Posts

വൃശ്ചികക്കാറ്റ് അഥവാ തിരുവാതിരക്കാറ്റ്

Image
വൃശ്ചികത്തിൽ തമിഴകത്ത് നിന്ന് ചുരമിറങ്ങി വന്ന് പാലക്കാടിലും തൃശൂരിലേക്കും വീശിയടിക്കുന്ന തീരാദാഹിയായ തിരുവാതിര  കാറ്റ്. കരിമ്പനകളെ പിടിച്ചുലച്ച്, നെൽപ്പാടങ്ങളെ ഇളക്കിമറിച്ച്  രണ്ടു  മാസക്കാലം അവന്റെ ജൈത്രയാത്രയാണ്. പോകുന്ന വഴിയിലെ ജലാംശമെല്ലാം ഊറ്റിയെടുത്ത് ഹുങ്കോടെ ഊക്കോടെ അവൻ ചുറ്റിയടിക്കും. ഇലകളെ ഞെട്ടറ്റിച്ചും പൂഴി പറത്തിയും രസിക്കും.    വൃശ്ചിക മാസമായാൽ ഷൊർണൂരിലേക്കുള്ള   സ്ഥിരം ഫോൺ വിളികളിൽ  ഒരു ചോദ്യം കാറ്റു വന്നോ എന്നാണ്. " വന്നു വന്നു . നാശം പിടിച്ച കാറ്റ്. മുറ്റം മുഴുവൻ ചപ്പിലയാ"  എന്ന മറുപടി പ്രതീക്ഷിച്ചു കൊണ്ടുള്ള ചോദ്യം.  ആ ചീത്ത പറച്ചിൽ അവൻ അർഹിക്കുന്നത് തന്നെയാണ്.  കണ്ണും മൂക്കുമില്ലാത്ത കാറ്റിന്റെ അടങ്ങാത്ത ദാഹം മനുഷ്യരെയും വെറുതെ വിടാറില്ലല്ലോ. കയ്യും മുഖവും വലിഞ്ഞും ചുണ്ടുകൾ വരണ്ട് പൊട്ടിയും വലയും. എങ്കിലും  വല്ലാത്തൊരു  ആകർഷണമാണ് വൃശ്ചിക കാറ്റിന്.  ഗൃഹാതുരത്വത്തിന്റെ  മാമ്പൂ മണമുള്ള കാറ്റ്.  കാറ്റിനെ കുറിച്ചുള്ള ഗൃഹാതുര സ്മരണകളുടെ പ്രധാന കാരണം അത് ക്രിസ്മസ് അവധിക്കാലവുമായി...

തുലാവർഷ മഴ

Image
അടക്കിപ്പിടിച്ച ഘനീഭവിച്ച ദുഃഖം പൊറാഞ്ഞ് സർവ്വ നിയന്ത്രണങ്ങളും വിട്ട് തലതല്ലി നെഞ്ചത്തടിച്ച് ആർത്തലച്ച് വിലപിക്കുന്ന പോലെ തുലാവർഷമഴ... ധാരയാരയായൊഴുകുന്ന കണ്ണുനീർ പോലെ കലങ്ങിയൊഴുകുന്ന പ്രകൃതിയുടെ  കണ്ണുനീർച്ചാലുകൾ ...  അണപൊട്ടി ഒഴുകിയ ദു:ഖം തോർന്ന്  പിന്നെയും അവശേഷിക്കുന്ന ഏങ്ങലടികൾ പോലെ  അകന്നു പോകുന്ന ഇടിയൊച്ചകൾ .. ഇടക്കെങ്കിലും ഇങ്ങനെ കരഞ്ഞു തോർന്നേ മതിയാകൂ ... പ്രകൃതിക്കും മനുഷ്യനും... പ്രീത രാജ്  

