Posts

ദശരഥൻ

Image
ദശരഥൻ സരയൂതീരത്തെ സമ്പൽ സമൃദ്ധമായ കോസല രാജ്യത്തിൻ്റെ പ്രൗഢവും മനോഹരവുമായ അയോദ്ധ്യ എന്ന  രാജധാനിയിൽ മഹാരഥന്മാരാൽ പരിവൃതനായി  ദശരഥൻ വാണരുളി.  " അമിതഗുണവാനാം നൃപതി ദശരഥ- നമലനയോദ്ധ്യാപതി ധർമ്മാത്മാവീരൻ അമരകുലവരതുല്യനാം സത്യപരാ- ക്രമനംഗജസമൻ കരുണാരത്നാകരൻ കൗസല്യാദേവിയോടും ഭർത്തൃ- ശുശ്രൂഷയ്ക്കേറ്റം കൗശല്യമേറീടും കൈകേയിയും സുമിത്രയും......" അനപത്യദുഃഖത്താൽ  ദശരഥമഹാരാജാവ്  അത്യന്തം ഖിന്നനായി. പും എന്ന നരകത്തിൽ നിന്ന് പിതാവിനെ ത്രാണനം ചെയ്യുന്നവനാണ് പുത്രൻ. പുത്രനില്ലാതെ പരലോകത്ത് നല്ലൊരു ഗതിയുണ്ടാവുക കഷ്ടം.  രാജഗുരുവായ  വസിഷ്ഠമഹർഷിയുടെ നിർദ്ദേശാനുസരണം അശ്വമേധവും   ഋശ്യശൃംഗനാൽ പുത്രകാമേഷ്ടിയാഗവും നിർവഹിച്ചു. യാഗാഗ്നിയിൽ നിന്ന് ലഭിച്ച ദിവ്യ പായസം കൗസല്യ, കൈകേയി എന്ന പത്നിമാർക്ക് വീതിച്ചു നൽകി. രണ്ടു പേരും അവർക്ക് കിട്ടിയതിൽ നിന്നോരോ പങ്ക് സുമിത്രക്ക് നൽകി.  പായസപ്രഭാവത്താൽ മൂന്നു പത്നിമാരും ഗർഭം ധരിച്ചു. യഥാകാലം നാലു പുത്രന്മാർക്ക് ജന്മം നൽകി.  " ഉച്ചത്തിൽ പഞ്ചഗ്രഹം നിൽക്കുന്ന കാലത്തിങ്കലച്യുതനയോദ്ധ്യയിൽ കൗസല്യാത്മജനായാൻ" " പെറ്റിത...

ഒതപ്പ്

Image
ഒതപ്പ് സാറാ ജോസഫ് സ്വന്തം താൽപര്യത്തോടെ തന്നെയാണ് ചണ്ണേരെ വർക്കിമാഷുടെ മകൾ മർഗലീത്ത തിരുവസ്ത്രം സ്വീകരിച്ചത്. പക്ഷെ ഉടലിൻ്റെ കാമനകളെ പാടെ തിരസ്കരിച്ചു കൊണ്ട് ആത്മാവിൻ്റെ ആനന്ദം കണ്ടെത്താനാവാതെ അവൾ ഉഴറി. ഒടുവിൽ തിരഞ്ഞെടുപ്പിൻ്റെ രാത്രി മുഴുവൻ വേണോ വേണ്ടയോ എന്ന് പെൻഡുലം പോലെ ആടുന്ന മനസ്സുമായി ഔദ്യോഗിക വസ്ത്രത്തോടെ കഴിച്ചു കൂട്ടി. മഠത്തിലെ ചാപ്പലിൽ ആദ്യത്തെ മണിയടിച്ചപ്പോൾ വസ്ത്രമഴിച്ചു. വസ്ത്രമല്ല, ഒരാളെ നിർവ്വചിക്കുന്നതെന്ന വെളിപാടോടെ പുറത്തു കടന്നു.  കായ പഴുക്കയിടുന്ന കുണ്ടിലsച്ച് സഹോദരൻമാരും ഇങ്ങനെ ഒരു മകളില്ലെന്ന് അമ്മയും അസഭ്യ വർഷം കൊണ്ട് നാട്ടുകാരും ശിക്ഷിച്ചപ്പോഴും മർഗലീത്തക്ക് പാപബോധം തെല്ലും ഉണ്ടായിരുന്നില്ല. എങ്കിലും മുന്നോട്ടുള്ള വഴി വ്യക്തമായിരുന്നില്ല.  റോയ് ഫ്രാൻസിസ് കരീക്കൻ്റെ സ്ഥിതി അതായിരുന്നില്ല. മർഗലീത്തയോടുള്ള പ്രണയത്താൽ വസ്ത്രമുപേക്ഷിച്ചെങ്കിലും പാപഭാരത്താൽ അയാൾ വലഞ്ഞു. നാടുവിട്ട് ഏതോ പള്ളിയുടെ തണുത്ത ഏകാന്തതയിൽ കുന്തിരിക്കം മണക്കുന്ന നിശ്ശബ്ദതയിൽ അഭയം കണ്ടെത്തി അഥവാ കണ്ടെത്താൻ ശ്രമിച്ചു കൊണ്ടിരുന്നു.  ഫാ. അഗസ്റ്റിൻ എന്ന പട്ടിപ്പുണ്യാളൻ്...

