Posts

Showing posts with the label കൈകേയി

കൈകേയി

Image
ദശരഥമഹാരാജാവിന് ഏറ്റവും പ്രിയപ്പെട്ട പത്നിയായിരുന്നു, കേകയ രാജകുമാരിയായ കൈകേയി. അതിസുന്ദരിയും ധീരയും ഭർത്താവിൻ്റെ ഹിതമറിഞ്ഞ് പ്രവർത്തിക്കുന്നവളുമായിരുന്നു ഭരതമാതാവായ കൈകേയി. " ഭർത്തൃശുശ്രൂഷക്കേറ്റം കൗശല്യമേറിടും കൈകേയിയും.." എന്നാണ് എഴുത്തച്ഛൻ കൈകേയിയെ പരിചയപ്പെടുത്തുന്നത് തന്നെ.  കൈകേയിയോടൊപ്പം കേകയത്തിൽ നിന്നു വന്ന  കുബ്ജയായ ദാസി മന്ഥരയാണ് " ഏറിയൊരാപത്ത് വന്നടുത്തു നിനക്ക് ...." എന്ന് പറഞ്ഞ് ശ്രീരാമാഭിഷേക വൃത്താന്തം അലസയായി ശയ്യയിൽ കിടക്കുകയായിരുന്ന കൈകേയിയെ അറിയിക്കുന്നത്.  കൈകേയിയാവട്ടെ വൃത്താന്തമറിഞ്ഞ്  സന്തോഷത്തോടെ മത്ഥരയ്ക്ക് സമ്മാനം നൽകി ഇപ്രകാരം പറയുന്നു, " എന്നുടെ രാമകുമാരനോളം പ്രിയ- മെന്നുള്ളിലാരെയുമില്ല മറ്റോർക്ക നീ അത്രയുമല്ല ഭരതനേക്കാൾ മമ പുത്രനാം രാമനെ സ്നേഹമെനിക്കേറും രാമനും കൗസല്യാദേവിയെക്കാളെന്നെ പ്രേമമേറും നൂനമില്ലൊരുസംശയം ഭക്തിയും വിശ്വാസവും ബഹുമാനവു- മിത്ര മറ്റാരെയുമില്ലെന്നറിക നീ"  ഭർത്താവിൻ്റെ സ്നേഹഭാജനമെന്ന പദവി കൈകേയി അത്യന്തം ആസ്വദിക്കുന്നുണ്ടായിരുന്നെന്ന് വ്യക്തം. രാമനും കൗസല്യയേക്കാൻ തന്നെയാണ് പ്രിയമെന്നവൾ ധരിച്ചിരു...