Posts

യാത്ര

Image
ലോഹപ്പക്ഷിയുടെ ഉദരത്തിൽ മുഖാവരണവും മുഖകവചവും അണിഞ്ഞ് പുറത്തെ തിളങ്ങുന്ന ഉച്ചവെയിലിലേക്ക് നോക്കിയിരിക്കുമ്പോൾ വല്ലാത്ത അപരിചത്വം. പൊങ്ങിയുയരുമ്പോൾ താഴെ നോക്കി എത്ര സുന്ദരിയാണ് അറബിക്കടലിന്റെ റാണി എന്ന് ആശ്ചര്യപ്പെട്ടു.  മേഘജാലങ്ങളിൽ ഊളിയിട്ട് ചിതറിപ്പോയ പഞ്ഞിക്കെട്ടുകൾ കണക്കെ അവയെ പിന്തളളി നീലാകാശത്തിലേക്ക് കുതിച്ചപ്പോൾ ഉന്മേഷം തോന്നി. കത്തിക്കാളുന്ന സൂര്യരശ്മികൾ വെള്ളിച്ചിറകിൽ തട്ടിച്ചിതറി. പൊടുന്നനെ,  ഇത്തരം ഒരു ചിറകിൽ അള്ളിപിടിച്ചെങ്കിലും പ്രാകൃത മനുഷ്യർ കൈയടക്കിയ സ്വന്തം മണ്ണിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച മനുഷ്യരെ ഓർത്തു പോയി. എന്തു ഭീതിയായിരിക്കും, എന്തു വെപ്രാളമായിരിക്കും ആ മനസ്സുകളിൽ ഉണ്ടായിരുന്നിരിക്കുക. ഡിമ്മർ ഉപയോഗിച്ച് ജാലകക്കാഴ്ച ഇരുട്ടാക്കി കണ്ണടച്ചിരുന്നു. ഇടയിൽ ഭക്ഷണം വന്നു. അപ്പോൾ കവചവും ആവരണവുമെക്കെ മാറ്റി എല്ലാവരും തദവസരത്തിൽ ചെയ്യാൻ പറ്റുന്ന ഒരേ ഒരു കാര്യത്തിൽ വ്യാപൃതരായി. . ആകാശത്ത് ഭക്ഷണം കഴിക്കുമ്പോൾ ആക്രമിക്കാൻ പാടില്ല എന്നത് പുതിയ ധർമ്മ യുദ്ധത്തിന്റെ നിബന്ധന ആണോ എന്തോ! കോവിഡിന് മനസ്സിലാവുമായിരിക്കും.    കാബിൻ ക്രൂവിനെ കണ്ടാൽ സഹിക്കി...

പ്രണയം

Image
പ്രണയം മഴ പോലെയാണ്... സൗമ്യ സുന്ദരമായ ചാറ്റൽ മഴയായി.. അനർഗളമായ ഇടമുറിയാമഴയായി... ആസക്തിയുടെ കോരിച്ചൊരിച്ചിലായി .. തീവ്രമായ ഇടിവെട്ടിപ്പെയ്തായി.. പല രൂപഭാവങ്ങളിൽ ഭൂമിയിലേക്ക് കിനിഞ്ഞിറങ്ങുന്ന മഴ..... മഴയുടെ വന്യവശ്യസൗന്ദര്യം തന്നെ പ്രണയത്തിനും.. പ്രീത രാജ്

