മഴ


മഴ ...
വല്ലാത്തൊരിന്ദ്രജാലക്കാരൻ ...
വന്മരങ്ങളെപ്പോലും 
ഉന്മാദിനികളാക്കുന്നവൻ..
അവന്റെ കരുത്തിൽ ചിലപ്പോഴെങ്കിലും..
അടിതെറ്റിപ്പോകാമെന്നറികിലും ...,
അവന്റെ താളത്തിൽ ..
നനഞ്ഞു കുതിർന്ന്,..
മതിമറന്നങ്ങനെ ആടിയുലയുന്നു.....

മഴ...
മനസ്സുകളെ ചപലമാക്കുന്നവൻ..
അവന്റെ ഭാവമാറ്റങ്ങൾക്കനുസരിച്ച് ... ഉന്മാദത്തിലേക്കും വിഷാദത്തിലേക്കും...
മാറി മാറിയാടിയുലഞ്ഞ് പാവം മനസ്സുകൾ..

മഴ ...
ചപലമാന്ത്രികനെന്നറികിലും...
ആ വശ്യസൗന്ദര്യത്തിൽ മതിമറക്കാതെ വയ്യ!
അവന്റെ പ്രണയത്തിൽ നനയാതെ വയ്യ!
വന്യാസക്തിയിൽ കുതിർന്നലിയാതെ വയ്യ!

പ്രീത രാജ്

Comments

Post a Comment

Popular posts from this blog

ആരോ

മേപ്പിൾ മരം

ബാഷ്പീകൃതരും പെൺനീതിയും