Posts

കർണന്റെ ധർമ്മം

Image
സസ്യാവന്ദനം കഴിഞ്ഞ്, കാത്തു നിന്നിരുന്നവർക്ക് ദാനം നൽകി തിരികെ കൂടാരത്തിലേക്ക് നടക്കാൻ തുടങ്ങുമ്പോഴാണ് കർണൻ പാണ്ഡവ മാതാവിനെ കണ്ടത്. യുദ്ധം ആസന്നമായ ഈ വേളയിൽ എന്തേ പാണ്ഡവരുടെ മാതാവ് എതിർപക്ഷത്തെ യോദ്ധാവിനെ കാത്തു നിൽക്കാൻ? ശാന്തി ദൂതുമായി വന്ന ശ്രീകൃഷ്ണൻ പറഞ്ഞത് ശരിയാണെങ്കിൽ തനിക്ക് ജന്മം തന്ന മാതാവാണ് മുന്നിൽ നിൽക്കുന്നത്. പ്രസവിച്ച കുത്തിനെ നിഷ്കരുണം പുഴയിലൊഴുക്കിയവൾ. താൻ ജീവിതത്തിലുടനീളം ഏറ്റുവാങ്ങിയ അപമാന ശരങ്ങൾക്ക് കാരണഭൂതയായവൾ. ഓർമ വച്ചനാൾ മുതൽ ഇടക്കിടെ സ്വപ്നങ്ങളിൽ മാത്രം അറിഞ്ഞ ജനനീസാമീപ്യം.  ശുഭ്ര വസ്ത്രധാരിണിയായ അമ്മ. ശിരസ്സു മൂടിയിരുന്ന വസ്ത്രത്തലപ്പിന്റെ ഇടയിലൂടെ പുറത്തു കാണുന്ന നരകയറിത്തുടങ്ങിയ മുടിയിഴകളിലും കണ്ണിൽ അടരാനായി നിൽക്കുന്ന കണ്ണുനീർ തുള്ളിയിലും അസ്തമയ സൂര്യന്റെ മുദുരശ്മികൾ വർണം ചേർത്തു, സാന്ത്വന സ്പർശം പോലെ.  മുന്നിൽ നിന്ന് കർണൻ ശിരസു നമിച്ചു കൊണ്ട് പറഞ്ഞു: "രാധേയനായ കർണന്റെ പ്രണാമം.ഭവതിക്കായി എന്താണെനിക്ക് നൽകാൻ കഴിയുക?" ഗദ്ഗഗദ കണ്ഠയായി കുന്തി പറഞ്ഞു: "രാധേയനല്ല മകനേ... കൗന്തേയനാണ് നീ.. പാണ്ഡവരുടെ ജ്യേഷ്ഠൻ. നിനക്കു ജന്മം നൽകിയ മാതാവായ ...

ദുഃഖം

നനഞ്ഞു കുതിർന്ന ഈ പുലരിയിൽ... പെയ്തു തോർന്ന മഴയുടെ ... ഇറ്റുവീഴുന്ന വെള്ളത്തുള്ളികൾ പോലെ ... കണ്ണുകൾ തുളുമ്പിപ്പോകുന്നല്ലോ! ഇനിയും പെയ്തൊഴിയാനായി മൂടിനിൽക്കുന്ന കാർമേഘങ്ങൾ പോലെ... ഇടനെഞ്ചിൽ ദുഃഖം കനത്തു കിടക്കുന്നല്ലോ! ഹൃദയ താളം മുറുകുന്നല്ലോ!! പ്രീത രാജ്

നനുത്ത പ്രണയം

Image
മൃദുവായി തഴുകി.... മുടിയിഴകളെ തെല്ലൊന്നുലക്കുന്ന ..... ചെറു കുളുർ കാറ്റിന്റെ നിശ്വാസം പോലെ ... സാന്ത്വനമായ പ്രണയം .... ചെറു ചാറ്റൽ മഴയുടെ .. അതിലോല നൂലുകളാൽ ... മെല്ലെ പടരുന്ന നനവു പോലെ .. മെല്ലെ മെല്ലെ പടരുന്ന പ്രണയം.. മുല്ല പൂക്കും നേരം.... പരക്കുന്ന സുഗന്ധം പോലെ .... ഹൃദയം നിറയുന്ന അനുഭൂതി പോലെ ... തുളുമ്പുന്ന ആനന്ദമായി പ്രണയം.... നുരകളാൽ പാദങ്ങളിൽ ഇക്കിളിയിട്ട് ... കാലിന്നടിയിലെ ഇത്തിരി മണ്ണ് കവർന്നെടുത്തോടുന്ന തിരകളെപ്പോലെ... ചെറുതായി നിലതെറ്റിക്കുന്ന പ്രണയം. സാന്ത്വനമായി ... മെല്ലെ പടർന്ന് .... നിറഞ്ഞു തുളുമ്പി... നിലതെറ്റിക്കുന്ന .... നനുത്ത പ്രണയം. പ്രീത രാജ്

