കൗസല്യ
ചൈത്രമാസത്തിൽ നവമീതിഥിയിൽ പഞ്ചഗ്രഹങ്ങൾ ഉച്ചസ്ഥങ്ങളായിരിക്കെ കടക്കടക ലഗ്നത്തിൽ ബൃഹസ്പതിയും ചന്ദ്രനും ഒന്നിച്ചുദിക്കെ പുണർതം നക്ഷത്രത്തിൽ രഘുവംശ രാജാവായ ദശരഥൻ്റെ പ്രഥമ പത്നി കൗസല്യാദേവി ദിവ്യലക്ഷണയുക്തനായ പുത്രനെ പ്രസവിച്ചു. "ജഗദീശ്വരൻ ജന്മരഹിതൻ പത്മേക്ഷണൻ ഭുവനേശ്വരൻ വിഷ്ണു തന്നുടെ ചിഹ്നത്തോടു - മവതാരം ചെയ്തപ്പോൾ കാണായി കൗസല്യയ്ക്കും സഹസ്രകിരണന്മാ- രൊരുമിച്ചൊരു നേരം സഹസ്രായുത- മുദിച്ചുയരുന്നതുപോലെ.." ഇപ്രകാരമാണ് എഴുത്തച്ഛൻ വർണ്ണിക്കുന്നത്. പ്രകാശപൂരിതമായ ദിവ്യരൂപം കണ്ട് സാക്ഷാൽ നാരായണനാണ് തൻ്റെ പുത്രനായി അവതരിച്ചിരിക്കുന്നത് എന്നറിഞ്ഞ് കൗസല്യാദേവി ഇപ്രകാരം പറഞ്ഞു, " നിന്തിരുവടിയുടെ ജoരത്തിങ്കൽ നിത്യമന്തമില്ലാതോളം ബ്രഹ്മാണ്ഡങ്ങൾ കിടക്കുന്നു. അങ്ങനെയുള്ള ഭവാനെന്നുടെ ജoരത്തി- ലിങ്ങനെ വസിച്ചതിനെന്തു കാരണം പോറ്റി! ഭക്തന്മാർ വിഷയമായുള്ളൊരു പാരവശ്യം വ്യക്തമായ്ക്കാണായ് വന്നു മുഗ്ദ്ധയാമെനിക്കിപ്പോൾ." പൂർവ്വ ജന്മത്തിൽ വിഷ്ണു തന്നെ തനിക്ക് മകനായി പിറക്കണമെന്ന് പ്രാർത്ഥിച്ച് തപസ്സു ചെയ്ത കശ്യപ പ്രജാപതിയും അദ്ദേഹത്തിൻ്റെ പത്നി അദിതിയുമാണ് ദശരഥനും കൗസല്യയുമായി ജന്മമെടു...