Posts

വന്ദേ മാതരം!

Image
"ഉത്തമം മധ്യമം പിന്നേതധമവു_ മിത്ഥം ത്രിവിധമായുള്ള വിചാരവും  സാദ്ധ്യമിദം ദുസ്സാദ്ധ്യമാമിദം സാദ്ധ്യമല്ലെന്നുള്ള മൂന്നു പക്ഷങ്ങളും കേട്ടാൽ പലർക്കുമൊരുപോലെ മാനസേ വാട്ടമൊഴിഞ്ഞു തൊന്നീടുന്നതും മുദാ തമ്മിലന്യോന്യം പറയുന്ന നേരത്തു സമ്മതം മാമകം നന്നുനന്നീദൃശം എന്നുറച്ചൊന്നിച്ചു കല്പിച്ചതുത്തമം, പിന്നെ രണ്ടാമത് മദ്ധ്യമം ചൊല്ലുവൻ ഓരോ തരം പറഞ്ഞൂനങ്ങളുള്ളത് തീരുവാനായ് പ്രദിപാദിച്ചനന്തരം നല്ലതിതെന്നൈകമത്യമായേവനു- മുള്ളിലുറച്ച് കല്പിച്ചു പിരിവതു മദ്ധ്യമമയുള്ള മന്ത്രമതെന്നിയേ ചിത്താഭിമാനേന താൻ  താൻ പറഞ്ഞതു സാധിപ്പതിന്നു ദുസ്‌തർക്കം പറഞ്ഞതു ബാധിച്ച് മറ്റേവനും പറഞ്ഞീർഷ്യയാ കാലുഷ്യചേതസാ കൽപിച്ച് കൂടാതെ കാലവും ദീർഘമായീടും പരസ്പരം നിന്ദയും പൂണ്ടു പിരിയുന്ന മന്ത്രമോ നിന്ദ്യമായുള്ളോന്നധമമതെത്രയും എന്നാലിവിടെ നമുക്കെന്തുനല്ലതെ- ന്നൊന്നിച്ചു നിങ്ങൾ വിചാരിച്ചു ചൊല്ലുവിൻ " അദ്ധ്യാത്മ രാമായണത്തിൽ യുദ്ധകാണ്ഡത്തിലെ വരികളാണ് മുകളിൽ ഉദ്ധരിച്ചത്. രാവണൻ തന്റെ മന്ത്രിമാരോടും സദസ്സിലെ പ്രമുഖരോടും യുദ്ധവിചാരം നടത്തുന്നതിന് ആമുഖമായി പറയുന്നതാണിത്.  ഇങ്ങനെയൊക്കെ പറഞ്ഞെങ്കിലും വിവേകത്തിന്റെ ശബ്ദമുയർ...

അഭയാർത്ഥികൾ

Image
അഭയാർത്ഥികൾ ഒരു മാസത്തേക്ക് വീട് വിട്ട് പോയതാണ് കാരണം. മടങ്ങി വന്നപ്പോൾ ഫ്ലാറ്റിൽ ആകെയുള്ള ബാൽക്കണി പ്രാവുകൾ കൈയേറിയിരിക്കുന്നു. എന്നെ കണ്ടപ്പോൾ 'ഇതേതാ ഈ സ്ത്രീ ' എന്ന് ഇത്തിരി ഗൗരവത്തിൽ നോട്ടങ്ങളും. ക്ലോത്ത് ഹാങ്ങറുകളും ചെടികൾക്ക് താങ്ങു കൊടുക്കാൻ സൂക്ഷിച്ചിരുന്ന കമ്പുകളും ഒക്കെ ബാൽക്കണിക്കമ്പികളിൽ അടിച്ച് ഓടിപ്പിക്കുമ്പോൾ ' ഇതേതാ ഈ ഭ്രാന്തി ' എന്ന ഒരു നോട്ടം നോക്കി  മനസ്സില്ലാമനസ്സോടെ തെല്ലു ദൂരെ പറന്ന് വീണ്ടും വരും.  ആകെയുള്ള ബാൽക്കണിയാണ്. ചെടികളും പുൾ ആൻഡ് ഡ്രൈ ക്ലോത്ത് ലൈനും എപ്പോഴും ആവശ്യമില്ലാത്ത ഏതൊക്കെയോ സാധനങ്ങളും  ഒക്കെ എങ്ങനെയൊക്കെയോ ഒപ്പിച്ച് വച്ചിരിക്കുന്നതാണ്. അവിടേക്കാണ് നുഴഞ്ഞു കയറ്റം.  അനുനയത്തിൽ പറഞ്ഞു നോക്കി. " നോക്ക് എത്ര തരം പക്ഷികളുണ്ട് പറന്നു നടക്കുന്നു. അവരൊക്കെ ഏതെങ്കിലും മരക്കൊമ്പിൽ കൂട് വച്ച് സുഖമായി ജീവിക്കുന്നു. നിങ്ങൾക്കും അങ്ങനെ ചെയ്തൂടെ . അവിടെയാവുമ്പോൾ ആരെയും പേടിക്കണ്ട. നല്ല ശുദ്ധവായുവും കിട്ടും. ഇവിടെ വന്ന് വെള്ളം കുടിച്ചോളൂ. പക്ഷെ താമസം മരക്കൊമ്പിലേക്ക് മാറ്റണം."  തെല്ലു പുച്ഛത്തോടെ എന്നെ നോക്കി ഇരുന്നിടത്ത് നിന...

