Posts

യാത്ര

Image
രാവിലെ ഭാര്യ തയ്യാറാക്കിക്കൊടുത്ത ഉച്ച ഭക്ഷണം  എടുത്ത് ബാഗിലിട്ട് അയാൾ ഇറങ്ങി. സ്കൂട്ടർ മെട്രോ സ്റ്റേഷനിലെ പാർക്കിംഗ് ഗ്രൗണ്ടിൽ വച്ച് സ്റ്റേഷനകത്തേക്ക് തിടുക്കത്തിൽ നടന്നു. മുക്കാൽ മണിക്കൂർ യാത്ര ചെയ്യണം ജോലി സ്ഥലത്തെത്താൻ. ട്രയിനിൽ കയറിക്കൂടി ചിരപരിചയത്തിന്റെ സാമർത്ഥ്യത്തിൽ സീറ്റ് നേടി ഇരുപ്പുറപ്പിച്ചു.ബാഗിൽ നിന്ന് ഫോൺ പുറത്തെടുത്ത് സോഷ്യൽ മീഡിയയിലെ പോസ്റ്റുകളിലൂടെ സഞ്ചരിക്കാൻ തുടങ്ങി. ഈയിടെയായി അതാണ് യാത്രയുടെ വിരസത അകറ്റുന്നത്. സൈബർ ലോകത്തെ യഥാർത്ഥമോ അയഥാർത്ഥമോ ആയ വാർത്തകളുടെ അഭിപ്രായപ്പെട്ടികളിൽ തന്റെ അഭിപ്രായങ്ങൾ എഴുതി നിറക്കുന്നതിനിടയിൽ അടുത്ത് വന്നിരുന്നതോ നിന്നതോ ആരാണെന്നൊന്നും അയാൾ അറിഞ്ഞതേയില്ല. നടപ്പുള്ള മഹാമാരിയുടെ വാർത്തകളിലും ആകാവുന്ന ത്ര രാഷ്ട്രീയവും വർഗ്ഗീയതയും വംശീയതയുമൊക്കെ എഴുതി നിറച്ച് തലയുയർത്തിയപ്പോൾ ഇറങ്ങാറായി.  ഉച്ച ഭക്ഷണം എടുത്തപ്പോഴാണ് ശ്രദ്ധിച്ചത് ആലു ഗോബിക്കും ദാലിനും  ഒരു രുചിയും മണവും തോന്നുന്നില്ല. ചെറിയ തലവേദനയും തോന്നുന്നു. അടുത്തുള്ള ലാബിൽ പോയി  പരിശോധനക്ക് വിധേയനായി  ലീവെഴുതി കൊടുത്ത് തിരികെ വീട്ടിലേക്ക് പോയി. റിസൽറ...

കോളറക്കാലത്തെ പ്രണയം

Image
Love in the time of Cholera Gabriel Garcia Marquez ഒരു മഹാമാരിക്കാലത്തെ  പുസ്തകദിനത്തിൽ മറ്റൊരു മഹാമാരിക്കാലത്തെ പ്രണയ കഥ ഓർമ്മയിലെത്തുന്നത് സ്വാഭാവികം. കോളറക്കാലത്തെ പ്രണയാതുരതക്കും ആ മഹാമാരിയുടെ അതേ ലക്ഷണങ്ങൾ തന്നെ. കോവിഡ് കാലത്തത് കോവിഡ് ലക്ഷണങ്ങൾ ആയിരിക്കുമോ? പ്രണയരോഗ ലക്ഷണങ്ങൾ എക്കാലവും ഒന്നു തന്നെ ആയിരിക്കുമോ? അതോ ഹൃദയം തകരുമ്പോൾ അനേകം രോഗങ്ങളുടെ ലക്ഷണങ്ങൾ കാണിക്കുമോ? കോളറക്കാലത്തെ പ്രണയം( Love in the time of Cholera) ഒരു ഭ്രാന്തമായ പ്രണയത്തിന്റെ കഥയാണ്. ഫ്ലോറന്റിനോ അരിസയുടെ ഫെ ർമിന ഡാസയോടുള്ള പ്രണയം അയാളുടെ  ജീവരേഖയാണ്. ഇരുപതാം വയസ്സിൽ  ഫെർമിന ഡാസ എന്ന കൗമാരക്കാരിയുടെ മുമ്പിൽ മൂക്കുകുത്തി വീണു പോയ  അയാൾ അവളുടെ പ്രണയ നിരാസത്തിൽ പ്രണയ രോഗിയായി.  മറ്റു പല സ്ത്രീകളുമായും ബന്ധം പുലർത്തുന്നുണ്ടെങ്കിലും അവളോടുള്ള ഭ്രാന്തമായ പ്രണയം അയളിൽ നിന്നടർത്തി മാറ്റാൻ ആർക്കും കഴിയുന്നില്ല. അവരെല്ലാം അയാളുടെ ശാരീരിക മാനസിക ആവശ്യങ്ങൾക്കായി അയാൾ കണ്ടെത്തിയ താൽക്കാലിക ബന്ധങ്ങൾ മാത്രമായിരുന്നു. സംരക്ഷണച്ചുമതലയുള്ള കുട്ടിയെ പോലും അയാൾ സ്വന്തം സ്വാർത്ഥതക്കായി ഉപയോഗിച്ച...

