Posts

ഒരു പാലക്കാടൻ യാത്രാവിശേഷം

Image
വർഷത്തിലൊരിക്കൽ കണ്ണാടിക്കാവെന്ന് ഞങ്ങൾ ലോപിച്ചു  വിളിക്കുന്ന പാലക്കാടിനടുത്ത് കണ്ണാടിയിലുള്ള ധർമ്മദൈവ ക്ഷേത്രമായ  ( അടിമക്കാവെന്ന് പാലക്കാടൻ ഭാഷ്യം) ശ്രീ കൊറ്റുകുളങ്ങര ഭഗവതി ക്ഷേത്ര സന്ദർശനം പതിവാണ്. ഇത്തവണ ഉത്സവക്കാലത്ത് തന്നെ അവിടെ ദർശനം നടത്താനായി. ക്ഷേ ത്രം മലബാർ ദേവസ്വം  ഏറ്റെടുത്തിട്ട് അധികം കാലമായിട്ടില്ല. മുമ്പ്  മണാളരായിരുന്നു  അവിടത്തെ പ്രധാന കാര്യക്കാരൻ. ഭൈരവൻ തറയ്ക്കും കുളത്തിനുമടുത്ത് ചാരുപടികളുള്ള ഒരു കെട്ടിലിരുന്ന് അദ്ദേഹം വഴിപാട് രശീതികൾ എഴുതിയിരുന്നു. അമ്മയും ചെറിയമ്മമാരും പുഷ്പാഞ്ജലിക്കും പണപ്പായസത്തിനുമൊക്കെ ശീട്ടാക്കുമ്പോൾ ചാരുപടിയുടെ അഴികൾക്കിടയിലൂടെ കുളത്തിലേക്ക് നോക്കിയിരുന്നിരുന്നത് ഇന്നലെ കഴിഞ്ഞ പോലെ വ്യക്തമായ ഓർമകൾ. തൊട്ടടുത്ത മുറിയിൽ നിന്ന് പായസത്തിൻ്റെ ഗന്ധമുയർന്നിരുന്നു. ദേവസ്വം ബോർഡ് ഏറ്റെടുത്തപ്പോൾ ക്ഷേത്രമതിൽക്കെട്ടിനകത്ത് തന്നെ ബില്ലിംഗ് കൗണ്ടറും സ്ഥാപിതമായി. ക്ഷേത്ര പുനരുദ്ധാരണത്തിൻ്റെ ഭാഗമായി ശ്രീകോവിലും ചുറ്റമ്പലവും പുതിയ കല്ലുകൾ പാകി മോടി കൂട്ടി.  വരണ്ട് ഊഷരമായ ഒരു പാലക്കാടൻ പകൽ ഒമ്പതരയോടെ അവിടെയെത്തിയപ...

പുതുവത്സരാശംസകൾ 2025

Image
കാലത്തിൻ്റെ മഹാപ്രയാണത്തിൽ ഞാനെൻ്റെ കൊച്ചു തോണി തുഴഞ്ഞ് കൂടെ ഒഴുകി ഇതാ ഒരു നാഴികക്കല്ല് കൂടി പിന്നിടുന്നു. ഇടയിലെവിടെയോ കൈ കുഴഞ്ഞെൻ്റെ തോണി മറിയാം. ഒരു കൊടുക്കാറ്റിൽ ആടിയുലത്തത് മുങ്ങിപ്പോവാം. ഒരു കൊച്ചു സുഷിരത്തിലൂടെ വെള്ളം കയറി ക്രമേണ അടിത്തട്ടിലടിയാം. അപ്പോഴും കാലം നിലക്കാത്ത പ്രയാണം തുടരും. പിന്നിട്ട വഴികളിൽ കൊടിയ വേനലുകൾ തപിപ്പിച്ചപ്പോൾ  വൃക്ഷങ്ങൾ ശീതളഛായ പരത്തി സാന്ത്വനിപ്പിച്ചിരുന്നു. കാറ്റിലുലഞ്ഞപ്പോൾ ആരൊക്കെയോ കൈകൾക്ക് ശക്തിയേകി കൂടെ തുഴഞ്ഞു. മഴ എൻ്റെ ക്ഷീണമകറ്റി. പൂമരങ്ങൾ പുഷ്പവൃഷ്ടി നടത്തി. ആമ്പലുകൾ എൻ്റെ വഴിയിൽ പൂത്താലമേന്തി. എനിക്കായി കിളികൾ പാട്ടുപാടുകയും സന്യാസിക്കൊക്കുകൾ  തപസ്സനുഷ്ഠിക്കുകയും ചെയ്തു. രാവിൻ്റെ ഇരുളിൽ ചന്ദ്രൻ നിലാവ് പരത്തി . ചന്ദ്രനുദിക്കാത്ത രാവുകളിൽ മിന്നാമിനുങ്ങുകൾ വഴി കാട്ടി. നക്ഷത്രങ്ങൾ എനിക്കു കാവലായി വാനിൽ മിന്നിത്തെളിഞ്ഞു.  ഇത്രയൊക്കെത്തന്നെ മതി എനിക്കീ തോണിയിലെൻ്റെ യാത്ര പൂർത്തിയാക്കാൻ. യാത്ര സഫലമാക്കാൻ ! ഏവർക്കും യാത്ര ആസ്വാദ്യകരമാവട്ടെ! പുതുവത്സരാശംസകൾ! പ്രീത രാജ്

