവരാരെന്ന് അന്വേഷിച്ച് വരാൻ സചിവനായ ഹനുമാനെ ഏൽപ്പിച്ചു. "നീയൊരു വിപ്രവേഷം പൂണ്ടവരോടു വായു സുത! ചെന്നു ചോദിച്ചറിയണം വക്ത്രനേത്രാലാപ ഭാവങ്ങൾ കൊണ്ടവർ ചിത്തമെന്തെന്നറിഞ്ഞാൽ വിരവിൽ നീ ഹസ്തങ്ങൾ കൊണ്ടറിയിച്ചീടു നമ്മുടെ ശത്രുക്കളെങ്കിലതല്ലെങ്കിൽ നിന്നുടെ വക്ത്ര പ്രസാദമന്ദസ്മേരസംജ്ഞയാ മിത്രമെന്നുള്ളതുമെന്നോടു ചൊല്ലണം" ഹനുമാൻ രാമലക്ഷ്മണന്മാരെ കൂട്ടിക്കൊണ്ട് വന്ന് സുഗ്രീവനുമായി സഖ്യം ചെയ്യിച്ചു. മിത്രങ്ങളായി അന്യോന്യം ഉപകാരം ചെയ്യാമെന്ന് ശപഥവും ചെയ്തു. ഒരു തരത്തിൽ രാമനും സുഗ്രീവനും തുല്യ ദുഃഖിതർ. രാജ്യത്തിൽ നിന്ന് നിഷ്കാസിതരായി പത്നീ വിരഹദുഃഖം അനുഭവിക്കുന്നവർ.  രാവണൻ പുഷ്പകവിമാനത്തിൽ തട്ടിക്കൊണ്ടു പോകുമ്പോൾ സീത താഴേക്കിട്ട ആഭരണങ്ങൾ ക...

സുമിത്ര

Image
കാശീരാജകുമാരിയായിരുന്ന സുമിത്ര ദശരഥൻ്റെ മൂന്നു പത്നിമാരിൽ ഇളയവളായിരുന്നു. പ്രഥമപത്നിയായ കൗസല്യാദേവിക്കും പ്രിയങ്കരിയായ കൈകേയിക്കും ഇടയിൽ വിധിയോട് കലഹിക്കാതെ സമരസപ്പെട്ട് സുമിത്ര അയോദ്ധ്യയിൽ കഴിഞ്ഞു. അദ്ധ്യാത്മ രാമായണത്തിൻ സുമിത്രയെ കുറിച്ച് അധികം പരാമർശങ്ങളില്ല. കൗസല്യയോട് കൂടിയേ സുമിത്രയെ കാണുന്നുള്ളൂ. കൗസല്യാദേവിയോട് കൂടെയാണ് സുമിത്ര കൂടുതൽ ചേർന്നു നിന്നതെന്ന് വേണം കരുതാൻ.   ഭർത്താവിൻ്റെ സ്നേഹഭാജനമായ ഒരു സപത്നി ഉള്ളപ്പോൾ മറ്റു രണ്ടു പേർ കൂടുതൽ അടുക്കുന്നത് സ്വാഭാവികം. മാത്രമല്ല സുമിത്രയുടെ രണ്ടു മക്കളും ജ്യേഷ്ഠന്മാരുടെ ആജ്ഞാനുവർത്തികളായി കഴിയുകയും ചെയ്യുന്നു. " സാമോദം ബാലക്രീഡാ തത്പരന്മാരാം കാലം രാമലക്ഷ്മണന്മാരും തമ്മിലൊന്നിച്ചു വാഴും ഭരതശത്രുഘ്നന്മാരൊരുമിച്ചെല്ലാനാളും മരുവീടുന്നു പായസാംശാനുസാരവശാൽ" ബാലന്മാർ പായസാംശാനുസാരവശാൽ ഒരുമിച്ചു വാഴുന്നു എന്നും കൗമാരകാലത്താകട്ടെ സ്വാമി ഭൃത്യകഭാവം കൈക്കൊണ്ടു  എന്നും പറയുന്നു, എഴുത്തച്ഛൻ. " സേവ്യസേവകഭാവം രാമലക്ഷ്മണ- ന്മാരും കൈക്കൊണ്ടാരതു പോലെ കോമളന്മാരായ്മേവും ഭരതശത്രുഘ്ന- ന്മാർ സ്വാമിഭൃത്യകഭാവം കൈക്കൊണ്ടാരനുദിനം"...