പ്രതീക്ഷ

Image
കോരിച്ചൊരിയുന്ന മഴയുള്ള കർക്കിടക ദിനങ്ങളിലൊന്നിൽ... കോവിഡാം വിഷവിത്തും ഒടുങ്ങുമായിരിക്കുമല്ലേ? മഴയുടെ സംഗീതവും... രാമായണ ശീലുകളും.. അതിജീവന മന്ത്രമായി.. കരുത്തേകുമായിരിക്കുമല്ലേ? ഇളവെയിലും നിലാവും പൂക്കളും പൂത്തുമ്പികളുമായി ..... പൊന്നിൻ ചിങ്ങനാളുകൾ... വർണമണിയിക്കുമായിരിക്കുമല്ലേ? നഷ്ട സൗഭാഗ്യങ്ങൾ  തിരിച്ചു കിട്ടുമായിരിക്കുമല്ലേ? പ്രീത രാജ്

രാമായണം - ഒരു ആസ്വാദനം

Image
രാമായണം- ഒരു  ആസ്വാദനം ശ്രീരാമന്റെയും സീതയുടെയും, ശ്രീരാമന്റെയും കൗസല്യാദേവിയുടെയും ഹൃദയബന്ധങ്ങളുടെ ഒരു ആസ്വാദനം ആണ് ഈ ലേഖനത്തിൽ ഉദ്ദേശിക്കുന്നത്. ഭക്തിപ്രധാനമായി, ദേവനിർമിതമായ ഒരു തിരക്കഥയായാണ് എഴുത്തച്ഛൻ അദ്ധ്യാത്മ രാമായണം കിളിപ്പാട്ട് എഴുതിയിട്ടുള്ളത്. എങ്കിലും, മനുഷ്യവ്യഥകളുടെ, ധർമ്മസങ്കടങ്ങളുടെ, പ്രണയത്തിന്റെ, വിരഹത്തിന്റെ, ശക്തമായ മനുഷ്യ ബന്ധങ്ങളുടെ, അർപണത്തിന്റെ എല്ലാം കൂടി ഗാഥയാണ് രാമായണം എന്ന് കാണാം. അത്യന്തം ഹൃദയസ്പർശിയായ, കണ്ണുകളെ ഈറനണിയിക്കുന്ന ധാരാളം കഥാസന്ദർഭങ്ങൾ രാമായണത്തിൽ ഉണ്ട്.  രാമന്റെയും സീതയുടെയും സൗമ്യ സുന്ദരമായ പ്രണയത്തിന്റെ മൃദുചലനങ്ങൾ രാമായണത്തിലുടനീളം കാണാം. സ്വയംവരം മുതൽ പട്ടാഭിഷേകം വരെ! " വന്നുടൻ നേത്രോല്പലമാലയുമിട്ടാൾ മുന്നേ പിന്നാലെ വരണാർത്ഥമാലയുമിട്ടീടിനാൾ " സ്വയംവരത്തിന് വരണമാല്യം ചാർത്തുന്നതിനു മുമ്പായി  സുന്ദരനായ വരനെ കണ്ണുകൾ കൊണ്ട് നീലോല്പലമാല ചാർത്തി, മൈഥിലി. വനവാസത്തിന് പുറപ്പെടുന്നതിന് മുമ്പായി കൈകേയി നൽകുന്ന വൽക്കലം എങ്ങനെ ഉടുക്കും എന്നറിയാതെ ഭർത്താവിനെ ലജ്ജയോടെ ഗൂഢം നോക്കുന്നു സീത.  "വല്ക്കലം കൈയിൽ പിടിച്ചുകൊണ്ടാകുല...

