ചുറ്റുവിളക്ക്
ചുറ്റുവിളക്കിന്റെ പ്രഭയിൽ ആര്യൻ കാവ്.
പ്രശാന്ത സുന്ദര വള്ളുവനാടൻ ഗ്രാമഭംഗി...
ചുറ്റുമതിലിനോട് ചേർന്ന പടികളിൽ ഇരിക്കുമ്പോൾ ഗൃഹാതുരത്വത്തിന്റെ മധുരനൊമ്പരം...
അമ്മൂമ്മയുടേയും മുത്തശ്ശന്റയും കൂടെ പൂരക്കാലത്ത് മാന്നന്നൂർ ദേശക്കുതിരയെ കാത്തിരുന്നിരുന്നു ഇതു പോലെ..
പായസത്തിന് വേണ്ടി കാത്തിരുന്നപ്പോൾ തെളിഞ്ഞ ആകാശത്ത് കണ്ട നക്ഷത്രങ്ങൾക്ക് അതേ സ്നേഹവാത്സല്യഭാവം..
Comments
Post a Comment