കൈകേയി

Image
ദശരഥമഹാരാജാവിന് ഏറ്റവും പ്രിയപ്പെട്ട പത്നിയായിരുന്നു, കേകയ രാജകുമാരിയായ കൈകേയി. അതിസുന്ദരിയും ധീരയും ഭർത്താവിൻ്റെ ഹിതമറിഞ്ഞ് പ്രവർത്തിക്കുന്നവളുമായിരുന്നു ഭരതമാതാവായ കൈകേയി. " ഭർത്തൃശുശ്രൂഷക്കേറ്റം കൗശല്യമേറിടും കൈകേയിയും.." എന്നാണ് എഴുത്തച്ഛൻ കൈകേയിയെ പരിചയപ്പെടുത്തുന്നത് തന്നെ.  കൈകേയിയോടൊപ്പം കേകയത്തിൽ നിന്നു വന്ന  കുബ്ജയായ ദാസി മന്ഥരയാണ് " ഏറിയൊരാപത്ത് വന്നടുത്തു നിനക്ക് ...." എന്ന് പറഞ്ഞ് ശ്രീരാമാഭിഷേക വൃത്താന്തം അലസയായി ശയ്യയിൽ കിടക്കുകയായിരുന്ന കൈകേയിയെ അറിയിക്കുന്നത്.  കൈകേയിയാവട്ടെ വൃത്താന്തമറിഞ്ഞ്  സന്തോഷത്തോടെ മത്ഥരയ്ക്ക് സമ്മാനം നൽകി ഇപ്രകാരം പറയുന്നു, " എന്നുടെ രാമകുമാരനോളം പ്രിയ- മെന്നുള്ളിലാരെയുമില്ല മറ്റോർക്ക നീ അത്രയുമല്ല ഭരതനേക്കാൾ മമ പുത്രനാം രാമനെ സ്നേഹമെനിക്കേറും രാമനും കൗസല്യാദേവിയെക്കാളെന്നെ പ്രേമമേറും നൂനമില്ലൊരുസംശയം ഭക്തിയും വിശ്വാസവും ബഹുമാനവു- മിത്ര മറ്റാരെയുമില്ലെന്നറിക നീ"  ഭർത്താവിൻ്റെ സ്നേഹഭാജനമെന്ന പദവി കൈകേയി അത്യന്തം ആസ്വദിക്കുന്നുണ്ടായിരുന്നെന്ന് വ്യക്തം. രാമനും കൗസല്യയേക്കാൻ തന്നെയാണ് പ്രിയമെന്നവൾ ധരിച്ചിരു...

കൗസല്യ

Image
ചൈത്രമാസത്തിൽ നവമീതിഥിയിൽ പഞ്ചഗ്രഹങ്ങൾ ഉച്ചസ്ഥങ്ങളായിരിക്കെ കടക്കടക ലഗ്നത്തിൽ ബൃഹസ്പതിയും ചന്ദ്രനും ഒന്നിച്ചുദിക്കെ പുണർതം നക്ഷത്രത്തിൽ രഘുവംശ രാജാവായ ദശരഥൻ്റെ പ്രഥമ പത്നി കൗസല്യാദേവി ദിവ്യലക്ഷണയുക്തനായ പുത്രനെ പ്രസവിച്ചു. "ജഗദീശ്വരൻ ജന്മരഹിതൻ പത്മേക്ഷണൻ ഭുവനേശ്വരൻ വിഷ്ണു തന്നുടെ ചിഹ്നത്തോടു - മവതാരം ചെയ്തപ്പോൾ കാണായി കൗസല്യയ്ക്കും സഹസ്രകിരണന്മാ- രൊരുമിച്ചൊരു നേരം സഹസ്രായുത- മുദിച്ചുയരുന്നതുപോലെ.." ഇപ്രകാരമാണ് എഴുത്തച്ഛൻ വർണ്ണിക്കുന്നത്. പ്രകാശപൂരിതമായ ദിവ്യരൂപം കണ്ട് സാക്ഷാൽ നാരായണനാണ് തൻ്റെ പുത്രനായി അവതരിച്ചിരിക്കുന്നത് എന്നറിഞ്ഞ് കൗസല്യാദേവി ഇപ്രകാരം പറഞ്ഞു, " നിന്തിരുവടിയുടെ ജoരത്തിങ്കൽ നിത്യമന്തമില്ലാതോളം ബ്രഹ്മാണ്ഡങ്ങൾ കിടക്കുന്നു. അങ്ങനെയുള്ള ഭവാനെന്നുടെ ജoരത്തി- ലിങ്ങനെ വസിച്ചതിനെന്തു കാരണം പോറ്റി! ഭക്തന്മാർ വിഷയമായുള്ളൊരു പാരവശ്യം വ്യക്തമായ്ക്കാണായ് വന്നു മുഗ്ദ്ധയാമെനിക്കിപ്പോൾ." പൂർവ്വ ജന്മത്തിൽ വിഷ്ണു തന്നെ തനിക്ക് മകനായി പിറക്കണമെന്ന് പ്രാർത്ഥിച്ച് തപസ്സു ചെയ്ത കശ്യപ പ്രജാപതിയും അദ്ദേഹത്തിൻ്റെ  പത്നി അദിതിയുമാണ് ദശരഥനും കൗസല്യയുമായി ജന്മമെടു...