മായാമന്ദിരം

Image
മായാമന്ദിരം ( The Palace of Illusions) ചിത്ര ബാനർജി ദിവാകരുണി വിവർത്തനം കെ. ടി. രാധാകൃഷ്ണൻ മഹാഭാരതം ദ്രൗപദിയുടെ വീക്ഷണകോണിലൂടെ നോക്കിക്കാണുകയാണ് മായാ മന്ദിരത്തിൽ. അഗ്നിപുത്രിയായ ദ്രുപദ നന്ദിനി.  ധൃഷ്ടദ്യുമ്നൻ്റെ  ജീവാംശമായ സഹോദരി. സാക്ഷാൽ കൃഷ്ണൻ്റെ സഖി. അഞ്ചു വീരയോദ്ധാക്കളുടെ പ്രിയപത്നി. കടിഞ്ഞാണില്ലാത്ത മനസ്സെന്ന കുതിരപ്പുറത്തേറി അവൾ നിഗൂഢ പാതകളിലൂടെ സാഹസിക യാത്രകൾ നടത്തി. സ്നേഹത്തിന് വേണ്ടി ഉഴറി നടന്നു. അവിടെയെല്ലാം സൂര്യപുത്രൻ്റെ സ്നേഹമസൃണമായ നയനങ്ങൾ അവളെ പിന്തുടർന്നു. മയനിർമ്മിതമായ മായാമന്ദിരത്തിൽ ജീവിച്ച വർഷങ്ങളായിരുന്നു അവളുടെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാലം. കൈവിട്ടു പോയ മായാമന്ദിരത്തിൻ്റെ സ്മരണകളും അപമാനഭാരത്തോടൊപ്പം അവൾ ചേർത്തു വച്ചു. പ്രതികാര ദാഹിയായി അവൾ തൻ്റെ ഭർത്താക്കന്മാരെ ഒരു നിമിഷം പോലും പ്രതികാര ചിന്തയിൽ നിന്ന് മാറാനനുവദിച്ചില്ല. ജട പിടിച്ച് വിടർത്തിയിട്ട മുടിയിൽ അവൾ ദിവസസേന പ്രതികാരം വാരി വിതറി. ഹിമവാൻ്റെ മടിയിൽ മഞ്ഞിൽ പുതഞ്ഞ് ഏകയായി മരണം പുൽകുന്നതിന് മുമ്പ് പ്രതികാരത്തിൻ്റെ അർത്ഥശൂന്യതയും കാമ്പില്യത്തിലെ ഇടുങ്ങിയ വായുസഞ്ചാരമില്ലാത്ത കൊട്ടാരത്ത...