ആത്രേയകം

Image
ആത്രേയകം ആർ. രാജശ്രീ പാഞ്ചാല രാജാവായ ദ്രുപദൻ്റെ കടിഞ്ഞൂൽ സന്താനമായിരുന്ന നിരമിത്രൻ  പിതാവിന് അഭിമാനമോ അഭിമതനോ ആയിരുന്നില്ല. പുരുഷൻ എന്തായിരിക്കണമെന്ന് മകൻ്റെ മുമ്പിൽ അവൻ്റെ അമ്മയുടെ മേൽ പ്രതികാരബുദ്ധിയോടെ പ്രയോഗിച്ചു കാണിച്ച വികല പിതൃജന്മമായിരുന്നു ആ പാഞ്ചാല രാജാവ്. പാഞ്ചാലത്തിൽ നിന്ന് ദുഃഖവും ഭയവും അപമാനവും പേറി ഓടിയ നിരമിത്രൻ മരുന്നു മണമുള്ള ആത്രേയകത്തിൽ അഭയം കണ്ടെത്തുന്നു. പാഞ്ചാലത്തിൻ്റെ വൈദ്യശാലയും ആയുധക്കളരിയും ശ്മശാനവുമായ ആത്രേയകം. നിരമിത്രൻ്റെ വീക്ഷണ കോണിലൂടെ മഹാഭാരതത്തിലെ സംഭവങ്ങളെ അപഗ്രഥിക്കുമ്പോൾ ക്ഷത്രിയ രാജനീതിയുടെ ക്രൂരതയും ഹൃദയശൂന്യതയും മറനീക്കി പുറത്തു വരുന്നു. ക്ഷത്രിയ കുടിലതയുടെ ബലിപീഠങ്ങളിൽ ഭീമപുത്രൻ ഘടോൽക്കചനും അർജ്ജുന പുത്രൻ ഇരാവാനും രക്തം ചിന്തുന്നത് കാണുന്നു. ഉന്നത വിഗ്രഹങ്ങൾ കാറ്റു പോയ ബലൂണുകൾ പോലെ ചുരുങ്ങുന്നു. പാർശ്വവത്കൃതരുടെ അതികായ വിഗ്രഹങ്ങൾ ഉയരുന്നു.    വ്യാസ ശിഷ്യനായ ജൈമിനിയുടെ ആഖ്യാനം എന്ന നിലയിലാണ് ആത്രേയകം എഴുതിയിരിക്കുന്നത്.  വ്യാസനും വൈശമ്പായനും വരെ ഉപജാപക്കാരുടെയും കഥാകാലക്ഷേപക്കാരുടെയും ഗണത്തിലേക്ക് മാറ്റി നിർത്തപ്പെ...

ലിവിംഗ് വിൽ

Image
 ലിവിംഗ് വിൽ His soul sat up. It met me. Those kinds of souls always do - the best ones. The ones who rise up and say "I know who you are and I am ready. Not that I want to go, of course, but I will come." Those souls are always light...." Markus Zusak, The Book Thief  മാതൃഭൂമി ദിനപ്പത്രത്തിലെ " ജീവിതാന്ത്യത്തിൽ എന്തിനീ ക്രൂരത"  എന്ന ഡോ. എം.ആർ രാജഗോപാൽ എഴുതിയ ലേഖനം വായിച്ചപ്പോൾ The Book Thief ലെ മേൽപറഞ്ഞ ഉദ്ധരണി ഓർത്തു പോയി. മരണം വന്നു വിളിച്ചാൽ അധികം കാത്തു നിർത്താതെ കൂടെ പോകാൻ കഴിയുന്നത് തന്നെയാണ് ഉത്തമം. ഇഷ്ടമുണ്ടായിട്ടല്ല എങ്കിലും വരാതിരിക്കാനാവില്ലല്ലോ എന്ന ഒരു രീതി.  മാർക്കസ് സുസാക്കിൻ്റെ ബുക്ക് തീഫിൻ്റെ കഥ പറയുന്ന മരണത്തിൻ്റെ ( Death   ആണ് ആ നോവലിൻ്റെ narrator ) അഭിപ്രായത്തിൽ അത്തരം ആത്മാക്കൾക്ക് ഭാരം കുറവായിരിക്കും.  പക്ഷെ, ഇക്കാലം അത് അത്യന്തം ദുഷ്കരം. പോകാമെന്ന് ആത്മാവ് വിചാരിച്ചാലും ഓക്സിജൻ സിലിണ്ടറിലും മറ്റു പല ആത്യന്താധുനിക ഉപകരണങ്ങളിലും നിന്നുത്ഭവിക്കുന്ന കുഴലുകളിൽ കുരുങ്ങിക്കിടക്കാനാവും പലർക്കും വിധി. വേണ്ടപ്പെട്ടവർക്കോ മരണത്...

