Posts

ഒരു ചിരിക്കഥ

Image
തിരക്കിട്ട് സാരിയുടുത്ത് ചോറ്റുപാത്രവും കുടയും ബാഗിലെടുത്തിട്ട് അവൾ ഇറങ്ങി. എട്ടേകാലിന്റെ ബസ്സെങ്കിലും കിട്ടിയില്ലെങ്കിൽ ലേറ്റാവും. അസംബ്ലി തുടങ്ങിയിട്ട് കയറിച്ചെല്ലുന്നത് ശരിയാവില്ല. പ്രത്യേകിച്ചും പിളേളരെ കിടുകിടാ വിറപ്പിക്കുന്ന കണക്ക് ടീച്ചർ. അഞ്ചാറു മിനിട്ട് നടക്കണം ബസ്സ്റ്റോപ്പിലേക്ക്. ഇടക്ക് കണ്ട പരിചയക്കാരോടൊക്കെ ലോഹ്യം പറച്ചിൽ ഒരു തലയാട്ടലിലൊതുക്കി വേഗം നടന്നു. ആവൂ! തക്കസമയത്ത് ബസ് സ്സ്റ്റോപ്പിലെത്തി. സമാധാനം! അസംബ്ലി കഴിഞ്ഞ് സ്റ്റാഫ് റൂമിൽ ചെന്ന് ഫസ്റ്റ് പീരീഡ് ഏതു ക്ലാസ്സാണെന്ന് നോക്കി പോകാനൊരുങ്ങുമ്പോൾ പ്യൂൺ വന്നു  പ്രിൻസിപ്പാൾ സിസ്റ്റർ വിളിക്കുന്നു എന്നു പറഞ്ഞു. നടക്കാൻ പോകുന്ന സയൻസ് എക്സിബിഷന്റെ ചുമതല അവൾക്കായിരുന്നു. സിസ്റ്ററിന്റെ മുറിക്ക് പുറത്ത് ചെരുപ്പഴിച്ചു വച്ച് അവൾ കയറി. സിസ്റ്ററിന്റെ മുറിയിൽ ചെരുപ്പിടാറില്ല ആരും.  എക്സിബിഷന്റെ കാര്യങ്ങളൊക്കെ സംസാരിച്ച് കഴിഞ്ഞ് അവൾ പുറത്തുകടന്നു. പുറത്തു വച്ചിരുന്ന ചെരുപ്പിൽ ഒന്നു കാണാനില്ല. പട്ടിയൊന്നും വന്നു കടിച്ചു കൊണ്ടുപോകാൻ വഴിയില്ല. ഇതെന്തു മറിമായം! അടുത്ത് മറ്റൊരു ചെരുപ്പ് കിടക്കുന്നുണ്ട്. പഴയ ഒരെണ്ണം. ആ...

ദുഃഖം

നനഞ്ഞു കുതിർന്ന ഈ പുലരിയിൽ... പെയ്തു തോർന്ന മഴയുടെ ... ഇറ്റുവീഴുന്ന വെള്ളത്തുള്ളികൾ പോലെ ... കണ്ണുകൾ തുളുമ്പിപ്പോകുന്നല്ലോ! ഇനിയും പെയ്തൊഴിയാനായി മൂടിനിൽക്കുന്ന കാർമേഘങ്ങൾ പോലെ... ഇടനെഞ്ചിൽ ദുഃഖം കനത്തു കിടക്കുന്നല്ലോ! ഹൃദയ താളം മുറുകുന്നല്ലോ!! പ്രീത രാജ്

നനുത്ത പ്രണയം

Image
മൃദുവായി തഴുകി.... മുടിയിഴകളെ തെല്ലൊന്നുലക്കുന്ന ..... ചെറു കുളുർ കാറ്റിന്റെ നിശ്വാസം പോലെ ... സാന്ത്വനമായ പ്രണയം .... ചെറു ചാറ്റൽ മഴയുടെ .. അതിലോല നൂലുകളാൽ ... മെല്ലെ പടരുന്ന നനവു പോലെ .. മെല്ലെ മെല്ലെ പടരുന്ന പ്രണയം.. മുല്ല പൂക്കും നേരം.... പരക്കുന്ന സുഗന്ധം പോലെ .... ഹൃദയം നിറയുന്ന അനുഭൂതി പോലെ ... തുളുമ്പുന്ന ആനന്ദമായി പ്രണയം.... നുരകളാൽ പാദങ്ങളിൽ ഇക്കിളിയിട്ട് ... കാലിന്നടിയിലെ ഇത്തിരി മണ്ണ് കവർന്നെടുത്തോടുന്ന തിരകളെപ്പോലെ... ചെറുതായി നിലതെറ്റിക്കുന്ന പ്രണയം. സാന്ത്വനമായി ... മെല്ലെ പടർന്ന് .... നിറഞ്ഞു തുളുമ്പി... നിലതെറ്റിക്കുന്ന .... നനുത്ത പ്രണയം. പ്രീത രാജ്