കുറുമ്പിക്കൊമ്പും കുഞ്ഞിക്കിളികളും

Image
രാത്രിമഴയിൽ കുതിർന്നൊരു പുലരിയിലാണ് ഞാൻ സൺഷേഡിന് പുറത്തേക്ക് നീണ്ടു നിൽക്കുന്ന മഞ്ഞക്കോളാമ്പിക്കൊമ്പ് കണ്ടത്. ഇലകൾ മിക്കവാറും കൊഴിഞ്ഞു പോയിരിക്കുന്നു. തുമ്പത്ത് മാത്രം അഞ്ചാറിലകളുണ്ട്.  സാധാരണ എൻ്റെ ബാൽക്കണിത്തോട്ടത്തിൽ പടർന്നു നിൽക്കുന്ന ചെടിക്കൊമ്പുകളൊന്നും സൺഷേഡിനപ്പുറം പോകാറില്ല . ബിൽഡിംഗ് ഡിസൈനിൻ്റെ ഭാഗമായി സാമാന്യം വീതിയുള്ള സൺഷേഡാണ് ഞങ്ങളുടെ ബാൽക്കണിക്ക് മേലെ. പ്രാവ് വലയ്ക്ക് പുറത്തേക്ക് തലനീട്ടിയാലും വല്ലാതങ്ങ് ദൂരേക്ക് പോകാറില്ല, ചെമ്പരത്തിയും പിച്ചിയും നന്ത്യാർവട്ടവും എന്തിന്, കറിവേപ്പു പോലും. പൂക്കളിറുക്കാനും തലപ്പ് നുള്ളിയെടുക്കാനും കയ്യെത്തും ദൂരത്ത് പുഞ്ചിരി തൂകിക്കൊണ്ട് നിലയുറപ്പിക്കലാണ് പതിവ്. ആരോഗ്യമില്ലാതെ നീണ്ടു നിൽക്കുന്ന കൊമ്പുകൾ മുറിച്ചു കളഞ്ഞാലേ ചെടി  നന്നാവൂ എന്ന യുട്യൂബ് ആർജ്ജിത വിജ്ഞാനം പ്രായോഗികമാക്കുന്നത് വൈകീട്ടേക്ക്  മാറ്റി വച്ച് മറ്റു പണികളിൽ വ്യാപൃതയായി. ഇടയിലെപ്പോഴോ നോക്കിയപ്പോൾ സ്ഥിരം സന്ദർശകരായ കുഞ്ഞിക്കിളികൾ ആ കുറുമ്പിക്കൊമ്പിലിരുന്നൂഞ്ഞാലാടുന്നു. കുറെക്കാലമായി ഇവിടെ കൂടുവയ്ക്കാനായി നീളൻ പുൽക്കൊടികളും നാരുകളും കൊണ്ട് വരുന്ന ...

മ്ലേച്ഛൻ

Image
മ്ലേച്ഛൻ സച്ചിൻദേവ് നിരന്തരമായ പരിഹാസങ്ങളും ചീത്ത പറച്ചിലും വീട്ടിലുയരുന്ന ആക്രോശങ്ങളും പൊട്ടിത്തെറികളും എല്ലാമെല്ലാം കുഞ്ഞു ഹൃദയങ്ങളിൽ കോറിയിടുന്നത് ആഴമുള്ള മുറിവുകളും ചതവുകളുമാണ്. അത്തരം കുഞ്ഞു മുറിപ്പാടുകളുടെ കഥകളാണ് മ്ലേച്ഛനിലുള്ളത്.  കരുതലിൻ്റെ സ്നേഹ ലേപനം  മുറിവുകളുണക്കുമെന്നും സ്നേഹമസൃണമായ ഇടപെടലുകൾ കുരുന്നുകൾക്ക് പിടിവള്ളിയാവുമെന്നും കൂടി പറഞ്ഞുവയ്ക്കുന്നു, എഴുത്തുകാരൻ.  കുട്ടികളുടെ സംഭാഷണങ്ങളിലൂടെയും മാനസികവ്യാപാരങ്ങളിലൂടെയും സഞ്ചരിക്കുന്നത് കൊണ്ടാവാം നാടൻ തൃശൂർ സംസാര ഭാഷയാണ് മ്ലേച്ഛനിൽ. മ്ലേച്ഛനിലെ ഒമ്പത് ബാലന്മാരും നമുക്ക് ചുറ്റും ഉണ്ട്. മ്ലേച്ഛൻമാർക്ക് ആത്മ പരിശോധനക്ക്  വഴിയൊരുക്കട്ടെ 'മ്ലേച്ഛൻ ' എന്ന്  ആശംസിക്കുന്നു. പ്രീത രാജ്

