തണുപ്പിൻ്റെ സൂചിമുനകൾക്ക് വിട
തണുപ്പിൻ്റെ സൂചിമുനകൾക്ക് വിട ഒസ്ലോയിൽ നിന്ന് യാത്ര തുടങ്ങിയ ഡി എഫ് ഡി എസ് കപ്പലിൽ വടക്കൻ കടലിൻ്റെ തിരകൾ നുരയായി ചിതറി വീണു. സിൽജ സിംഫണിയേക്കാൾ വലുതാണ് കാബിൻ. കൂടുതൽ സൗകര്യപ്രദവുമായി തോന്നി. അത്താഴവും പ്രഭാത ഭക്ഷണവും വിഭവസമൃദ്ധം. കാവിയറും സുഷിയും മുതൽ ചിക്കൻ ടിക്ക മസാല വരെയുണ്ട് വൈവിധ്യം പകരാൻ. കപ്പലിൽ നിന്ന് വാങ്ങിയ സാധനങ്ങൾ പാക്ക് ചെയ്യുമ്പോൾ യാത്ര അവസാനിക്കാറായല്ലോ എന്ന ചിന്തയിൽ തെർമൽസ് ഒക്കെ പാക്ക് ചെയ്തു. മൂന്നും നാലും ഡിഗ്രി അന്തരീക്ഷ ഊഷ്മാവിൽ കഴിഞ്ഞവർക്ക് കോപ്പൻഹേഗനിലെ പതിമൂന്നും പതിന്നാലുമൊക്കെ എത്ര നിസ്സാരം എന്നായിരുന്നു അപ്പോൾ കരുതിയത്. കോപൻഹേഗനിലെത്തുമ്പോൾ വെയിലും തണുപ്പുമായി സുഖകരമായ അന്തരീക്ഷമായിരുന്നു. സന്ദർശക പട്ടികയിലെ പ്രധാന ഇനമായ 'ലിറ്റിൽ മെർമെയ്ഡ്' ഇരിക്കുന്ന പരിസരത്ത് തിരക്കുണ്ടായിരുന്നു. ഏകയായി ഏതോ ചിന്തയിൽ മുഴുകി ഇരിക്കുന്ന പാവം മെർമെയ്ഡ്. ഒരു നാടോടിക്കഥയിലെ കഥാപാത്രമാണ് ലിറ്റിൽ മെർമെയ്ഡ്. ഒരു രാജകുമാരനെ പ്രണയിച്ച് മനുഷ്യ സ്ത്രീയായി അയാളോടൊപ്പം ജീവിക്കാൻ കൊതിച്ച് അയാൾക്ക് വേണ്ടി സർവ്വം ത്യജിച്ചവൾ. പത്മരാജൻ്റെ ഗന്ധർവ്വനെപ്പോലെ. അ...