കൊടുങ്ങല്ലൂർ

Image
കൊടുങ്ങല്ലൂർ ടെറസിൽ നിന്ന് വെള്ളം കുത്തിയൊലിച്ച് വിഴുന്ന ശബ്ദം കേട്ട് ഉച്ചമയക്കത്തിൽ നിന്ന് പുറത്തെ കനത്ത കർക്കിടക മഴയിലേക്കുണർന്ന് വെറുതെ കിടന്നപ്പോൾ എന്തോ കൊടുങ്ങല്ലൂരിലെ ഞങ്ങളുടെ പഴയ വീടിനെ കുറിച്ചോർത്തു. മൂന്നു കിടപ്പുമുറികളുള്ള ഒറ്റ നിലയുള്ള വീടായിരുന്നു കൊടുങ്ങല്ലൂരിൽ. മുന്നിൽ ഒരു കൊച്ചു പൂന്തോട്ടവും അതിന് അതിരിട്ട് അച്ഛൻ ഭംഗിയായി വെട്ടി നിർത്തിയ കുറ്റിച്ചെടികളും ഉണ്ടായിരുന്നു. ഇത്തരം തണുത്ത മഴക്കാലങ്ങളിൽ ചുരുണ്ടു കിടന്ന് വായിച്ചാണ് ഞാൻ മലയാള സാഹിത്യത്തിലെ മഹത്തായ പല കൃതികളെയും അടുത്തറിഞ്ഞത്. അച്ഛന്റെ കോളേജ് ലൈബ്രറിയിലെ ഒരു പാട് പുസ്തകങ്ങൾ അക്കാലത്ത് വായിച്ചിരുന്നു. എം.ടിയും എസ്.കെയും വി.കെ. എന്നും മലയാറ്റൂരും സി.രാധാകൃഷ്ണനും വിലാസിനിയും ഒക്കെ അക്കാലത്ത് പരിചയപ്പെട്ടവരാണ്. വേരുകൾ കരിമ്പനകളുടെ നാട്ടിലേക്കും നിളയുടെ തീരങ്ങളിലേക്കും  പൂരങ്ങളുടെ നാട്ടിലേക്കും സംഗമേശന്റെ മണ്ണിലേക്കുമൊക്കെയായി പടർന്ന് കിടക്കുകയാണെങ്കിലും, എന്റെ ജീവിതവൃക്ഷം വളർന്നതും പൂത്തുലഞ്ഞതും ചരിത്രമുറങ്ങുന്ന   കൊടുങ്ങല്ലൂരിലെ മണ്ണിലാണ്. പുരാതനമായ ശ്രീ കുരുംബഭഗവതിക്ഷേത്രം, ടിപ്പുവിന്റെ പടയ...

പ്രതീക്ഷ

Image
കോരിച്ചൊരിയുന്ന മഴയുള്ള കർക്കിടക ദിനങ്ങളിലൊന്നിൽ... കോവിഡാം വിഷവിത്തും ഒടുങ്ങുമായിരിക്കുമല്ലേ? മഴയുടെ സംഗീതവും... രാമായണ ശീലുകളും.. അതിജീവന മന്ത്രമായി.. കരുത്തേകുമായിരിക്കുമല്ലേ? ഇളവെയിലും നിലാവും പൂക്കളും പൂത്തുമ്പികളുമായി ..... പൊന്നിൻ ചിങ്ങനാളുകൾ... വർണമണിയിക്കുമായിരിക്കുമല്ലേ? നഷ്ട സൗഭാഗ്യങ്ങൾ  തിരിച്ചു കിട്ടുമായിരിക്കുമല്ലേ? പ്രീത രാജ്