അവൾ

Image
കുട്ടിയായിരുന്നപ്പോൾ ..... സാരിത്തുമ്പിന്റെയും കൈകളുടെയും ബന്ധനത്തിലായിരുന്നു... അപ്പോഴവൾ .... ചാഞ്ചാടുന്ന പാവക്കുട്ടിയിലും .. കുന്നിക്കുരുവിലും കുപ്പിവളകളിലും വളപ്പൊട്ടുകളിലും ആനന്ദം കണ്ടു..  സ്വപ്നങ്ങളിൽ... പൂക്കൾ ചിരിച്ചു.. പൂത്തുമ്പികൾ വട്ടമിട്ട് പറന്നു.... തിത്തിരിപ്പക്ഷികൾ  കലപില കൂട്ടി... കൗമാരത്തിൽ ..... അഴികളുള്ള കൂടുണ്ടായി.. സ്നേഹത്തിന്റെയും... കരുതലിന്റെയും.. അനേകം ലിഖിതാലിഖിത സമൂഹനിയമങ്ങളുടെയും ... വർണ്ണനൂലുകളാൽ തൊങ്ങലിട്ട  ഭംഗിയുള്ള അഴികൾ... കൂടിന് കട്ടിച്ചില്ല് മേലാപ്പായിരുന്നു ... അപ്പോഴവൾ ..... പുസ്തകങ്ങളിൽ മുഖം ചേർത്ത്   മായിക ലോകത്തിൽ മുഴുകി.... പലതരക്കാരുമായി ചങ്ങാത്തം കൂടി..... പ്രണയത്തിലായി..... കൈകോർത്ത്  പിടിച്ച് വിദൂരദേശങ്ങളിൽ  കാലാതീതമായി സഞ്ചരിച്ചു.....  ഭാര്യയായി .... അമ്മയായി.... ഉദ്യോഗസ്ഥയായി..... പിന്നെന്തൊക്കെയോ ആയി ...  യൗവ്വനം ഒഴുകിപ്പോയി....  അതിനിടയിൽ അവൾ എവിടെയോ പോയി .. അതോ ഒളിച്ചിരുപ്പുണ്ടായിരുന്നോ .... അറിയില്ല...  തിരയാൻ നേരമില്ലായിരുന്നല്ലോ....  തലയിൽ വെള്ളിവരകളും ... മൂക്കിനു...

വിഷാദം

Image
നനഞ്ഞു കുതിർന്ന ഈ പുലരിയിൽ... പെയ്തു തോർന്ന മഴയുടെ ... ഇറ്റുവീഴുന്ന വെള്ളത്തുള്ളികൾ പോലെ ... കണ്ണുകൾ തുളുമ്പിപ്പോകുന്നല്ലോ! ഇനിയും പെയ്തൊഴിയാനായി മൂടിനിൽക്കുന്ന കാർമേഘങ്ങൾ പോലെ... ഇടനെഞ്ചിൽ ദുഃഖം കനത്തു കിടക്കുന്നല്ലോ! ഹൃദയ താളം മുറുകുന്നല്ലോ!!

നഷ്ടസ്വപ്നങ്ങൾ

Image
നഷ്ടസ്വപ്നങ്ങൾ  എന്റെ സ്വപ്ന വർണച്ചിറകുകൾ  വീശി ഞാനെവിടെയെല്ലാം പറന്നിറങ്ങിയിരുന്നു.... മഞ്ഞുമൂടിയ മലനിരകളുടെ താഴ് വാരങ്ങളിലെ നീലജലാശയങ്ങളിൽ....  രാജഹംസങ്ങളോടൊത്ത് ഞാൻ നീന്തിത്തുടിച്ചിരുന്നു... ആടുകളും  കുതിരകളും പശുക്കളും  മേയുന്ന പച്ചപ്പുൽത്തകിടികളിൽ .... കടുകു പൂക്കുന്ന മഞ്ഞപ്പാടങ്ങളിൽ ... മധുര ഗാനം മൂളി പാറി നടന്നിരുന്നു.. നിബിഡ വനാന്തരങ്ങളിലെ വൻമരങ്ങളിൽ പറന്നിറങ്ങി കളകൂജനങ്ങൾക്ക്  മറുപാട്ട് പാടിയിരുന്നു....  ദലമർമരങ്ങൾ അതേറ്റുപാടിയിരുന്നു...  മുന്തിരിത്തോട്ടങ്ങൾക്കിടയിൽ   നടന്ന് മുന്തിരിച്ചാറു കുടിച്ചുന്മത്തയായിരുന്നു... പ്രണയാതുരയായ് ഗസലുകൾ  പാടി തിരമാലകളെ തൊട്ട് പറന്നിരുന്നു...  ഇപ്പോഴെന്തേ.. എന്തേ....  എന്റെ സ്വപ്നങ്ങളുടെ .... വർണച്ചിറകുകൾ തളർന്നു പോകാൻ?  ഗാനശകലങ്ങളുടെ ഉറവ വറ്റിപ്പോകാൻ? .... എന്റെ മധുര നാദമെന്തേ...  കണ്ഠത്തിൽ കുരുങ്ങിപ്പോകാൻ?  രോഗാതുരമായ പുറം ലോകത്തിൻ  ഇരുൾ  പടർന്നതാണോ? അതോ ഉള്ളിലെ തമോഗർത്തങ്ങൾ എല്ലാം തമസ്കരിക്കുകയാണോ?  പ്രീത രാജ്