ഒരു കാകപുരാണം

Image
വെളുപ്പിന് നാലുമണിക്ക് ഉറക്കമുണർന്നു വൈകിവന്ന ധനുമാസക്കുളിരിൽ മൂടിപ്പുതച്ച് വെറുതെ കിടന്നപ്പോൾ ഒരു പക്ഷിയുടെ നിർത്താതെയുള്ള ചിലക്കൽ. രാത്രി കിടക്കുമ്പോഴും കേട്ടിരുന്നു അതേ ശബ്ദം. ഇതിനൊന്നും ഉറക്കവുമില്ലേ എന്നോർത്ത് കിടന്നപ്പോഴാണ് കാക്കയെ ഓർത്തത്.  ഈയിടെയായി പണ്ടത്തെ പോലെ കാണാറില്ല കാക്കകളെ. മൈനകളും പൂത്താങ്കീരികളും ഇരട്ടവാലൻമാരും കുഞ്ഞിക്കിളികളും ചെമ്പോത്തും കുയിലും എന്തിന് മയിലു പോലും വിലസി നടക്കുന്ന തൊടിയിലെവിടെയും കാക്കയെ കാണുന്നില്ല.  പണ്ടൊക്കെ അടുക്കളപ്പുറങ്ങൾ അവരുടെ സ്ഥിരം ആവാസസ്ഥലമായിരുന്നു. മുറ്റത്ത് ഉണക്കാനിടുന്ന സാധനങ്ങളൊക്കെ തക്കം പാർത്ത് കൊത്തിയെടുത്ത് പറന്നിരുന്നു. "പോ കാക്കേ" എന്ന് വടിയെടുത്ത് ആട്ടുമ്പോഴേക്കും കാക്ക കാര്യം സാധിച്ച് മരക്കൊമ്പിലെത്തിക്കാണും. കാക്ക കരയുമ്പോൾ "ഇന്നാരാണാവോ വിരുന്നു കാർ. ? കാക്ക കുറെ നേരമായല്ലോ വിരുന്നു വിളിക്കുന്നു"  എന്നും ആലോചിച്ചിരുന്നു വീട്ടമ്മമാർ.  ഉണ്ണികളുടെ മാമുവിന്റെ പങ്കു പറ്റാനും കാക്ക റെഡിയായിരുന്നു. കാക്കയ്ക്കൊരുരുള കൊടുത്താലേ അടുത്ത ഉരുളക്കായി എന്റെ മോൻ വായ തുറക്കാറുണ്ടായിരുന്നുള്ളൂ. എന്നാൽ ഒരു കാക്...

ഒരു തിരുവാതിര രാവിൽ...

