Posts

Showing posts with the label Hanuman

പവമാനനന്ദനം

Image
രാമൻ്റെ അയനമാണ് രാമായണം എങ്കിലും ഹനുമാൻ്റെ ശക്തിയും ബുദ്ധിയും അചഞ്ചലഭക്തിയുമാണ്  സന്നിഗ്ദ്ധഘട്ടങ്ങളിലെല്ലാം രാമയണത്തിൻ്റെ കഥാഗതിയെ നയിക്കുന്നത്.കിഷ്കിന്ധാകാണ്ഡത്തിൽ  പ്രത്യക്ഷപ്പെടുന്നത് മുതൽ പട്ടാഭിഷേകം വരെ നിറഞ്ഞു നിൽക്കുന്നു ആ കപിപുംഗവൻ. കിഷ്കിന്ധയിൽ നിന്ന് നിഷ്കാസിതനായി സുഗ്രീവൻ ഋശ്യമൂകാചലത്തിൽ വസിക്കുമ്പോൾ ഒരു നാൾ ദൂരെ നിന്നും വരുന്ന രാമലക്ഷ്മണന്മാരെ കണ്ട്  അവരാരെന്നറിയാൻ മന്ത്രിയായ ഹനുമാനെ നിയോഗിച്ചു.  കാമരൂപിയായ ഹനുമാൻ ഒരു വടു വേഷം ധരിച്ച് അവരെ സമീപിച്ചു. മധുരമായി സംസാരിച്ച ഹനുമാനെ കുറിച്ച് രാമൻ ലക്ഷ്മണനോട് ഇങ്ങനെ പറഞ്ഞു, " പശ്യ സഖേ! വടുരൂപിണം ലക്ഷ്മണ! നിശ്ശേഷശബ്ദശാസ്ത്രമനേന ശ്രുതം ഇല്ലൊരപശബ്ദമെങ്ങുമേ വാക്കിങ്കൽ നല്ലവൈയാകരണൻ വടു നിർണ്ണയം" ഹനുമാന്റെ സംഭാഷണ പാടവം സുന്ദര കാണ്ഡത്തിൽ സീതയെയും ആകർഷിക്കുന്നുണ്ട്.  ശിംശപാവൃക്ഷഛായയിൽ ദുഃഖിതയായിരിക്കുന്ന സീതാദേവിയെ വന്ദിച്ച് കൊണ്ട് ഹനുമാൻ പറഞ്ഞു, "ശരണമിഹ ചരണ സരസിജമഖിലനായികേ ശങ്കിക്ക വേണ്ടാ  കുറഞ്ഞതൊന്നുമെന്നെ നീ തവ സചിവനഹമിഹ  തഥാവിധനല്ലഹോ ! ദാസോസ്മികോസലേന്ദ്രസ്യ  രാമസ്യ ഞാൻ സുമുഖി കപികുലത...