വചനം

Image
വചനം മനുഷ്യനെ പ്രാപ്തനാക്കിയ ശക്തനാക്കിയ വചനം... കെട്ടിപ്പടുക്കാനും ചുട്ടെരിക്കാനും... ശേഷിയുള്ള   വചനം.... വചനം കൂരമ്പുകളാക്കാം... വെറുപ്പിന്റെ കാളകൂടവിഷം നിറച്ച് .... ചുട്ടു ചാമ്പലാക്കാം... പരിഹാസലിപ്തമാക്കി ...... ആത്മാഭിമാനത്തെ നുള്ളിക്കളയാം... ആക്ഷേപമുള്ളുകൾ നിറച്ച് .. മെല്ലെ കാർന്നുതിന്നുന്ന നോവ് പടർത്താം.. അല്ലെങ്കിൽ ..... സ്നേഹത്തിന്റെ പൂനിലാവ് പടർത്താം.... കരുണയുടെ തൂവൽസ്പർശമാക്കാം.. സാന്ത്വനത്തിന്റെ ആശ്ലേഷമാക്കാം... പ്രണയം നിറച്ച് പൂവമ്പാക്കാം.... ഈണങ്ങൾ ചേർത്ത് ആനന്ദമുളവാക്കാം... വചനം മൃദുവാകട്ടെ... വേദനാസംഹാരി ലേപനമാവട്ടെ... വചനം അമൃതാകട്ടെ ... ഉയിർത്തെഴുന്നേൽപിന് ഊർജ്ജമാവട്ടെ... വചനം ശക്തമാകട്ടെ... അതിജീവനത്തിന് കൈത്താങ്ങാവട്ടെ... പ്രീത രാജ് 

ഒരു ആത്മഹത്യയും അതുയർത്തുന്ന ചിന്തകളും

Image
ഈയിടെ കൊട്ടിയത്ത് ഒരു പെൺകുട്ടിയുടെ ആത്മഹത്യ വളരെയേറെ ദുഃഖവും നിരാശയും ഉണ്ടാക്കി. ഇരുപത്തി നാലു വയസ്സു മാത്രമുള്ള സുന്ദരിയും അത്യാവശ്യം വിദ്യാഭ്യാസവമുള്ള ഒരു പെൺകുട്ടി സ്വയം ജീവിതം അവസാനിപ്പിച്ചു എന്നതിലുപരി അതുയർത്തുന്ന ഒരുപാട് സാമൂഹ്യ പ്രശ്നങ്ങളുണ്ട്.   പത്തു കൊല്ലമായി പ്രണയത്തിലായിരുന്ന അല്ലെങ്കിൽ പ്രണയത്തിലായിരുന്നു എന്നവൾ വിചാരിച്ച കാമുകൻ കുറച്ചു കൂടി സാമ്പത്തിക സ്ഥിതിയുള്ള മറ്റൊരു പെൻ കുട്ടിയെ വിവാഹം കഴിക്കാൻ പോകുന്നു എന്നറിഞ്ഞ് തകർന്നു പോയി ആ പെൺകുട്ടി. അവൾ അയാളെ ഫോണിൽ വിളിച്ച് കെഞ്ചുന്നു. അയാളവളെ പരിഹസിക്കുകയും ചീത്ത വാക്കുകൾ ഉപയോഗിച്ച് ചീത്തയും  പറയുന്നു. എന്നിട്ടും ആ കുട്ടി അയാളോട് അയാൾ വാഗ്ദാനം ചെയ്ത ജീവിതം ഇരക്കുന്നു. ഒടുവിൽ നിരാശയായി ആത്മഹത്യ ചെയ്യുന്നു. ഹാ! കഷ്ടം!  അയാളും അയാളുടെ കുടുംബവും എന്നും അവളെ ഉപയോഗിക്കുകയായിരുന്നു. ഗർഭിണിയായപ്പോൾ പോലും വിവാഹത്തിൽ നിന്ന് ഒഴിഞ്ഞുമാറി. ഗർഭച്ഛിദ്രം ചെയ്യിച്ചു.അവളുടെ അച്ഛന്റെ കയ്യിൽ നിന്ന് പലപ്പോഴായി പണം വാങ്ങി. വീട്ടിലെ കുഞ്ഞിനെ നോക്കാൻ വിളിച്ചു വരുത്തി. എന്നിട്ടും അവൾ കെഞ്ചി. അവനോട് അവന്റെ അമ്മയോട്, ജീ...