ചില നാട്ടുകാര്യങ്ങൾ

Image
  ചില നാട്ടുകാര്യങ്ങൾ പല വിധ കാരണങ്ങളാൽ കുറച്ചു കാലമായി നാട്ടിലെത്തിയാൽ ഒന്നിനും നേരം കിട്ടാറില്ല. സ്വസ്ഥമായി ഒരു വാരാന്ത്യം തരായപ്പോൾ ശരിക്കും ആസ്വദിച്ചു. ഉത്സവങ്ങൾക്കൊഴികെ ക്ഷേത്രങ്ങളോട് അകലം പാലിക്കുന്ന രാജ് കോഴിക്കോട് പോയതിനാൽ ക്ഷേത്ര ദർശനങ്ങളായിരുന്നു എൻ്റെ പ്രധാന പദ്ധതി. വള്ളുവനാടൻ പ്രകൃതി ഏറ്റവും ഭക്തിസാന്ദ്രമാവുന്നത് ഡിസംബർ- ജനുവരി മാസങ്ങളിലാണെന്ന് തോന്നിയിട്ടുണ്ട്. വ്രതശുദ്ധിയുടെ നാളുകൾക്ക് അകമ്പടിയായി കുളിരും കാറ്റും മാമ്പൂവിൻ്റെ മണവും. വൃശ്ചികക്കാറ്റത്ര സജീവമായിട്ടില്ല ഇക്കുറി.  ശനിയാഴ്ച രാവിലെ ശിവക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. സതിച്ചെറിയമ്മയുടെ വീടിൻ്റെ ചെറിയ ഗേറ്റ് കടന്നാൽ ഇരുൾ വീണു കിടക്കുന്ന ഇടവഴിയിലേക്ക് കയറാം. ഇടവഴിയുടെ കുറച്ചു ഭാഗം ഈയിടെ നിരപ്പാക്കി വീതി കൂട്ടിയിട്ടുണ്ട്. കുറച്ചു ഭാഗം ഇപ്പോഴും പഴയ പോലെ തന്നെയുണ്ട്. പണി പകുതിയായപ്പോൾ നഗരസഭയുടെ പണം തീർന്നത്രെ. 'കയ്യിലൊരു വടി എടുത്തോ നായ്ക്കൂട്ടങ്ങളുണ്ടാവും' എന്നച്ഛൻ പറഞ്ഞിരുന്നു. അപ്പോൾ അതൊക്കെ നിസ്സാരമായി തള്ളിയെങ്കിലും നായ്ക്കളുണ്ടോ, കല്ലിനടിയിൽ പാമ്പുണ്ടോ എന്നൊക്കെ നോക്കിയാണ് നടന്നത്. ഈയിടെയായി മ...

