ഘടികാരം
എന്റെ കിടപ്പറയുടെ ചുവരിൽ
നിർമ്മമയായി നിസ്സംഗയായി സമയത്തുള്ളികൾ വീഴ്ത്തി
കാലത്തിൻ പ്രതിരൂപമായവൾ ...
എൻെറ സ്വപ്നങ്ങൾ തൻ
നിറങ്ങൾ കണ്ടതവൾ തന്നെ
പിന്നവ നിറം മങ്ങി നിരാശ തൻ
കരിമഷി പടർന്നതിനും സാക്ഷിയവൾ
എന്റെ വിനിദ്ര രാവുകളിലെ
പൊള്ളുന്ന നിശ്വാസങ്ങൾക്കും
തലയിണയിൽ പടരുന്ന നനവിനും
അവൾ മാത്രം സാക്ഷി ...
ഓർമ്മിപ്പിക്കുന്നവളെന്നെ
ഇറ്റുവീഴുന്നോരോ തുള്ളിയും
കൈക്കുമ്പിളിലെടുക്കുക
രുചിഭേദങ്ങളറിയുക, നിന്നു പോകുന്നതെന്നെന്നാർക്കറിയാം....
പ്രീത രാജ്
Comments
Post a Comment