അനിർവ്വചനീയം

Image
അഴലിൻ രോഗശയ്യയിൽ വിവശയായുരുകുമ്പോൾ ഒരു നിറപുഞ്ചിരിനിലാവിൻ കുളിരലകൾ മൃദുവായ് തഴുകുന്നു... ദുഃഖാകുലതകളാൽ ഹൃദയം നുറുങ്ങവേ കുസൃതി നിറയും  കൺകളും ചിരിയും വാക്കുകളും ശമനലേപമായ് മനസ്സിൽ പരക്കുന്നു... നിരാശ തൻ അഗാധ ഗർത്തത്തിൽ ആവേഗത്തോടെ പതിക്കവേ ഒരു  കരുതലിൻ കരങ്ങളിലുടക്കി നിൽക്കുന്നു,  ഭാരമില്ലാതെ പറന്നുയരുന്നു... നിർവ്വചനങ്ങൾക്കുള്ളിലൊതുക്കേണ്ട സ്പന്ദമാപിനിയാലളക്കയും വേണ്ട ആത്മാവിൻ പുസ്തകത്താളിലൊരു കാവ്യശകലമായങ്ങനെയിരിക്കട്ടെ ... പ്രീത രാജ്

സമുദ്രശില

Image
സമുദ്രശില സുഭാഷ് ചന്ദ്രൻ മാതൃഭൂമി ബുക്സ്. സുഭാഷ് ചന്ദ്രൻ എന്ന പ്രതിഭാധനനായ സാഹിത്യകാരന്റെ 'മനുഷ്യന് ഒരു ആമുഖം' വായിച്ചപ്പോൾ തന്നെ തീരുമാനിച്ചിരുന്നു, അദ്ദേഹത്തിന്റെ എല്ലാ കൃതികളും വായിക്കണമെന്ന്. പിന്നീട് ഒരു ചെറുകഥാ സമാഹാരം വായിച്ചപ്പോൾ ആ തീരുമാനം കൂടുതൽ ദൃഢമാക്കി. പ്രത്യേകിച്ച്' 'ഉരുളക്കിഴങ്ങ് തിന്നുന്നവർ' എന്ന കഥ. വാൻ ഗോഗിന്റെ  പെയിന്റിംഗിൽ നിന്ന് ഭാവനയാൽ മെനഞ്ഞെടുത്ത ഹൃദയസ്പർശിയായ മറ്റൊരു മഹനീയ സൃഷ്ടി.  സൃഷ്ടിയുടെ സങ്കീർണ വഴികളിൽ എഴുത്തുകാരനുണ്ടാവുന്ന യാഥാർത്ഥ്യവും സങ്കൽപ്പവും കൂടിയുള്ള ഇഴപിരിച്ചിൽ സമുദശില എന്ന  നോവലിന്റെ പ്രധാന പ്രമേയമാണ്.  ആ കെട്ടു പിണച്ചിൽ വായനക്കാരനും അനുഭവവേദ്യമാണ്. പ്രധാന കഥാപാത്രമായ അംബയും അത്തരം ചില സങ്കൽപങ്ങളിൽ പിടിച്ചു തൂങ്ങിയാണല്ലോ പ്രാണൻ നിലനിർത്തുന്നതും. ഭിന്ന ശേഷിക്കാരായ കുട്ടികളുടെ അമ്മമാർ അനുഭവിക്കുന്ന സംഘർഷങ്ങളാണ് കഥാതന്തു.  നടക്കാൻ പോലും പരസഹായം വേണ്ട മകനു ചുറ്റും കറങ്ങുന്നു അംബയുടെ ലോകവും. ആഴക്കടലിലെ സമുദശിലയിൽ പ്രണയിയോടൊപ്പം  ചിലവഴിച്ച പൗർണമി രാത്രി പ്രാണൻ നിലനിർത്താനുള്ള അവളുടെ പിടിവള്ളിയാണെന്ന് പറയാം. അ...

കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത

Image
കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത- ആർ.രാജശ്രീ. ഫേസ് ബുക്കിൽ സെൻസേഷനായ ഈ നോവൽ തിരക്കി ഞാൻ കുറച്ചു കാലമായി അലയുന്നു.  ലൈബ്രറിയിൽ ഈ ബുക്ക് ആവശ്യപ്പെട്ട് പല തവണ ചെന്നിരുന്നു. നിരാശയായിരുന്നു ഫലം. ഫ്ലാറ്റിലെ സ്ഥലപരിമിതി കാരണം പുസ്തകങ്ങൾ അങ്ങനെ വാങ്ങാറില്ല.  ഇ ബുക്സും ലൈബ്രറിയും തന്നെ ശരണം.  അങ്ങനെയിരിക്കുമ്പോഴാണ് സമ്മാനങ്ങളിൽ വിശ്വസിക്കാത്ത, പിറന്നാളോ വിവാഹ വാർഷികമോ ഓർക്കുക പോലും ചെയ്യാത്ത ഭർത്താവ് സ്ത്രീദിന സമ്മാനമായി ഈ ബുക്ക് തരുന്നത്. അത്ഭുതം! സന്തോഷം !! പലവിധ തിരക്കുകളിൽ പെട്ടുപോയതിനാൽ കിട്ടിയ ഉടനെ വായന തുടങ്ങാൻ പറ്റിയില്ല. വായിച്ചു കഴിഞ്ഞപ്പോഴാകട്ടെ പെണ്ണുങ്ങൾ മനസ്സിന്ന് 'കീഞ്ഞ്' പോകുന്നുമില്ല. കല്യാണിയുടെയും ദാക്ഷായണിയുടെയും കത അവരുടെ മാത്രം 'കത'യല്ല. ഒരു ദേശത്തിന്റെ മുഴുവൻ കഥയാണ്. ചേയിക്കുട്ടിയുടെ, കോപ്പുകാരന്റെ, കോപ്പുകാരൻറനിയൻ ലക്ഷ്മണന്റെ, ബിജുവിന്റെ, , കൈശുമ്മയുടെ, മരിച്ചു പോയ ബല്ല്യേച്ചിയുടെ, മച്ചിനന്റെ അങ്ങനെ അനേകം പേരുടെ കഥയാണ്. കല്യാണിയുടെ ആലയിലെ പശുക്കളുടെയും വീടിന്റെയും കിണറിന്റെയും ചോന്നമ്മയുടെയും ചോന്നമ്മക്കോട്ടത്തിന്റെയ...