എൽ നിനോ

Image
  എൽ നിനോ ഫോണിലായാലും നേരിട്ടായാലും "ഹൊ എന്തൊരു ചൂട്!" എന്ന് പറയാതെ സംസാരമില്ല. അകത്ത് ബ്ലൈൻഡുകളെ ഇളക്കി കാറ്റ് എത്തി നോക്കുന്നുണ്ടെങ്കിലും  പുറത്ത് റോഡിലും മൈതാനത്തും വെയിൽ തിളയ്ക്കുന്നത് കാണാം.  ബാൽക്കണി ഗാർഡനിലെ ചെടികൾ ദാഹം ദാഹം എന്ന് തലയാട്ടുന്നു. എൽ നിനോ ഇഫക്ടാണോ ? അതോ പ്ലാൻ്റ്സിന് ഡ്രിങ്ക് കൊടുക്കാൻ കുഞ്ഞി ബോട്ടിലുമായി നടന്നിരുന്ന കുഞ്ഞിപ്പാപ്പുവിനെ കാണാത്ത പരവേശമാണോ?  എന്താണ് ഈ തീരാത്ത ദാഹത്തിന് കാരണം? അവളുള്ളപ്പോൾ നിറയെ പൂക്കളുണ്ടായിരുന്നു. ഇപ്പോൾ എല്ലാം വാടിപ്പോയിരിക്കുന്നു. ഇനിയിപ്പോൾ ആർക്കു വേണ്ടി എന്നായിരിക്കാം !  നവരാത്രിയ്ക്കിനി അധിക നാളില്ലല്ലോ എന്ന ചിന്തയാലാവാം തെച്ചിയിൽ മാത്രം പൂക്കളും മൊട്ടുകളുമുണ്ട്.  പ്രീത രാജ്

പട്ടുനൂൽപ്പുഴു

Image
കഥാപാത്രങ്ങളാണ് ഒരു പുസ്തകം വായിക്കുമ്പോൾ ആദ്യം മനസ്സിൽ കയറുന്നത്. എസ്. ഹരീഷിൻ്റെ പട്ടുനൂൽപ്പുഴുവിലെ കഥാപാത്രങ്ങളാവട്ടെ പുസ്തകം വായിച്ചു കഴിഞ്ഞും വിഷാദം മുറ്റിയ കണ്ണുകളുമായി മനസ്സിൽ നിന്നിറങ്ങാതെ കുത്തിയിരിക്കുന്നു.  പെട്ടെന്ന് ആരുടെയും കണ്ണിൽ പെടാത്ത കുട്ടിയാണ് പതിമൂന്ന് കാരനായ സാംസ. സാംസ എന്ന പ്രത്യേകതയുള്ള പേരല്ലായിരുന്നെങ്കിൽ അവൻ സ്കൂളിൽ പോലും ആരാലും ശ്രദ്ധിക്കപ്പെടാതെ പോയേനെ. ലൈബ്രേറിയനായ മാർക്ക് സാറാണ് ലോകസാഹിത്യത്തിലെ പ്രശസ്തനായ കഥാപാത്രത്തിൻ്റെ പേര് അവൻ്റെ അച്ഛൻ വിജയന് പറഞ്ഞു കൊടുത്തത്. സാംസ മണ്ണിൻ്റെ അടരുകൾക്കും വർഷങ്ങൾക്കുമിപ്പുറം നിന്ന് സംസാരിക്കാറുള്ള പതിമൂന്നാം വയസ്സിൽ മരിച്ചു പോയ നടാഷയുടെ പേരും മാർക്ക് സാറിൻ്റെ സംഭാവനയാണ്. കുട്ടിക്കാലം മുതലേ വികൃതിയില്ലാത്ത, ബഹളക്കാരനല്ലാത്ത കുട്ടിയായിരുന്നു സാംസ. ഒറ്റയ്ക്കിരിക്കാൻ ഇഷ്ടപ്പെട്ടിരുന്ന കുട്ടി. ചില ദിവസങ്ങളിൽ സ്കൂളിൽ പോകാതെ ആൾപ്പാർപ്പില്ലാത്ത ഒരു കെട്ടിടത്തിൽ വെറുതെ ഇരിക്കാറുണ്ട് അവൻ. ചുറ്റുമുള്ളവരോട്  സംസാരിക്കുന്നതിലുമധികം അവൻ തൻ്റെ സാങ്കൽപിക ലോകത്തിൽ സംവദിച്ചു. ഒരു പക്ഷെ രണ്ടു തോടുകൾക്കിടയിൽ വേനലിൽ പോല...