തെറിച്ചവൾ

Image
തെറിച്ചവൾ രാത്രിമഴയിൽ കുതിർന്നാർദ്രമായൊരു പുലരിയിൽ  കാർമുകിലിൻ പുറകിലൊളിച്ചിരുന്നു ബാലസൂര്യൻ.. തെല്ലു പുറമെ കാണായ വസ്ത്രാഞ്ചലം കണ്ടൂറിച്ചിരിച്ചു ഞാൻ നിൽക്കവേ.. തെല്ലു താഴെയായെന്നെപ്പോലതു  നോക്കി നിൽക്കുകയാണവൾ .. അവൾ, ഒരു മഞ്ഞക്കോളാമ്പിക്കൊമ്പ് നീണ്ടു മെലിഞ്ഞ തണ്ടിൽ  തുമ്പത്തഞ്ചാറിലകളുള്ളോൾ.. ബാൽക്കണിപ്പൂന്തോപ്പിൽ ശാഖാ നിറവായ് നിൽപ്പുണ്ട് തെച്ചിയും ചെമ്പരത്തിയും നന്ത്യാർവട്ടവും പിച്ചിയും  മുല്ലവള്ളിയും കറിവേപ്പും സൺഷേഡിനപ്പുറമൊരു ശിഖരം പോലും പോയിട്ടില്ലിന്നേവരെ ഇവൾ മാത്രമെന്തേ കൂട്ടം തെറ്റി ദൂരേക്ക് തലനീട്ടുവാൻ?.. കോളാമ്പിച്ചെടി ശാസിച്ചു കാണുമോ? "കണ്ടില്ലേ മറ്റു ശിഖരങ്ങൾ  കൂട്ടം തെറ്റി നീ മാത്രമെന്തിങ്ങനെ? ഇല കൊഴിഞ്ഞ് കോലം കെട്ട്  അടക്കമില്ലാതാടുന്നതെന്തു നീ ?" " നന്നായി വളരുവാൻ ശുഷ്കമാം ശാഖകളറുത്തു മാറ്റണം " യുട്യൂബ് പകർന്ന വിജ്ഞാനമോർത്തു ഞാൻ എന്നാലതങ്ങനെ തന്നെന്നുറച്ചു അപ്പോൾ ... അനാവൃതമായ തുടുത്ത  സൂര്യമുഖത്തിൻ വർണ്ണം  തോണ്ടിയെടുത്തവൾ കണ്ടുപിടിച്ചെന്നിളകിച്ചിരിച്ചു.. പിന്നീടെപ്പോഴോ കണ്ടു, നിത്യസന്ദർശകരായ കുഞ്ഞിക്കിളികളിലൊന്നിനെയവൾ ആല...

ഒതപ്പ്

Image
ഒതപ്പ് സാറാ ജോസഫ് സ്വന്തം താൽപര്യത്തോടെ തന്നെയാണ് ചണ്ണേരെ വർക്കിമാഷുടെ മകൾ മർഗലീത്ത തിരുവസ്ത്രം സ്വീകരിച്ചത്. പക്ഷെ ഉടലിൻ്റെ കാമനകളെ പാടെ തിരസ്കരിച്ചു കൊണ്ട് ആത്മാവിൻ്റെ ആനന്ദം കണ്ടെത്താനാവാതെ അവൾ ഉഴറി. ഒടുവിൽ തിരഞ്ഞെടുപ്പിൻ്റെ രാത്രി മുഴുവൻ വേണോ വേണ്ടയോ എന്ന് പെൻഡുലം പോലെ ആടുന്ന മനസ്സുമായി ഔദ്യോഗിക വസ്ത്രത്തോടെ കഴിച്ചു കൂട്ടി. മഠത്തിലെ ചാപ്പലിൽ ആദ്യത്തെ മണിയടിച്ചപ്പോൾ വസ്ത്രമഴിച്ചു. വസ്ത്രമല്ല, ഒരാളെ നിർവ്വചിക്കുന്നതെന്ന വെളിപാടോടെ പുറത്തു കടന്നു.  കായ പഴുക്കയിടുന്ന കുണ്ടിലsച്ച് സഹോദരൻമാരും ഇങ്ങനെ ഒരു മകളില്ലെന്ന് അമ്മയും അസഭ്യ വർഷം കൊണ്ട് നാട്ടുകാരും ശിക്ഷിച്ചപ്പോഴും മർഗലീത്തക്ക് പാപബോധം തെല്ലും ഉണ്ടായിരുന്നില്ല. എങ്കിലും മുന്നോട്ടുള്ള വഴി വ്യക്തമായിരുന്നില്ല.  റോയ് ഫ്രാൻസിസ് കരീക്കൻ്റെ സ്ഥിതി അതായിരുന്നില്ല. മർഗലീത്തയോടുള്ള പ്രണയത്താൽ വസ്ത്രമുപേക്ഷിച്ചെങ്കിലും പാപഭാരത്താൽ അയാൾ വലഞ്ഞു. നാടുവിട്ട് ഏതോ പള്ളിയുടെ തണുത്ത ഏകാന്തതയിൽ കുന്തിരിക്കം മണക്കുന്ന നിശ്ശബ്ദതയിൽ അഭയം കണ്ടെത്തി അഥവാ കണ്ടെത്താൻ ശ്രമിച്ചു കൊണ്ടിരുന്നു.  ഫാ. അഗസ്റ്റിൻ എന്ന പട്ടിപ്പുണ്യാളൻ്...