പൈതൃകം

Image
ഇതിഹാസങ്ങളിൽ കുട്ടിക്കാലം മുതൽ എന്നെ ആകർഷിച്ചത് മഹഭാരതമായിരുന്നു. മാലി ഭാരതം വായിച്ചു തുടങ്ങിയ ഇഷ്ടം.  കുറച്ച് വലുതായപ്പോൾ കാലാതിവർത്തിയായ പ്രമേയമാണ്  എന്നെ  ആകർഷിച്ചത്. കഥകളും ഉപകഥകളുമൊക്കെയായി മഹാഭാരതത്തിൽ ഇല്ലാത്തതൊന്നും ഇല്ലെന്നു തന്നെ പറയാം.  പിന്നെ എം.ടി.വാസുദേവൻ നായർ എന്ന ധിഷണാശാലി മഹാഭാരത്തിൽ നിന്ന് പെറുക്കി എടുത്ത്, വരികൾക്കിടയിൽ വായിച്ചാൽ ഒരു പാട് അർത്ഥതലങ്ങളും അത്ഭുതങ്ങളും ഉണ്ട് ആ ബൃഹദ് ഗ്രന്ഥത്തിൽ എന്നു കാണിച്ചു തന്ന രണ്ടാമൂഴം, വൈശാലി തുടങ്ങിയ വിസ്മയ സൃഷ്ടികൾ. വി.എസ് ഖണ്ടേക്കറുടെ യയാതി. മറാഠിയിൽ നിന്ന് മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട് ആ പ്രശസ്ത നോവൽ. മഹാഭാരത്തിൽ നിന്ന് അടർത്തി എടുത്ത സൃഷ്ടികൾ  ഒരുപാടുണ്ട്. കുറച്ചു വലുതായപ്പോൾ അൽപം സ്ത്രീപക്ഷ ചിന്തകളൊക്കെ ആയപ്പോൾ മഹാഭാരതത്തിലെ അതിശക്തരായ സ്ത്രീ കഥാപാത്രങ്ങളാണ് എന്നെ ആകർഷിച്ചത്. പാഞ്ചാലിയും കുന്തിയും ഗാന്ധാരിയും. "എന്റെ അമ്മയെ നിങ്ങൾക്കറിയില്ല" എന്ന് എം.ടി. ഭീമനെ കൊണ്ട് പറയിക്കുന്നുണ്ട് രണ്ടാമൂഴത്തിൽ. പി.കെ.ബാലകൃഷ്ണന്റെ ദ്രൗപദി എന്ന ദ്രുപദ രാജകുമാരിയുടെ വീക്ഷണത്തിലൂടെയുള്ള "ഇനി ഞാൻ...

സമീർ

Image
സമീർ സമീർ ഉച്ചത്തിൽ പാടി. ജുവനൈൽ ഹോമിന്റെ കെട്ടിടത്തിൽ എല്ലായിടത്തും അവന്റെ ശബ്ദം അലയടിച്ചു. ഡേവിഡ് സാറോ രാജൻ സാറോ ഇപ്പോഴെത്തും എന്നവൻ ഊറിച്ചിരിച്ചു. പാട്ട് ഇങ്ങനെ ഉച്ചസ്ഥായിയിൽ അനർഗളം ഒഴുകുമ്പോൾ അവർക്ക് ക്ഷമ നശിക്കും. നല്ല പച്ചത്തെറിപ്പാട്ടാണല്ലോ പാടണത്. ആരെങ്കിലും വന്ന് തലക്ക് ഒരു കിഴുക്കും ഒന്നു രണ്ട് ഇടിയും തരും. ഒറ്റപ്പെട്ട ഈ ഇരുട്ടു മുറിയിലെ വിരസതയിൽ അതും ഒരു രസം. ആരെങ്കിലും എത്തി, കിട്ടാനുള്ളത് കിട്ടിക്കഴിഞ്ഞാൽ പിന്നെ കുറച്ചു നേരം മിണ്ടാതെ കിടക്കും. അങ്ങനെ കിടക്കുമ്പോൾ ഓർമകളുടെ മലവെള്ളപ്പാച്ചിൽ തുടങ്ങും. അതാണ് സഹിക്കാൻ പ്രയാസം. അപ്പോൾ വീണ്ടും പാട്ട് തുടങ്ങും.  പാട്ട് പഠിച്ചത് അവരിൽ നിന്നാണ്. രാത്രിയിൽ സാരിയും പാവാടയും ദാവണിയും ലിപ്സ്റ്റിക്കും ഒക്കെ ഇട്ട് റോഡിൽ ഇറങ്ങുന്നവർ. അവരുടെ കൂടെയാണ് പിടിക്കപ്പെട്ടത്. ഒരു ചെറിയ ബൈക്ക് മോഷണം. കൂടെ പിടിക്കപ്പെട്ടവരൊക്കെ ജാമ്യം എടുത്ത് പോയി. തന്നെ മാത്രം ജാമ്യത്തിലെടുക്കാൻ ആരും വന്നില്ല. ഉമ്മയെങ്കിലും വരുമെന്ന് കരുതി, വെറുതെ.  ഉമ്മ വരില്ല. അവനെ പേടിയാണ്. ഉമ്മ ഒന്നാണെങ്കിലും ബാപ്പമാർ വേറെയാണ്. അവന്റെ ബാപ്പ മരിച്ചു പോയി. തന്...