രാമായണം - ഒരു ആസ്വാദനം

Image
രാമായണം- ഒരു  ആസ്വാദനം ശ്രീരാമന്റെയും സീതയുടെയും, ശ്രീരാമന്റെയും കൗസല്യാദേവിയുടെയും ഹൃദയബന്ധങ്ങളുടെ ഒരു ആസ്വാദനം ആണ് ഈ ലേഖനത്തിൽ ഉദ്ദേശിക്കുന്നത്. ഭക്തിപ്രധാനമായി, ദേവനിർമിതമായ ഒരു തിരക്കഥയായാണ് എഴുത്തച്ഛൻ അദ്ധ്യാത്മ രാമായണം കിളിപ്പാട്ട് എഴുതിയിട്ടുള്ളത്. എങ്കിലും, മനുഷ്യവ്യഥകളുടെ, ധർമ്മസങ്കടങ്ങളുടെ, പ്രണയത്തിന്റെ, വിരഹത്തിന്റെ, ശക്തമായ മനുഷ്യ ബന്ധങ്ങളുടെ, അർപണത്തിന്റെ എല്ലാം കൂടി ഗാഥയാണ് രാമായണം എന്ന് കാണാം. അത്യന്തം ഹൃദയസ്പർശിയായ, കണ്ണുകളെ ഈറനണിയിക്കുന്ന ധാരാളം കഥാസന്ദർഭങ്ങൾ രാമായണത്തിൽ ഉണ്ട്.  രാമന്റെയും സീതയുടെയും സൗമ്യ സുന്ദരമായ പ്രണയത്തിന്റെ മൃദുചലനങ്ങൾ രാമായണത്തിലുടനീളം കാണാം. സ്വയംവരം മുതൽ പട്ടാഭിഷേകം വരെ! " വന്നുടൻ നേത്രോല്പലമാലയുമിട്ടാൾ മുന്നേ പിന്നാലെ വരണാർത്ഥമാലയുമിട്ടീടിനാൾ " സ്വയംവരത്തിന് വരണമാല്യം ചാർത്തുന്നതിനു മുമ്പായി  സുന്ദരനായ വരനെ കണ്ണുകൾ കൊണ്ട് നീലോല്പലമാല ചാർത്തി, മൈഥിലി. വനവാസത്തിന് പുറപ്പെടുന്നതിന് മുമ്പായി കൈകേയി നൽകുന്ന വൽക്കലം എങ്ങനെ ഉടുക്കും എന്നറിയാതെ ഭർത്താവിനെ ലജ്ജയോടെ ഗൂഢം നോക്കുന്നു സീത.  "വല്ക്കലം കൈയിൽ പിടിച്ചുകൊണ്ടാകുല...

മുകുന്ദവിലാസ്

Image
          ഓർമകൾ എപ്പോഴും അങ്ങനെയാണ്. പല ഗന്ധങ്ങളായി, രുചിഭേദങ്ങളായി, വർണരാജികളായി അവ സാന്നിദ്ധ്യമറിയിക്കും.. കൈതപ്പൂവിന്റെ സുഗന്ധവും അതിലേറെ സുഗന്ധമുള്ള  സ്നേഹം നിറഞ്ഞ കുറെ ഹൃദയങ്ങളും . അച്ഛൻ വീടിനെ കുറിച്ചുള്ള എന്റെ ഓർമകൾ അങ്ങനെയാണ് ...         ഇരിങ്ങാലക്കുട കണ്ഠേശ്വരം റോഡിൽ തലയുയർത്തി നിൽക്കുന്ന 'മുകുന്ദ വിലാസ്' ഒരു കാലത്ത് ഇരിങ്ങാലക്കുടയിലെ ഏറ്റവും തലയെടുപ്പുള്ള കെട്ടിടങ്ങളിൽ ഒന്നായിരുന്നിരിക്കും. മോഡേൺ രീതിയിൽ പണി ചെയ്ത മൊസെയ്ക് തറയും അറ്റാച്ച്ഡ് ടോയ്ലറ്റ്സും ഒക്കെയുള്ള വിശാലമായ ഇരുനില മാളിക.          അതിന്റെ അകത്തളങ്ങളിൽ  മേൽമുണ്ട് ഒരു പ്രത്യേക രീതിയിൽ ഇടത്തെ തോളിൽ ഒരു കെട്ടിട്ട് വച്ച്, കൊച്ചു പുള്ളികളുള്ള ബ്ലൗസിട്ട്, അരയിൽ ഒരു താക്കോൽക്കൂട്ടവുമായി ഒരു സ്റ്റീൽ കസേര ഉന്തി പ്രൗഢ സുന്ദരിയായി എന്റെ അച്ഛമ്മ നടന്നിരുന്നു. ഒരു വീഴ്ചയുടെ അനന്തരഫലമായിരുന്നു ആ കസേര ഉന്തിയുള്ള നടപ്പ്.         മുകുന്ദവിലാസിനടുത്ത് 'വീട്' എന്നു ഞങ്ങൾ പറഞ്ഞിരുന്ന അച്ഛമ്മയുടെ തറവാട്.  അച്ഛമ്മയ...