ബാലൻ- the boy

Image
ബാലൻ- the boy ഭൂതകാലത്തിൽ നിന്ന് മകനെയും കൊണ്ട് ഓടിയകലുന്ന ഒരമ്മ.  പലയിടങ്ങളിൽ പല വേഷങ്ങളിൽ പല കഥകൾ മെനഞ്ഞ് അവർ ജീവിതം തന്നെ അഭിനയമാക്കുന്നു. ഭൂതകാലം എത്തിപ്പിടിക്കാൻ നോക്കുമ്പോൾ എന്തും ചെയ്ത് വഴുതിമാറുന്നു. അതിനായില്ലെങ്കിൽ എത്തിപ്പിടിക്കാനായുന്ന കയ്യ് തന്നെ  വെട്ടിമാറ്റുന്നു. ഭൂതകാലത്തോട് സന്ധിചെയ്യാൻ അവൾ തരിമ്പും തയ്യാറല്ല. അവൻ തൻ്റെ ഉള്ളിൽ ഉരുവം കൊണ്ടപ്പോൾ മുതൽ തനിക്കും മകനും ഇടയിൽ മറ്റൊരാൾ വേണ്ടെന്ന് തീരുമാനിച്ചവളാണ് അമ്മ.  അവൻ്റെ അച്ഛനെ അവൾ കൊന്നു കുഴിച്ച് മൂടി മുകളിലൊരു വാഴയും വച്ചു.  ജയിലിൽ പിറന്ന് അവിടെ തന്നെ അമ്മയുടെ കൂടെ വളരുന്ന കുഞ്ഞ് അത്യാവശ്യം കള്ളത്തരങ്ങളൊക്കെ വശത്താക്കിയതിൽ അത്‌ഭുതമില്ല. ജയിലിന് പുറത്ത് സ്ഥിരമായി ഒരു പേരുപോലുമില്ലാതെ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് പ്രയാണം ചെയ്യുമ്പോഴും അമ്മ മെനയുന്ന കഥകൾ  വേണ്ടപോലെ വേണ്ടയിടത്ത് പറയാൻ അവന് ബുദ്ധിമുട്ടില്ല. എങ്കിലും താനാരാണ് എന്ന് ക്ലാസ്സിൽ പറയേണ്ടി വന്നപ്പോൾ അവൻ പകച്ചു നിൽക്കുന്നു. അവന് നഷ്ടപ്പെടുന്നത് അവൻ്റെ അസ്തിത്വം തന്നെയാണ്. കുറച്ച് കാലത്തെ വേർപാടിന് ശേഷം കൗമാരക്കാരനായി അവൻ വീണ്...

