Posts

ചിറകൊട്ടിപ്പോയ പക്ഷി

DOMUS JOSFITE ന് വേണ്ടി ഒരു കുറിപ്പ് എഴുതാനായി  ഓർമ്മകളുടെ കെട്ടുപിണഞ്ഞു കിടക്കുന്ന വള്ളിപ്പടർപ്പുകളിൽ  ഒന്ന് ചികഞ്ഞു നോക്കി. പലവർണ്ണങ്ങളിലുള്ള പാവാടകളണിഞ്ഞ് പൂക്കളെപ്പോലെ സുന്ദരിമാരായ ഒരു പറ്റം കൗമാരക്കാരികൾ ഒഴുകി നടന്നിരുന്ന കലാലയ വരാന്തകൾ തെളിയുന്നു. അവരുടെ കണ്ണുകളിൽ സ്വപ്നങ്ങളുടെയും  പ്രതീക്ഷയുടെയും ആത്മവിശ്വാസത്തിന്റയും തിളക്കമുള്ള നിറക്കൂട്ടുകളുണ്ടായിരുന്നു. പൊട്ടിച്ചിരികളിൽ, മുളച്ചു വരുന്ന നേർത്ത ചിറകുകളുടെ മൃദുമർമ്മരം കലർന്നിരുന്നു.   കുറെയേറെ മുഖങ്ങൾ തെളിഞ്ഞു വരുന്നു.. അദ്ധ്യാപകരായും സഹപാഠികളായും. സിസ്റ്റർ മേരി പാസ്റ്റർ, സിസ്റ്റർ ഗ്രിഗോറിയ, സിസ്റ്റർ യുഫേമിയ, . മിസ് അംബികാ വർമ,  മിസ്. മേരി വർഗീസ്, സിസ്റ്റർ ആനി ജയിംസ്.  സിസ്റ്റർ ക്രിസോസ്റ്റം. സദാ പുസ്തകം കൊണ്ട് നടന്ന് ഉരുവിട്ടു കൊണ്ടിരുന്ന പഠിപ്പിസ്റ്റുകൾ, ബുദ്ധിജീവികൾ, ഭക്തശിരോമണികൾ, വായാടികൾ, കുറുമ്പികൾ, കലാകാരികൾ, പ്രാസംഗികർ.  പല തരക്കാരായ സഹപാഠികൾ . ഞങ്ങളുടെ ബഹളം സഹിക്കവയ്യാതെ അടുത്ത ക്ലാസ്സിൽ നിന്ന് ദേഷ്യത്തോടെ വന്ന് ഒരു മണിക്കൂർ എഴുന്നേൽപിച്ച് നിർത്തിയ മിസ്. സാവിത്രി ലക്ഷ്മണൻ. ഉട...

THE GREAT INDIAN KITCHEN

Image
അടുക്കളയിലേക്കും അടുക്കളപ്പുറത്തേക്കും ഒരു കാമറ തിരിച്ചു വച്ചാൽ കാഴ്ചകൾ അത്ര സുഖമാവില്ല. തീൻ മേശയിലെത്തുന്ന സാധനങ്ങളുടെ അത്ര സുന്ദരമായ കാഴ്ചകളല്ലല്ലോ പണിപ്പുരയിൽ ഉണ്ടാവുക. വീണ്ടും വീണ്ടും അതു കാണുമ്പോൾ മടുപ്പ് തോന്നുന്നെങ്കിൽ എന്നും അത് ചെയ്യേണ്ടി വരുന്നവരുടെ സ്ഥിതിയോ?  ഒരു ശരാശരി സ്ത്രീ കറങ്ങുന്നത് അടുക്കളക്ക് ചുറ്റും തന്നെയാണ്. ഭ്രമണപഥത്തിന് വലുപ്പച്ചെറുപ്പങ്ങളുണ്ടാവാം. കുറച്ചു പേർ" escape velocity" നേടി ഭ്രമണപഥം ഭേദിച്ചിരിക്കാം. കുറേയേറെ പേർ ഭ്രമണപഥത്തെ വലുതാക്കി സമർത്ഥരായിരിക്കാം. ഭൂരിപക്ഷം പേരും ഒരേ ഭ്രമണപഥത്തിലൂടെ കറങ്ങി കറങ്ങി പൊലിഞ്ഞു പോകുന്നു.  പണ്ട് തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തേക്ക് വേണാട് എക്സ്പ്രസിൽ യാത്ര ചെയ്തിരുന്ന കാലം ഓർമ്മ വന്നു. ലേഡീസ് കമ്പാർട്ട്മെന്റിൽ പിറ്റേന്നു പാകം ചെയ്യാനുള്ള പച്ചക്കറികൾ അരിഞ്ഞ് പാത്രങ്ങളിലാക്കി ബാഗിൽ വക്കുന്ന കുറേയേറെ സ്ത്രീകളെ കാണാം അവിടെ. ജോലിക്ക് പോയി കാശ് സമ്പാദിച്ചു കൊണ്ടുവന്നാലും അടുക്കളപ്പണി സ്ത്രീകളുടേത് മാത്രമാണ് എന്നും എവിടെയും. അപവാദങ്ങൾ ഉണ്ടായേക്കാം. സിനിമ ഉന്നയിക്കുന്ന പ്രധാന പ്രശ്നം ഇതാണെങ്കിലും അതിനെ മറ്...