തീർത്ഥയാത്ര

Image
പഠന കാലത്ത് ചരിത്രത്തോടും ഭൂമിശാസ്ത്രത്തോടും തീരെ താത്പര്യമില്ലായിരുന്നു.  'എന്തിനിതൊക്കെ പഠിക്കണം ' എന്നായിരുന്നു അക്കാലത്തെ ചിന്ത. അവയുടെ പ്രാധാന്യം അറിയാൻ ഏറെ കാലമെടുത്തു.  ഇയിടെയായി ഏറ്റവും താത്പര്യം ഈ രണ്ടു വിഷയങ്ങളിലാണ്. മനുഷ്യരാശി നടന്നു നീങ്ങിയ വഴികൾ-ചരിത്രമുറങ്ങുന്ന കോട്ട കൊത്തളങ്ങൾ! നിണമണിഞ്ഞ മൺതരികൾ!  പർവ്വതങ്ങൾ! ഗർത്തങ്ങൾ! സമതലങ്ങൾ! കിണറുകൾ, കുളങ്ങൾ, അരുവികൾ, പുഴകൾ, സമുദ്രങ്ങൾ! ചുറ്റും അലയടിക്കുന്ന മാറ്റങ്ങളുടെ തിരമാലകൾക്കിടയിൽ  പൗരാണികതയുടെ, ആത്മീയതയുടെ ചെറുദ്വീപുകൾ പോലെ ദേവാലയങ്ങൾ! മഹാക്ഷേത്രങ്ങൾ! വിവിധങ്ങളായ ആചാരാനുഷ്ഠാനങ്ങൾ! എല്ലാം കാണണം, അറിയണം എന്ന വ്യഗ്രതയാണ് ഈയിടെയായി.  പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം, (ക്ഷേത്രം എന്നല്ല, മടപ്പുര എന്നാണ് പറയേണ്ടത് ) കാണണമെന്ന മോഹമുദിച്ചിട്ട് കുറെ കാലമായിരുന്നു. യാത്ര സാധ്യമായത് ഇപ്പോഴാണ്, കൃത്യമായി പറഞ്ഞാൽ 2024 മെയ് 7ന് . രാവിലെ വന്ദേ ഭാരത് ട്രെയിനിൽ എറണാകുളത്ത് നിന്ന് പുറപ്പെട്ടു. അച്ഛനും അമ്മയും ചെറിയമ്മമാരും ചെറിയച്ഛൻമാരുമടങ്ങുന്ന തീർത്ഥാടക സംഘം ഷൊർണൂരിൽ നിന്ന് ട്രെയിനിൽ കയറി. പന്ത്രണ്ടരയോടെ ക...

നിത്യ പ്രണയിനി

Image
വറുതിയിൽ നീറിപ്പുകഞ്ഞാലും  ഇട്ടിട്ട് പോയവനെ പഴിക്കാതെ  കാത്തിരിക്കുന്നു, അവൾ- നിത്യ പ്രണയിനിയാം ഭൂമി.. അവൻ, വന്നൊന്നു തൊടുന്ന വേളയിൽ പരിതാപം മറന്നവളുണരുകയായി. അവനോ, ലുബ്ധൻ്റെ ഭിക്ഷ പോലിത്തിരി സ്നേഹം തൂവി പൊയ്ക്കളയുന്നു.  എങ്കിലും തരളിതയാവുന്നവൾ.. വന്നല്ലോ! തൊട്ടല്ലോ! അതു മതി!  പ്രളയമായ് വന്നവൻ പ്രഹരിച്ചാലും മദ്യപന്റെ ഗൃഹിണിയെപ്പോലെ ധീരത നടിച്ച്, ചിതറിപ്പോയതെല്ലാം പെറുക്കിക്കൂട്ടിയെടുത്തുവെച്ച് പിന്നെയുമവനെ കാത്തിരിക്കുന്നു നിത്യ പ്രണയിനിയാമവൾ, ഭൂമി... പ്രീത രാജ്