പവിഴദ്വീപ്

Image
  പവിഴദ്വീപ് ബഹ്‌റൈൻ ഇൻ്റർനാഷണൽ എയർപോർട്ടിന് മുമ്പിൽ ഒന്നര മാസത്തിലധികം  സന്തത സഹചാരിയായിരുന്ന കുഞ്ഞുമോൾക്ക് ഉമ്മ കൊടുത്ത് ബൈ പറഞ്ഞ് തിരിഞ്ഞ് നടക്കുമ്പോൾ കണ്ണുകൾ നനയുന്നുണ്ടായിരുന്നു. വിമാനത്തിലെ ജാലകത്തിലൂടെ പുറത്തേക്ക് നോക്കുമ്പോൾ കത്തുന്ന വെയിൽ  കണ്ണുകളെ എരിച്ചു. ടേക്ക് ഓഫ് കഴിഞ്ഞതും ജാലകങ്ങൾ അടച്ച് കണ്ണടച്ചിരുന്നു.  കഴിഞ്ഞ കുറച്ച് വർഷങ്ങളായി മകനും കുടുംബവും വസിക്കുന്ന ബഹ്‌റൈനിൽ ഇടയ്ക്കിടെ വന്നു പോകുന്നുണ്ട്. പലപ്പോഴായി പല ഋതുക്കളിലൂടെ  ബഹ്‌റൈനെ ഖണ്ഡശ: അറിഞ്ഞു കൊണ്ടിരിക്കുന്നു.  ജൂലായ് ഓഗസ്റ്റ് മാസങ്ങളിലെ കത്തുന്ന  വേനലിലും വേനലിൻ്റെ കാഠിന്യം കുറയുന്ന ഒക്ടോബർ നവംബർ മാസങ്ങളിലും ഡിസംബർ ജനുവരി മാസങ്ങളിലെ കുത്തുന്ന  ശൈത്യകാലത്തും ബഹ്‌റൈനിൽ എത്തിയിട്ടുണ്ട്. ഇത്തവണ ഏപ്രിലിൽ ബഹ്‌റൈനിൽ എത്തിയപ്പോൾ നിറങ്ങളുടെ വസന്തകാലം. വിമാനത്താവളത്തിൽ നിന്ന് വീട്ടിലേക്കുള്ള യാത്രയിൽ വഴിയിലുടനീളം പൂക്കൾ പുഞ്ചിരി തൂകി സ്വീകരിച്ചു. ഈന്തപ്പനകൾ ഓറഞ്ചു കലർന്ന മഞ്ഞ നിറമുള്ള പൂങ്കുലത്തൊങ്ങലുകൾ  അണിഞ്ഞ് നിന്നിരുന്നു. സിംഗപ്പൂരിനും മാലിദ്വീപിനും പിന്നിൽ ഏഷ്യയില...

ബാഷ്പീകൃതരും പെൺനീതിയും

Image
അരുന്ധതി റോയിയുടെ 'Mother Mary Comes to Me' വായിച്ചു കൊണ്ടിരിക്കെയാണ് സോഷ്യൽ മീഡിയയിൽ 'എംറ്റി സ്പേസ് ബാഷ്പീകൃതയുടെ ആറാം വിരൽ' വിവാദം കൊഴുക്കുന്നത്. എം.ടി. യുടെ ജീവചരിത്രമോ ബാഷ്പീകൃതയുടെ ആറാം വിരലോ വായിക്കാൻ ഇതുവരെ തോന്നിയിട്ടില്ല. എം.ടി. വാസുദേവൻ നായർ എന്ന മനുഷ്യനെയല്ല, അദ്ദേഹം സൃഷ്ടിച്ച ജീവിതഗന്ധിയായ കഥാപാത്രങ്ങളെയാണ് ഞാൻ എന്നും ഇഷ്ടപ്പെട്ടത്, നെഞ്ചോട് ചേർത്തിട്ടുള്ളത്. പൊളിട്ടിക്കലി കറക്ട് ആയ സംഭാഷണങ്ങൾ മാത്രം പറയുന്ന ആത്മാവില്ലാത്ത കഥാപാത്രങ്ങളല്ല, കുറ്റങ്ങളും കുറവുകളുമുള്ള ഒരു കാലഘട്ടത്തിൻ്റെ പരിഛേദങ്ങളായ ജീവൻ തുടിക്കുന്ന കഥാപാത്രങ്ങൾ.  The God of Small Things അരുന്ധതി അമ്മ മേരി റോയ്ക്ക് സമർപ്പിക്കുന്നത് " To my mother who loved me enough to let me go" എന്നാണ്. Mrs. Roy ആ വാചകത്തെ മുറുകെ പിടിച്ചിരുന്നത്രെ. പതിനേഴാം വയസ്സിൽ വീടുവിട്ടു പോയ മകളെ കുറിച്ച് തരിമ്പും അന്വേഷിക്കാതെ അവളെ 'സ്നേഹിച്ച' അമ്മ. പക്ഷെ മദർ മേരിയിൽ അരുന്ധതി അത് താൻ അമ്മയ്ക്ക് വേണ്ടി ഉണ്ടാക്കിയ വെറും വാചകമാണ്  എന്ന് തുറന്നു പറയുന്നു. അവർ ജീവിച്ചിരിക്കുമ്പോൾ മദർ മേരി എഴുതാ...