ദേശാടനക്കിളി

Image
കതിരവനിറങ്ങി വരും നേരം ... നവോഢയെ പോൽ സിന്ദൂരമണിഞ്ഞ്   സന്ധ്യ, നാണത്താൽ തുടുത്ത്   നിൽക്കുന്ന വേളയിലൊരുനാൾ  ..... പറവകൾ, പച്ചത്തഴപ്പുള്ള ചില്ലകളിൾ  ചേക്കേറാനൊരുങ്ങുന്ന  വേളയിലൊരുനാൾ . വരുവാനാരുമില്ലാത്തൊരെൻ  പച്ച വറ്റിയ പാഴ്മരക്കൊമ്പിൽ എങ്ങു നിന്നോ വന്നിരുന്ന് നീ പാടി.. ജീവസ്സറ്റൊരെൻ ചില്ലയിൽ കൊക്കുരുമ്മി.. മരവിച്ചു  പോയെൻ ഹൃദയമൊന്ന്  മിടിച്ചുവോ അതോ വെറും തോന്നലോ  എന്ന് ഞാനുഴറവേ  .... നിൻ മധുര ഗാനവീചികൾ .... അലകളായെന്നെ ചൂഴ്ന്നു.... ഹൃദയ ഭിത്തികളിലലയടിച്ചു...  നിൻ മധുര ഗാനങ്ങൾക്കെൻ ഹൃദയമിടിപ്പ് താളം ചേർത്തു.... ശ്രുതിയും താളവും ചേർന്നതൊരു ജുഗൽബന്ദിയായെൻ സിരകളിലൊഴുകി.. നിന്നെ കാത്തിരിക്കുമ്പോളെൻ ഹൃദയം ദ്രുതതാളത്തിൽ പാണ്ടി കൊട്ടി ... ഞാൻ തളിരണിഞ്ഞു... പച്ചിലച്ചേല ചുറ്റി, പൂങ്കുലകൾ ചൂടി ..... കാറ്റിൻ താളത്തിൽ  നൃത്തം ചെയ്തു.. എന്റെ ചില്ലകളിൽ പച്ചത്തഴപ്പിനുള്ളിൽ പറവകൾ കൂടുകൂട്ടി... വഴിപോക്കരെൻ തണലിൽ  വിശ്രമിച്ചു... അനേകരെൻ മധുരഫലങ്ങൾ  ഭുജിപ്പാനായ് വിരുന്നു വന്നു...  നീ മാത്രമെങ്ങോ പറന്നു പോയി.. ...

2021

Image
ഉയിർത്തെഴുന്നേൽപിന്റേതാകട്ടെ 2021 !! വീണ്ടെടുക്കലിന്റേതാകട്ടെ !! നഷ്ടപ്പെട്ട വലുതും ചെറുതുമായ സന്തോഷങ്ങളെല്ലാം തിരിച്ചു വരട്ടെ !! ആലിംഗനത്തിന്റെ ഊഷ്മളതയും കൈകോർക്കലിന്റെ ആനന്ദവും ഒത്തുചേരലുകളുടെ ആഹ്ളാദവും യാത്രകളുടെ മാസ്മരികതയും .. രംഗവേദികളിലെ നൂപുര ധ്വനികളും  ഉത്സവ പറമ്പുകളിലെ ആൾക്കൂട്ടങ്ങളും  മേള ഘോഷങ്ങളും വർണക്കാഴ്ചകളും എല്ലാം എല്ലാം തിരിച്ചു  വരട്ടെ!! പുതുവത്സര പ്രതിജ്ഞ ഒന്നു മാത്രം... ജീവിതമാം ചില്ലു കോപ്പയിലെ മധു  വൃഥാ ബാഷ്പീകരിച്ച് പോകാതെ .. ഒരോ തുള്ളിയും ആസ്വദിക്കുക..  താഴെ വീണുടയാൻ പോകുന്ന മറ്റൊരു പാനപാത്രം സാധ്യമെങ്കിൽ താങ്ങിക്കൊൾക.!  🎶Jhoom le has bol le pyaari agar hai zindagi, saans ke bas ek jhonke ka safar hai zindagi🎶 ശ്വാസത്തിന്റെ ഒരു കുഞ്ഞല മാത്രമല്ലോ ജീവിതം...  പ്രീത രാജ്  

O Santa!!!

