പുഴ

പുഴ അനവരതം ഒഴുകി...
ചെറിയ പാറകൾ കയറിയിറങ്ങി...
വലിയ പാറകളിൽ തട്ടിച്ചിതറി ...
സമുദ്രത്തിൻ അനന്തതയിലേക്ക് ...
പുഴ അനവരതം ഒഴുകി ...

ചിലപ്പോൾ കലങ്ങി ദുഃഖാർത്തയായി...
ചിലപ്പോൾ മുടിയഴിച്ചുന്മാദിനിയായി...
ചിലപ്പോൾ ചെറുഓളങ്ങളാം ശ്വാസത്തോടെ ശാന്തയായി സൗമ്യയായി...

തീരത്തെ പൂമരങ്ങൾ .....
പുഷ്പവൃഷ്ടി നടത്തുമ്പോൾ ...
അലസമൊരു പുഞ്ചരിയാൽ...
അവൾ വശ്യമനോഹരിയായി...

കുസൃതിക്കാറ്റിൻ ചുറ്റിക്കളിയിൽ .....
ചിലപ്പോൾ ഗൂഢസ്മിതം പൊഴിച്ച് ....
ചിലപ്പോൾ കളകളാ പൊട്ടിച്ചിരിച്ച് ....
അവൾ ചപലകന്യകയായി.......

തന്നിലേക്കെറിഞ്ഞ കല്ലുകളും മാലിന്യവും അടിത്തട്ടിലെ നിഗൂഢതയിലൊളിപ്പിച്ച് ...
വലിച്ചെറിഞ്ഞവരെ തിരിഞ്ഞു നോക്കാതെ ഓളങ്ങൾ 
അടക്കിപ്പിടിച്ചവളൊഴുകി..
നിർമമയായി ...

പുഴക്ക് ഒഴുകാതെ വയ്യല്ലോ!
സമുദ്രമാം സത്യത്തിൽ
ലയിക്കാതെ വയ്യല്ലോ!

പ്രീത രാജ്

Comments

Popular posts from this blog

ആരോ

മേപ്പിൾ മരം

ബാഷ്പീകൃതരും പെൺനീതിയും