Posts

Showing posts with the label സുമിത്ര

സുമിത്ര

Image
കാശീരാജകുമാരിയായിരുന്ന സുമിത്ര ദശരഥൻ്റെ മൂന്നു പത്നിമാരിൽ ഇളയവളായിരുന്നു. പ്രഥമപത്നിയായ കൗസല്യാദേവിക്കും പ്രിയങ്കരിയായ കൈകേയിക്കും ഇടയിൽ വിധിയോട് കലഹിക്കാതെ സമരസപ്പെട്ട് സുമിത്ര അയോദ്ധ്യയിൽ കഴിഞ്ഞു. അദ്ധ്യാത്മ രാമായണത്തിൻ സുമിത്രയെ കുറിച്ച് അധികം പരാമർശങ്ങളില്ല. കൗസല്യയോട് കൂടിയേ സുമിത്രയെ കാണുന്നുള്ളൂ. കൗസല്യാദേവിയോട് കൂടെയാണ് സുമിത്ര കൂടുതൽ ചേർന്നു നിന്നതെന്ന് വേണം കരുതാൻ.   ഭർത്താവിൻ്റെ സ്നേഹഭാജനമായ ഒരു സപത്നി ഉള്ളപ്പോൾ മറ്റു രണ്ടു പേർ കൂടുതൽ അടുക്കുന്നത് സ്വാഭാവികം. മാത്രമല്ല സുമിത്രയുടെ രണ്ടു മക്കളും ജ്യേഷ്ഠന്മാരുടെ ആജ്ഞാനുവർത്തികളായി കഴിയുകയും ചെയ്യുന്നു. " സാമോദം ബാലക്രീഡാ തത്പരന്മാരാം കാലം രാമലക്ഷ്മണന്മാരും തമ്മിലൊന്നിച്ചു വാഴും ഭരതശത്രുഘ്നന്മാരൊരുമിച്ചെല്ലാനാളും മരുവീടുന്നു പായസാംശാനുസാരവശാൽ" ബാലന്മാർ പായസാംശാനുസാരവശാൽ ഒരുമിച്ചു വാഴുന്നു എന്നും കൗമാരകാലത്താകട്ടെ സ്വാമി ഭൃത്യകഭാവം കൈക്കൊണ്ടു  എന്നും പറയുന്നു, എഴുത്തച്ഛൻ. " സേവ്യസേവകഭാവം രാമലക്ഷ്മണ- ന്മാരും കൈക്കൊണ്ടാരതു പോലെ കോമളന്മാരായ്മേവും ഭരതശത്രുഘ്ന- ന്മാർ സ്വാമിഭൃത്യകഭാവം കൈക്കൊണ്ടാരനുദിനം"...