പ്രകൃതിയൊരുക്കുന്ന വേദികളാണ് എന്നും ആഘോഷങ്ങളുടെ ജീവനും, ഗൃഹാതുരത്വത്തിന് പ്രധാന കാരണവും എന്ന് തോന്നിയിട്ടുണ്ട്. കൂവയും പുഴുക്കും ചോഴിയും ഒക്കെയുണ്ടെങ്കിലും കുളിരും കാറ്റും നിലാവുമായി പ്രകൃതി വേദിയൊരുക്കിയാലേ തിരുവാതിരക്ക് മിഴിവുള്ളൂ. ഇത്തവണ ഒന്നും അത്രക്കണ്ടട് വെടിപ്പായില്ലാന്ന് തോന്നി. വെറുതെ പുറത്തെ  രാത്രിയിലേക്ക് നോക്കിയിരിക്കുമ്പോൾ പരിഭവം തീർക്കാനെന്ന പോലെ ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം. ഇരുട്ടിൽ പ്രതീക്ഷയുടെ ഇത്തിരി വെട്ടവുമായി പറക്കുന്ന മിന്നാമിനുങ്ങുകൾ.  എത്രയോ കാലമായി ഒരു മിന്നാമിനുങ്ങിനെ കണ്ടിട്ട് !  കുറേ നേരം കൺമുൻപിൽ  ഇത്തിരി വെളിച്ചവുമായി അതങ്ങനെ  പറന്ന് നടന്നു. ഒടുവിൽ അടുത്ത കസേരയിൽ തളർന്ന് വന്നിരുന്നു. അതിനെയും കൊവിഡ് ബാധിച്ചിരുന്നോ ആവോ! ഉള്ളിലൂറുന്ന ഒരു ചെറു ചിരിയിൽ  പരിഭവം അലിഞ്ഞില്ലാതാവുന്നതറിയുന്നു. പ്രീത രാജ്

സുഗന്ധി എന്ന ആണ്ടാൾ ദേവനായകി

Image
സുഗന്ധി എന്ന ആണ്ടാൾ ദേവനായകി ടി.ഡി.രാമകൃഷ്ണൻ വായിച്ചു കൊണ്ടിരുന്നപ്പോൾ ഗൂഗിളിൽ ഏറെ തവണ തിരഞ്ഞു, ശ്രീലങ്ക എന്ന കൊച്ച് അയൽ രാജ്യത്തിന്റെ ചരിത്രമറിയാൻ. പണ്ട് ചരിത്ര പുസ്തകത്താളുകളിൽ പരീക്ഷക്ക് വേണ്ടി മാത്രം പഠിച്ച ചേര ചോള സാമ്രാജ്യങ്ങളുടെ ചരിത്രമറിയാൻ. രജനി തിരണഗാമ എന്ന ധീരയായ മനുഷ്യ സ്നേഹിയെ അറിയാൻ. നോവൽ വഴികളുടെ ഭൂമിശാസ്ത്രം തിരയാൻ.  മിത്തും ചരിത്രവും ഭൂമിശാസ്ത്രവും വർത്തമാനവും കൂടിക്കലർന്ന കഥാഗതിക്ക് ചിലപ്പോഴൊക്കെ ഒരു യാത്രാവിവരണമോ ചരിത്രപുസ്തകമോ ആയി തോന്നാവുന്ന ശൈലി  തികച്ചും അനുയോജ്യമായി. സഹസ്രാബ്ദങ്ങൾക്ക് മുമ്പ് ആണ്ടാൾ ദേവനായകിയുടെ കഥയിൽ നിന്നും വർത്തമാന കാലത്തെ സുഗന്ധി എന്ന ആണ്ടാൾ ദേവനായകിയിലെത്തി നോവൽ അവസാനിക്കുമ്പോൾ, "ദേവനായകിയിൻ കതൈ " പൂർണ്ണമാകുന്നില്ല.  ആണ്ടാൾ ദേവനായകിമാർ ഇനിയുമുണ്ടാവും. ആവർത്തനം ചരിത്രത്തിന് സഹജമാണല്ലോ! യുദ്ധഭൂമികളിലും, അധികാരകേന്ദ്രങ്ങളിലും, വിപ്ലവ വിമോചന മുന്നേറ്റങ്ങൾക്കിടയിലും  പെണ്ണുടലുകളും  മനസ്സുകളും നിർദ്ദയം ചവുട്ടിയരക്കപ്പെടുന്നു. സഹസ്രാബ്ദങ്ങൾക്ക് മുമ്പ് ആണ്ടാൾ ദേവനായകി കടന്നു പോയ വഴികൾ രജനി തിരണഗാമക്കും സുഗന്ധിക്കു...

