Posts

Showing posts with the label ശ്രീരാമൻ

ബാലി

Image
യുദ്ധത്തിനായി വെല്ലുവിളിച്ച മായാവിയെന്ന അസുരനെ വധിക്കാനായി അവൻ ഓടിക്കയറിയ ഗുഹയിൽ കയറുമ്പോൾ ബാലി സുഗ്രീവനോട് പറഞ്ഞിരുന്നു ഗുഹക്കകത്ത് നിന്ന് രക്തം വരികയാണെങ്കിൽ താൻ മരിച്ചെന്നുറപ്പിച്ച് ഗുഹാമുഖം അടച്ച് കൊട്ടാരത്തിലേക്ക് പോകണമെന്ന്. അതനുസരിക്കുക മാത്രമാണ് സുഗ്രീവൻ ചെയ്തതും. തിരിച്ചെത്തിയ ബാലി അസുരൻ്റെ മായയാൽ രക്തം വന്നതിനാലാണ് താൻ ഗുഹാമുഖമടച്ചത് എന്ന സുഗ്രീവൻ്റെ വാക്കുകൾ വിശ്വസിക്കാതെ അനുജനെ ഭവനത്തിൽ നിന്ന് നിഷ്കാസിതനാക്കി. അനുജഭാര്യയായ രുമയെ പരിഗ്രഹിച്ചു. സുഗ്രീവനാകട്ടെ ബാലികേറാമലയായ ഋശ്യമൂകാചലത്തിൽ അഭയം തേടി.  അതേ സുഗ്രീവൻ  കിഷ്കിന്ധയിലെ  കൊട്ടാര വാതിൽക്കൽ വന്ന് പോർ വിളിച്ചപ്പോൾ പുറത്തേക്ക് കുതിച്ച ബാലിയെ പ്രിയതമയായ താര തടുത്തു. ഭീതിദനായി ഋശ്യമൂകാചലത്തിൽ അഭയം തേടിയ സുഗ്രീവൻ ഇപ്പോൾ പോർ വിളിക്കുന്നുണ്ടെങ്കിൽ അതിന് തക്ക കാരണം കാണുമെന്നവൾ ഭർത്താവിനെ ഓർമ്മിപ്പിച്ചു. ബാലിയപ്പോൾ അവളോട് പറഞ്ഞു, "നീയൊരു കാര്യം ധരിക്കേണമോമലേ! ബന്ധുവായാരുള്ളതോർക്ക സുഗ്രീവനു ബന്ധമില്ലെന്നോട് വൈരത്തിനാർക്കുമേ ബന്ധുവായുണ്ടവനേകനെന്നാകിലോ ഹന്തവ്യനെന്നാലവനുമറിക നീ ശത്രുവായുള്ളവൻ വന്നു ഗൃഹാന്തി...