ഒരു മാസത്തോളം മൂന്നു വയസ്സിൻ്റെ വിശാല ലോകത്തിൽ മുഴുകിപ്പോയിരുന്നു. അവിടെ കൈ പിടിച്ചു നടത്തിയിരുന്ന കുഞ്ഞിപ്പാപ്പു അവളുടെ ബഹ്റൈനിലേക്ക് മടങ്ങിപ്പോയപ്പോൾ മുതിർന്നവളുടെ പ്രാരാബ്ധങ്ങളിലേക്കുള്ള മടക്കയാത്രക്ക് വഴിയറിയാതെ ഉഴറിപ്പോയിരുന്നു. നേരത്തെ പ്ലാൻ ചെയ്തിരുന്ന യൂറോപ്പ് യാത്രക്കുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയത് ആശ്വാസം. ഈ യാത്ര മൂന്നിൽ നിന്ന് അമ്പത്തേഴിലേക്കുള്ള മാറ്റം സുഗമമാക്കുമായിരിക്കും എന്ന് കരുതിയിരുന്നു. ഉത്തരധ്രുവത്തിന് കുറച്ചു താഴെ കിടക്കുന്ന നോർഡിക്- ബാൾട്ടിക് രാജ്യങ്ങൾ. അവിടെ പ്രകൃതിക്ക് മറ്റൊരു ഭാവമാണ്, വർണ്ണമാണ്. പ്രകൃതി എന്ന പ്രഗത്ഭ നർത്തകിയുടെ കടുത്ത ആരാധികയായ എനിക്ക് അവളുടെ മനോഹരമായ ലാസ്യഭാവങ്ങളിലും അംഗചലനങ്ങളിലും മുഴുകണമായിരുന്നു. യാത്രയുടെ പ്രധാന ലക്ഷ്യം അതു തന്നെ ആയിരുന്നു. ഒക്ടോബർ എട്ടിന് പോളണ്ടിൻ്റെ തലസ്ഥാനമായ വാഴ്സോയിൽ എത്തി ലിത്വാനിയ, ലാറ്റ്വിയ , എസ്റ്റോണിയ എന്നീ ബാൾട്ടിക് രാജ്യങ്ങളിലൂടെ , ഫിൻലാൻ്റ് , സ്വീഡൻ , നോർവേ , ഡെൻമാർക് എന്നീ നോർഡിക് രാജ്യങ്ങളിലൂടെ സഞ്ചരിച്ച് അവളുടെ നൃത്തം മതിയാവോളം ആസ്വദിച്ചു. ലിത്വാനിയയിൽ ചമയങ്ങൾ അണിഞ്ഞ് ല...
വാഴ്സൊ, പോളണ്ട് ഒക്ടോബർ എട്ടിനാണ് ഞങ്ങളുടെ ഇരുപത്തെട്ടംഗ സംഘം വാഴ്സൊയിൽ എത്തിയത്. കൊച്ചിയിൽ നിന്ന് ഖത്തർ എയർവേയ്സ് വിമാനത്തിൽ ദോഹയിലെത്തി അവിടെ നിന്ന് ഖത്തർ എയർവേയ്സിൻ്റെ തന്നെ മറ്റൊരു വിമാനത്തിൽ വാഴ്സൊയിൽ പറന്നിറങ്ങി , കാത്തു നിന്നിരുന്ന ബസിൽ നേരെ ഹോട്ടലിലേക്ക് പോയി. ചെന്നപാടെ ഒരു വലിയ ബർഗറും ഫ്രഞ്ച് ഫ്രൈസും സാലഡും മുമ്പിലെത്തി. വിമാനത്തിൽ നിന്ന് തന്നെ അത്യാവശ്യം ഭക്ഷണം കഴിച്ചതു കൊണ്ടാണോ എന്നറിയില്ല, ബർഗർ ഒരു കൊച്ചു കുന്നു പോലെ തോന്നി. ഞങ്ങൾ രണ്ടു പേരും കൂടി ഒരെണ്ണം മതി എന്നു