വർഷാന്ത്യ ചിന്തകൾ

Image
അലങ്കോലപ്പെട്ടു കിടക്കുന്ന മനസ്സിനെ ഒന്നടുക്കിപ്പെറുക്കണം.. ചിതറിക്കിടക്കുന്ന ചിന്തകളിൽ  തട്ടിത്തടഞ്ഞ് നടക്കാൻ വയ്യ... ഒരത്യാവശ്യത്തിന് നോക്കിയാൽ ഒന്നുമൊട്ടു കാണുകയുമില്ല... നനഞ്ഞു കുതിർന്ന ഓർമ്മകൾ...... കെട്ടുപോയ സ്വപ്നങ്ങളുടെ പുറന്തോടുകൾ. തകർന്ന മോഹങ്ങളുടെ ചില്ലു പൊട്ടുകൾ എല്ലാം എടുത്ത് ചവറ്റുകൂനയിലിടണം... കൂട്ടിയിട്ട് കത്തിക്കണം ... ആളിപ്പടർന്നേക്കാം.... പൊട്ടിത്തെറിച്ചേക്കാം.... എങ്കിലും നോക്കിനിൽക്കണം.... ചാരമാവുന്നത് കാണണം....  എല്ലാം കഴിഞ്ഞ് ശൂന്യതയിൽ.... നീണ്ടുനിവർന്ന് കിടക്കണം... ശാന്തമായുറങ്ങണം ... പ്രീത രാജ് Picture courtesy: www.depositphotos.com

ചുരുളി.

Image
ഒടുവിൽ ചുരുളി കണ്ടു. ഇഷ്ടമാവില്ല എന്ന മുൻവിധിയോടെയാണ് കാണാനിരുന്നത്. ആവശ്യത്തിലും കുറേ അധികം സദാചാരബോധം തലയിൽ ഉണ്ടെന്നാണ് സ്വയം വിലയിരുത്തൽ. അതി ശക്തമായ  ഫ്രോയിഡിയൻ സൂപ്പർ ഈഗോ,  വളർത്തു ഗുണമോ ദോഷമോ എന്നറിയില്ല. ചുരുളിയോട് ചേർത്ത് കേട്ടിരുന്ന The wolf of Wall Street പതിനഞ്ച് മിനിറ്റിലധികം കാണാൻ കഴിഞ്ഞിട്ടില്ല. ലിയനാർഡോ ഡികാപ്രിയോയെ അത്രമേൽ ഇഷ്ടമായിരുന്നിട്ടും. ചുരുളി വല്ലാത്തൊരു സ്ഥലം. പുറം ലോകവുമായി ബന്ധിപ്പിക്കുന്ന ഒരു പ്രാകൃത തടിപ്പാലം കടന്നാൽ പിന്നെ വേറെ ഭാഷ, സംസ്കാരം. പറയുന്ന ഓരോ വാക്യത്തിലും ചുരുങ്ങിയത് ഒരു തെറിയെങ്കിലും വേണം എന്നതാണതിന്റെ അടിസ്ഥാന വ്യാകരണം.  കഥാപാത്രങ്ങൾ എന്നു പറയാമോ എന്നറിയില്ല. ഒരു കൂട്ടം മനുഷ്യരും രണ്ടു പോലീസുകാരും. പുറം ലോകത്ത് കുറ്റം ചെയ്ത് ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ എത്തിപ്പെട്ടതാണെന്നതാണോ അവരെ ഒരുമിപ്പിച്ച് നിർത്തുന്നത്.?  ഒരു കാര്യം ഉറപ്പാണ്, അവർ ചെറിയ കുറ്റവാളികളാണ്. അതുകൊണ്ടാണ് അവിടം സ്വർഗ്ഗമാണെന്ന് അവർക്ക് തോന്നുന്നത്. വമ്പൻമാർക്ക് ചുരുളി തീരെ പോര.  ക്ലൈമാക്സിന്റെ മിസ്റ്ററിയാണ് ഏറെ തിയറികളിൽ വിവരിച്ചു കണ്ടത്. എനിക്ക...