എൽ നിനോ

 

എൽ നിനോ

ഫോണിലായാലും നേരിട്ടായാലും "ഹൊ എന്തൊരു ചൂട്!" എന്ന് പറയാതെ സംസാരമില്ല. അകത്ത് ബ്ലൈൻഡുകളെ ഇളക്കി കാറ്റ് എത്തി നോക്കുന്നുണ്ടെങ്കിലും  പുറത്ത് റോഡിലും മൈതാനത്തും വെയിൽ തിളയ്ക്കുന്നത് കാണാം. 

ബാൽക്കണി ഗാർഡനിലെ ചെടികൾ ദാഹം ദാഹം എന്ന് തലയാട്ടുന്നു. എൽ നിനോ ഇഫക്ടാണോ ? അതോ പ്ലാൻ്റ്സിന് ഡ്രിങ്ക് കൊടുക്കാൻ കുഞ്ഞി ബോട്ടിലുമായി നടന്നിരുന്ന കുഞ്ഞിപ്പാപ്പുവിനെ കാണാത്ത പരവേശമാണോ?  എന്താണ് ഈ തീരാത്ത ദാഹത്തിന് കാരണം? അവളുള്ളപ്പോൾ നിറയെ പൂക്കളുണ്ടായിരുന്നു. ഇപ്പോൾ എല്ലാം വാടിപ്പോയിരിക്കുന്നു. ഇനിയിപ്പോൾ ആർക്കു വേണ്ടി എന്നായിരിക്കാം !  നവരാത്രിയ്ക്കിനി അധിക നാളില്ലല്ലോ എന്ന ചിന്തയാലാവാം തെച്ചിയിൽ മാത്രം പൂക്കളും മൊട്ടുകളുമുണ്ട്. 


പ്രീത രാജ്





Comments

Popular posts from this blog

ആരോ

മേപ്പിൾ മരം

ബാഷ്പീകൃതരും പെൺനീതിയും