തീരുമാനിച്ചു. അതു തന്നെ തീർക്കാൻ ബുദ്ധിമുട്ടായിരുന്നു. പോളണ്ടിനെപറ്റി ഒരക്ഷരം മിണ്ടരുത് എന്ന സന്ദേശത്തിലെ ശ്രീനിവാസൻ ഡയലോഗ് ചിരിയുണർത്തുമെങ്കിലും പോളണ്ട് എന്ന് കേൾക്കുമ്പോൾ ഉടനെ മനസ്സിൽ വരുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ വംശഹത്യകളിലൊന്നിന് വേദിയായ നാസി കോൺസൻട്രേഷൻ ക്യാമ്പുകളാണ്. പുസ്തകങ്ങളിലൂടെയും സിനിമകളിലൂടെയും അറിഞ്ഞ നാസി ക്രൂരതയും ഇരകളുടെ ദൈന്യതയും മനസ്സിലേക്കെത്തി. കുപ്രസിദ്ധമായ ഓഷ്വിറ്റ്സ് ക്യാമ്പുകൾ ക്രാക്കോവ് എന്ന പോളണ്ട് നഗരത്തി നടുത്താണ്. വാഴ്സോ , ബാൾട്ടിക്...
കാശീരാജകുമാരിയായിരുന്ന സുമിത്ര ദശരഥൻ്റെ മൂന്നു പത്നിമാരിൽ ഇളയവളായിരുന്നു. പ്രഥമപത്നിയായ കൗസല്യാദേവിക്കും പ്രിയങ്കരിയായ കൈകേയിക്കും ഇടയിൽ വിധിയോട് കലഹിക്കാതെ സമരസപ്പെട്ട് സുമിത്ര അയോദ്ധ്യയിൽ കഴിഞ്ഞു. അദ്ധ്യാത്മ രാമായണത്തിൻ സുമിത്രയെ കുറിച്ച് അധികം പരാമർശങ്ങളില്ല. കൗസല്യയോട് കൂടിയേ സുമിത്രയെ കാണുന്നുള്ളൂ. കൗസല്യാദേവിയോട് കൂടെയാണ് സുമിത്ര കൂടുതൽ ചേർന്നു നിന്നതെന്ന് വേണം കരുതാൻ. ഭർത്താവിൻ്റെ സ്നേഹഭാജനമായ ഒരു സപത്നി ഉള്ളപ്പോൾ മറ്റു രണ്ടു പേർ കൂടുതൽ അടുക്കുന്നത് സ്വാഭാവികം. മാത്രമല്ല സുമിത്രയുടെ രണ്ടു മക്കളും ജ്യേഷ്ഠന്മാരുടെ ആജ്ഞാനുവർത്തികളായി കഴിയുകയും ചെയ്യുന്നു. " സാമോദം ബാലക്രീഡാ തത്പരന്മാരാം കാലം രാമലക്ഷ്മണന്മാരും തമ്മിലൊന്നിച്ചു വാഴും ഭരതശത്രുഘ്നന്മാരൊരുമിച്ചെല്ലാനാളും മരുവീടുന്നു പായസാംശാനുസാരവശാൽ" ബാലന്മാർ പായസാംശാനുസാരവശാൽ ഒരുമിച്ചു വാഴുന്നു എന്നും കൗമാരകാലത്താകട്ടെ സ്വാമി ഭൃത്യകഭാവം കൈക്കൊണ്ടു എന്നും പറയുന്നു, എഴുത്തച്ഛൻ. " സേവ്യസേവകഭാവം രാമലക്ഷ്മണ- ന്മാരും കൈക്കൊണ്ടാരതു പോലെ കോമളന്മാരായ്മേവും ഭരതശത്രുഘ്ന- ന്മാർ സ്വാമിഭൃത്യകഭാവം കൈക്കൊണ്ടാരനുദിനം"...
Comments
Post a Comment