ചിറകൊട്ടിപ്പോയ പക്ഷി

DOMUS JOSFITE ന് വേണ്ടി ഒരു കുറിപ്പ് എഴുതാനായി  ഓർമ്മകളുടെ കെട്ടുപിണഞ്ഞു കിടക്കുന്ന വള്ളിപ്പടർപ്പുകളിൽ  ഒന്ന് ചികഞ്ഞു നോക്കി. പലവർണ്ണങ്ങളിലുള്ള പാവാടകളണിഞ്ഞ് പൂക്കളെപ്പോലെ സുന്ദരിമാരായ ഒരു പറ്റം കൗമാരക്കാരികൾ ഒഴുകി നടന്നിരുന്ന കലാലയ വരാന്തകൾ തെളിയുന്നു. അവരുടെ കണ്ണുകളിൽ സ്വപ്നങ്ങളുടെയും  പ്രതീക്ഷയുടെയും ആത്മവിശ്വാസത്തിന്റയും തിളക്കമുള്ള നിറക്കൂട്ടുകളുണ്ടായിരുന്നു. പൊട്ടിച്ചിരികളിൽ, മുളച്ചു വരുന്ന നേർത്ത ചിറകുകളുടെ മൃദുമർമ്മരം കലർന്നിരുന്നു.   കുറെയേറെ മുഖങ്ങൾ തെളിഞ്ഞു വരുന്നു.. അദ്ധ്യാപകരായും സഹപാഠികളായും. സിസ്റ്റർ മേരി പാസ്റ്റർ, സിസ്റ്റർ ഗ്രിഗോറിയ, സിസ്റ്റർ യുഫേമിയ, . മിസ് അംബികാ വർമ,  മിസ്. മേരി വർഗീസ്, സിസ്റ്റർ ആനി ജയിംസ്.  സിസ്റ്റർ ക്രിസോസ്റ്റം. സദാ പുസ്തകം കൊണ്ട് നടന്ന് ഉരുവിട്ടു കൊണ്ടിരുന്ന പഠിപ്പിസ്റ്റുകൾ, ബുദ്ധിജീവികൾ, ഭക്തശിരോമണികൾ, വായാടികൾ, കുറുമ്പികൾ, കലാകാരികൾ, പ്രാസംഗികർ.  പല തരക്കാരായ സഹപാഠികൾ . ഞങ്ങളുടെ ബഹളം സഹിക്കവയ്യാതെ അടുത്ത ക്ലാസ്സിൽ നിന്ന് ദേഷ്യത്തോടെ വന്ന് ഒരു മണിക്കൂർ എഴുന്നേൽപിച്ച് നിർത്തിയ മിസ്. സാവിത്രി ലക്ഷ്മണൻ. ഉട...

THE GREAT INDIAN KITCHEN

Image
അടുക്കളയിലേക്കും അടുക്കളപ്പുറത്തേക്കും ഒരു കാമറ തിരിച്ചു വച്ചാൽ കാഴ്ചകൾ അത്ര സുഖമാവില്ല. തീൻ മേശയിലെത്തുന്ന സാധനങ്ങളുടെ അത്ര സുന്ദരമായ കാഴ്ചകളല്ലല്ലോ പണിപ്പുരയിൽ ഉണ്ടാവുക. വീണ്ടും വീണ്ടും അതു കാണുമ്പോൾ മടുപ്പ് തോന്നുന്നെങ്കിൽ എന്നും അത് ചെയ്യേണ്ടി വരുന്നവരുടെ സ്ഥിതിയോ?  ഒരു ശരാശരി സ്ത്രീ കറങ്ങുന്നത് അടുക്കളക്ക് ചുറ്റും തന്നെയാണ്. ഭ്രമണപഥത്തിന് വലുപ്പച്ചെറുപ്പങ്ങളുണ്ടാവാം. കുറച്ചു പേർ" escape velocity" നേടി ഭ്രമണപഥം ഭേദിച്ചിരിക്കാം. കുറേയേറെ പേർ ഭ്രമണപഥത്തെ വലുതാക്കി സമർത്ഥരായിരിക്കാം. ഭൂരിപക്ഷം പേരും ഒരേ ഭ്രമണപഥത്തിലൂടെ കറങ്ങി കറങ്ങി പൊലിഞ്ഞു പോകുന്നു.  പണ്ട് തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തേക്ക് വേണാട് എക്സ്പ്രസിൽ യാത്ര ചെയ്തിരുന്ന കാലം ഓർമ്മ വന്നു. ലേഡീസ് കമ്പാർട്ട്മെന്റിൽ പിറ്റേന്നു പാകം ചെയ്യാനുള്ള പച്ചക്കറികൾ അരിഞ്ഞ് പാത്രങ്ങളിലാക്കി ബാഗിൽ വക്കുന്ന കുറേയേറെ സ്ത്രീകളെ കാണാം അവിടെ. ജോലിക്ക് പോയി കാശ് സമ്പാദിച്ചു കൊണ്ടുവന്നാലും അടുക്കളപ്പണി സ്ത്രീകളുടേത് മാത്രമാണ് എന്നും എവിടെയും. അപവാദങ്ങൾ ഉണ്ടായേക്കാം. സിനിമ ഉന്നയിക്കുന്ന പ്രധാന പ്രശ്നം ഇതാണെങ്കിലും അതിനെ മറ്...