Image
O Santa... The journey through 2020 was tiring... The devastation enormous.. Though exhausted, we hang on... Still they are lurking here and there,  Those clouds of viruses... Please ask them to go away .. Or bring us a magic wand, To erase them off.. Please bring us back our smiles... Hugs and joy of gatherings ... We promise upon the twinkling stars... On the clear cool night sky. .. That we would be good.. Towards nature... Towards fellow beings... Preetha Raj

നിള

Image
കോവിഡിന്റെ നീരാളിപ്പിടുത്തത്തിൽ ജീവിതം  ഇഴയുന്ന കാലത്ത് ആകെ ആശ്വാസം എല്ലാ മാസവും ഷൊർണൂരിലേക്കും കോഴിക്കോട്ടേക്കും അച്ഛനമ്മമാരെ കാണാനുള്ള യാത്രകളാണ്. ചെറുതുരുത്തിയിൽ കേരളകലാമണ്ഡലം എത്തുമ്പോൾ തന്നെ നാടെത്തി എന്ന തോന്നലാണ് . പാലത്തിൽ കയറിയാൽ രണ്ടു പുറവും നോക്കാതെ വയ്യ. പുഴയിൽ വെള്ളമുണ്ടോ എന്ന  പകുതി ആത്മഗതമായ ചോദ്യം ഒരു ശീലമായിക്കഴിഞ്ഞു. നിള വെറുമൊരു നദിയല്ലല്ലോ. കുടിനീരായും സർഗ്ഗധാരയായും തലമുറകളെ അമൃതൂട്ടിയവൾ. വള്ളത്തോളിനും തുഞ്ചത്തെഴുത്തച്ഛനും  കുഞ്ചൻ നമ്പ്യാർക്കും എം.ടി.ക്കും വി.കെ.എന്നിനും  അങ്ങനെ ഒരു പാടൊരുപാട് മഹാരഥന്മാർക്കും ജന്മം  നൽകിയവൾ..  വെള്ളിത്തിരയിലെ എത്രയോ രംഗങ്ങൾക്ക് മാസ്മരിക സൗന്ദര്യ സാമീപ്യം കൊണ്ട് ധന്യതയേകിയവൾ . വീരശൂര പരാക്രമിക ളുടെ ആയോധന മാമാങ്കത്തിന് സാക്ഷ്യം വഹിച്ചവൾ ... രക്തമണിഞ്ഞവൾ....  എത്രയോ പ്രഗത്ഭർക്ക് നിത്യശാന്തിയുടെ കവാടം തുറന്നവൾ ... എത്രയോ ആത്മാക്കൾക്ക്  നിത്യശാന്തി ഏകിയവൾ.. കുട്ടിക്കാലത്തെ വേനലവധിക്കാലങ്ങളിലെ ഏറ്റവും വലിയ ആഘോഷമായിരുന്നു, 'പുഴക്ക് പോക്ക്'.  മുതിർന്നവരിൽ ആരെങ്കിലും പുഴയിൽ പോകുന്ന കാര്...

കാത്തിരിപ്പ്

Image
അവൻ അവളുടെ സൂര്യനായിരുന്നു... പ്രഭാത രശ്മികൾ ചക്രവാളം തുടുപ്പിക്കുമ്പോൾ ..... പ്രതീക്ഷയാൽ വിരിയാൻ തുടങ്ങുന്ന പൂക്കളെപ്പോലെ ....  അവൾ അവന്റെ സാമീപ്യത്തിനായി  വെമ്പൽ കൊണ്ടു.... സൂര്യപ്രഭക്കു നേരെ മുഖം തിരിച്ച് നിൽക്കുന്ന പുഷ്പങ്ങൾ പോലെ .... അവൾ അവനെ കാണാൻ മാത്രം മിഴികൾ തുറന്നു... സൂര്യപ്രകാശത്താൽ  നിലനിൽക്കുന്ന വൃക്ഷലതാദികൾ പോലെ .. അവളുടെ നിലനിൽപിനാധാരം അവനായിരുന്നു....  ശിഖരങ്ങളിൽ ഘനീഭവിച്ചു നിൽക്കുന്ന  മഞ്ഞു പോലെ .... അവളുടെ മനസ്സിലും .... വിരഹം വിങ്ങലായി ഘനീഭവിച്ചു നിന്നു...  സൂര്യനെ കാത്തിരിക്കുന്ന ചെടികളെ പോലെ .... അവളും കാത്തിരുന്നു... അവളുടെ സൂര്യനെ ... മഞ്ഞുതുള്ളിയിൽ സൂര്യരശ്മികൾ  മഴവില്ലു വിരിയിക്കുന്ന പോലെ.....  മനസ്സിൽ മാരിവില്ലൊരുക്കുന്നവനെ ....   മനസ്സു മന്ത്രിച്ചു കൊണ്ടിരുന്നു ...  വരും ..... വരാതിരിക്കില്ല.....  പ്രീത രാജ്